പ്രമുഖര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു; സെന്‍കുമാര്‍ അമിത് ഷായെ കണ്ടു!! കേരളം മാറുന്നു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തുവരവെ കേരള രാഷ്ട്രീയത്തില്‍ അടിമുടി മാറ്റം സംഭവിക്കുമെന്ന് സൂചന. പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ അംഗത്വമെടുത്തു. മാത്രമല്ല, മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
കേരള സര്‍ക്കാരിനെതിരെയും കോടതിക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് അമിത് ഷാ സംസാരിച്ചത്. കണ്ണൂരിലെ ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയ വേളയിലാണ് നേതാക്കള്‍ കൂട്ടത്തോടെ അദ്ദേഹത്തെ കാണാനെത്തിയതും പാര്‍ട്ടി അംഗത്വമെടുത്തതും. എന്നാല്‍ അമിത് ഷായുടെ ഭീഷണി ഇടത് സര്‍ക്കാര്‍ ഭയക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ബിജെപിയുടെ വളര്‍ച്ചയില്‍ ഇടതു-വലതു നേതാക്കള്‍ക്ക് ആശങ്കയുണ്ടെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപിയില്‍ ചേര്‍ന്നവര്‍ ഇവര്‍
കോണ്‍ഗ്രസ് നേതാവും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ ജി രാമന് നായര്‍ ഉള്‍പ്പെടെയുള്ളവരാണ് ബിജെപി അംഗത്വമെടുത്തത്. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി മാധവന് നായര്‍, വനിതാ കമ്മീഷന് മുന്‍ അംഗം ജെ പ്രമീളാദേവി, മലങ്കര സഭാംഗം സി തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

കേരളത്തില്‍ ശക്തിപ്പെടും
പാര്‍ട്ടിയില്‍ ചേര്‍ന്നവരെ അമിത് ഷാ ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്തു. ബിജെപി കേരളത്തില്‍ ശക്തിപ്പെടുമെന്ന സൂചനയാണിതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. പാര്‍ട്ടി അംഗത്വമെടുത്തവര്‍ക്ക് ഉചിതമായ പദവികള്‍ നല്കാന് ബിജെപി തീരുമാനിച്ചിട്ടുണ്ട്. രാമന് നായര്‍ക്ക് ഇക്കാര്യത്തില്‍ അമിത് ഷാ ഉറപ്പ് നല്‍കുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാക്കള്‍
കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു രാമന് നായര്‍. ശനിയാഴ്ച രാത്രി ഹോട്ടല്‍ താജില്‍ വച്ചാണ് ഇദ്ദേഹമുള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി പരിപാടിയില്‍ പങ്കെടുത്തതിന് രാമന് നായരെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വനിതാ കമ്മീഷന് അംഗമായിരുന്ന വ്യക്തിയാണ് ഡോ. പ്രമീളാ ദേവി.

ബിജെപിക്ക് ഗുണം ചെയ്തു
ശബരിമല വിവാദം ബിജെപിക്ക് ഗുണം ചെയ്തുവെന്നാണ് കണക്കാക്കുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് എല്ലാ സഹായവും ചെയ്യാന്‍ ബിജെപി തീരുമാനിച്ചു. ശബരിമല സമരം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് അമിത് ഷാ ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പ് നല്കി.

കോണ്‍ഗ്രസ്-ബിജെപി നിലപാട്
ശബരിമല വിഷയമാണ് രാമന് നായരെ ബിജെപിയിലെത്തിച്ചത്. ശബരിമല വിഷയത്തില്‍ യുവതീ പ്രവേശനം പാടില്ല എന്ന നിലപാടാണ് കോണ്‍ഗ്രസിന്. ഭക്തരുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്നും കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ അക്രമ സമരത്തിലേക്ക് കോണ്‍ഗ്രസ് കടന്നിട്ടില്ല. ബിജെപി മറിച്ചുള്ള വഴിയാണ് തിരഞ്ഞെടുത്തതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

രാമന് നായര്‍ പറയുന്നു
ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരിലാണ് കോണ്‍ഗ്രസില്‍ നിന്ന് തനിക്ക് ശിക്ഷയുണ്ടായതെന്ന് രാമന് നായര്‍ പറഞ്ഞു. ക്ഷേത്ര വിഷയത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്ന് രാമന് നായര്‍ പറഞ്ഞു. അമിത് ഷായെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാമന് നായര്‍ വിശദീകരിച്ചുകൊടുത്തു. എല്ലാപിന്തുണയും അമിത് ഷാ ഉറപ്പുനല്‍കി.

സെന്‍കുമാര്‍ അമിത് ഷായെ കണ്ടു
അതിനിടെ മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അമിത് ഷായെ കണ്ടു. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ, നാരായണ വര്‍മ, ശബരിമല കര്‍മ സമിതി നേതാക്കള്‍ എന്നിവരും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂരില്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ ശേഷമാണ് അമിത് ഷാ തിരുവനന്തപുരത്തെത്തിയത്.

രഥയാത്ര നടത്തും
ശബരിമല വിഷയം കൂടുതല്‍ സജീവമായി നിലനിര്‍ത്താനാണ് ബിജെപിയുടെ തീരുമാനം. കാസര്‍കോട് മുതല്‍ പമ്പ വരെ രഥയാത്ര നടത്തും. പന്തളം-തിരുവനന്തപുരം ലോങ് മാര്‍ച്ച് വിജയകരമായിരുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്‍ഡിഎ വിട്ട ജാനുവിന്റെ പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ നീക്കം നടത്താനും ബിജെപി തീരുമാനിച്ചു.

അമിത് ഷായുടെ നിര്‍ദേശം
എന്‍ഡിഎയില്‍ നിന്ന് ഒരു കക്ഷിയും വിട്ടുപോകാന്‍ പാടില്ല എന്നാണ് അമിത് ഷാ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എല്ലാവരെയും കൂടെ നിര്‍ത്താന്‍ കഴിയണം. ജാനുവിന്റെ പാര്‍ട്ടിയെ തിരിച്ചെത്തിക്കണം. ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയെ കൂടി കൂടെ ചേര്‍ക്കണം എന്നും അമിത് ഷാ സംസ്ഥാന നേതാക്കളോട് നിര്‍ദേശിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി
ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമിത് ഷാ നേതാക്കളുമായി സംസാരിച്ചു. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള, വി മുരളീധരന് എംപി, ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരുമായിട്ടാണ് അമിത് ഷാ തിരഞ്ഞെടുപ്പ് ചര്‍ച്ച നടത്തിയത്.

വെള്ളാപ്പള്ളിയും കോടിയേരിയും പറയുന്നു
അതേസമയം, ശബരിമല വിഷയത്തില്‍ ഭക്തര്ക്കൊപ്പമുണ്ടാകുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. എന്നാല്‍ അക്രമ സമരത്തെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് ശാഖകളെ ആര്‍എസ്എസ് വിഴുങ്ങുമെന്ന് കോടിയേരി മുന്നറിയിപ്പ് നല്കി. എസ്എന്‍ഡിപിയുടെ അനുഭവം അതാണ്. ഇതേ അവസ്ഥ എന്എസ്എസിനുമുണ്ടാകുമെന്നും കോടിയേരി ഓര്‍മിപ്പിച്ചു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത്












Click it and Unblock the Notifications