ബലാത്സംഗ ശ്രമം ചെറുത്തു, 70കാരിയെ വെട്ടിക്കൊന്നു, മൂന്ന് ദിവസത്തിനിടെ പ്രതി നടത്തിയത് രണ്ട് കൊലപാതകം
ബലാത്സംഗ ശ്രമം എതിര്‍ത്ത 70 കാരി ഉള്‍പ്പടെ മൂന്നു ദിവസത്തിനിടയില്‍ രണ്ട് പേരെയാണ് മണികണ്ഠന്‍ കൊലപ്പെടുത്തിയത്.
മൂന്നുദിവസത്തിനിടയില്‍ നടത്തിയത് രണ്ടു കൊലപാതകം. ബലാത്സംഗ ശ്രമം എതിര്‍ത്തതിന് 70 കാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.കടയ്ക്കാവൂര്‍ തൊപ്പിച്ചന്തയ്ക്ക് സമീപം പനയില്‍ കോണം ചരുവിള പുത്തന്‍ വീട്ടില്‍ മണികണ്ഠനാണ് മൂന്നു ദിവസത്തിനിടെ രണ്ടുപേരെ കൊലപ്പെടുത്തിയത്.
ബലാത്സംഗ ശ്രമം എതിര്‍ത്തതിനാണ് കടയ്ക്കാവൂരിലെ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. വഴക്കിനിടയില്‍ അടിച്ചതിന് പ്രകാരമായാണ് യുവാവിനെ കുത്തിക്കൊന്നത്. മൂന്നുദിവസത്തിനിടയിലാണ് രണ്ടുപേരെ കൊലപ്പെടുത്തിയത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ സൂഹൃത്തുമായി ഉണ്ടായ വഴക്കിനെത്തുടര്‍ന്നുണ്ടായ അടി ചെന്നുനിന്നത് കൊലപാതകത്തില്‍. കടയ്ക്കാവൂരില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയത് ബലാല്‍സംഗ ശ്രമം തടഞ്ഞതിനും.

രണ്ട് കൊലപാതകം
മുന്‍പ് നടന്ന വഴക്കിനിടയില്‍ മണികണ്ഠനെയും സൂഹൃത്ത് അശോകനെയും അടിച്ചതിന് പ്രതികാരമായാണ് മനുവിനെ കൊലപ്പെടുത്തിയത്. വഴക്ക് നടന്ന സമയത്ത് തിരിച്ചടിക്കാതെ പിന്നീട് പ്രതികരിക്കാനായി കാത്തിരിക്കുന്നതിനിടയിലാണ് മനുവിനെ കൊലപ്പെടുത്തിയത്. കൂട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കൂട്ടുകാരനെ ചോദ്യം ചെയ്തപ്പോള്‍
മനുവുമായി മണികണ്ഠന്‍ വഴക്കിടുമ്പോള്‍ കൂടെയുണ്ടായിരുന്ന അശോകനെ ചോദ്യം ചെയ്തപ്പോഴാണ് മനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരം പോലീസിന് ലഭിച്ചത്. മനുവിനെ കൊല്ലാന്‍ കത്തിയുമായി മണികണ്ഠന്‍ നടക്കുന്ന കാര്യം അശോകന്‍ പോലീസിനോട് പറഞ്ഞു. മനുവിനെ കുത്തുന്നതിന് മുന്‍പ് അശോകനെ ഫോണ്‍ ചെയ്ത് ഇന്നവന് പണി കൊടുക്കുമെന്ന് അറിയിച്ചിരുന്നു.

കൊലപാതകം
മനുവിനെ കൊലപ്പെടുത്താന്‍ മണികണ്ഠന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ദൂരയാത്ര കഴിഞ്ഞു തിരിച്ചു വന്നതിനിടയിലാണ് മനു കൊല്ലപ്പെട്ടത്. മനു പുറത്ത് പോകുന്നത് കണ്ട പ്രതി സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. മനു തിരിച്ചെത്തിയപ്പോള്‍ കുത്തി കൊലപ്പെടുത്തി. വീടിന് സമീപത്തുവെച്ചാണ് മനു കൊല്ലപ്പെട്ടത്.

70 കാരിയെ കൊലപ്പെടുത്തി
മനുവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ മൂന്നു ദിവസം കഴിഞ്ഞാണ് 70 കാരിയെ കൊലപ്പെടുത്തിയത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന കടയ്ക്കാവൂരിലെ ശാരദയെയാണ് ബലാത്സംഗ ശ്രമം എതിര്‍ത്തതിന് കൊലപ്പെടുത്തിയത്. മോഷണ ശ്രമമെന്നായിരുന്നു പ്രഥമദൃഷ്ടാ വിലയിരുത്തിയത്. പിന്നീടാണ് ബലാത്സംഗത്തിനിടയിലാണ് ശാരദയ്ക്ക് വെട്ടേറ്റതെന്ന് പോലീസ് കണ്ടെത്തിയത്.












Click it and Unblock the Notifications