കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി മെംബര്‍മാരുടെ ശമ്പളം കൂട്ടി; പുതിയ പ്രതിമാസ ഓണറേറിയം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകുന്നവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍. നാട്ടിലെ ഏത് പരിപാടിക്കും ഇവര്‍ക്ക് ക്ഷണമുണ്ടാകും. ആഘോഷങ്ങളോ ഉദ്ഘാടനങ്ങളോ കുടുംബ ചടങ്ങുകളോ ആകട്ടെ... വാര്‍ഡ്-കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കാത്ത ഒരു പരിപാടി നാട്ടില്‍ നടക്കില്ല. പല പരിപാടികളിലേക്കും ഇവര്‍ക്ക് സംഭാവന നല്‍കേണ്ടി വരികയും ചെയ്യും.

സൗദി അറേബ്യയുടെ അപ്രതീക്ഷിത നീക്കം; ഇന്ത്യയില്‍ കാര്യങ്ങള്‍ കൈവിടും... ബദല്‍ നിര്‍ബന്ധംസൗദി അറേബ്യയുടെ അപ്രതീക്ഷിത നീക്കം; ഇന്ത്യയില്‍ കാര്യങ്ങള്‍ കൈവിടും... ബദല്‍ നിര്‍ബന്ധം

മിക്ക മെംബര്‍മാര്‍ക്കും കിട്ടുന്ന ശമ്പളത്തില്‍ ഒരു വിഹിതം ഇങ്ങനെ തന്നെയാണ് ചെലവാകുക. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങിലെ ജനപ്രതിനിധികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ഇവരുടെ പ്രതിമാസ ഓണറേറിയം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. വിശദമായ വിവരങ്ങള്‍ ഇങ്ങനെ....

വര്‍ധിപ്പിച്ചത് ഇത്ര

വര്‍ധിപ്പിച്ചത് ഇത്ര

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. അടുത്ത മാസം മുതല്‍ കിട്ടും. ഓണറേറിയം വര്‍ധിപ്പിക്കുക വഴി അധിക ബാധ്യതയുണ്ടാകുമെന്ന് ഉറപ്പാണ്.

അധിക ബാധ്യതയ്ക്ക് ഫണ്ട് ഇങ്ങനെ

അധിക ബാധ്യതയ്ക്ക് ഫണ്ട് ഇങ്ങനെ

ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിച്ചതു കാരണമായി ഉണ്ടാകുന്ന അധിക ബാധ്യത സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്നു എടുക്കാം. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടേതായി വരുന്ന അധിക ബാധ്യത ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും വഹിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

അഞ്ച് വര്‍ഷത്തിന് ശേഷം

അഞ്ച് വര്‍ഷത്തിന് ശേഷം

ഇതിന് മുമ്പ് 2016ലാണ് തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വര്‍ധിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യം നടന്ന ബജറ്റില്‍ ഓണറേറിയം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ആ പ്രഖ്യാുനമാണിപ്പോള്‍ നടപ്പില്‍ വരുത്തിയിരിക്കുന്നത്. എത്രയാണ് ഓരോരുത്തര്‍ക്കും കിട്ടുന്ന സംഖ്യ എന്ന് വിശദമാക്കാം.

ഇതാണ് പുതിയ സംഖ്യ

ഇതാണ് പുതിയ സംഖ്യ

2016ലെ വര്‍ധന പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് 15800 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റിന് 13200 രൂപ. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന് 9400. അംഗങ്ങള്‍ക്ക് 8800 രൂപയും. ഇപ്പോഴത്തെ വര്‍ധനവോടെ എല്ലാവര്‍ക്കും 1000 രൂപ കൂടി കൂടുതല്‍ കിട്ടും. ബ്ലോക്ക് പ്രസിഡന്റിന് 15600 രൂപയാണ് ഇനി കിട്ടുക. വൈസ് പ്രസിഡന്റിന് 12000 രൂപയും. അംഗങ്ങള്‍ക്ക് 8600 ആയി ഉയര്‍ന്നു.

ഗ്രാമപഞ്ചായത്ത്-മുന്‍സിപ്പാലിറ്റി അംഗങ്ങള്‍ക്ക്

ഗ്രാമപഞ്ചായത്ത്-മുന്‍സിപ്പാലിറ്റി അംഗങ്ങള്‍ക്ക്

ഗ്രാമപഞ്ചായത്ത് അംഗത്തിന് ഇനി മുതല്‍ 8000 രൂപയാകും ഓണറേറിയം. പഞ്ചായത്ത് പ്രസിഡന്റിന് 14200 രൂപയും വൈസ് പ്രസിഡന്റിന് 11600 രൂപയും കിട്ടും. മുന്‍സിപ്പാലിറ്റി ചെയര്‍മാന് 15600 രൂപ കിട്ടും. വൈസ് ചെയര്‍മാന് 13000 രൂപയും അംഗങ്ങള്‍ക്ക് 8600 രൂപയും കിട്ടും. മുന്‍സിപ്പാലിറ്റി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന് 9800 രൂപയാണ് ഇനി ഓണറേറിയം.

കോര്‍പറേഷനിലെ അംഗങ്ങള്‍ക്ക്

കോര്‍പറേഷനിലെ അംഗങ്ങള്‍ക്ക്

കേര്‍പറേഷന്‍ മേയര്‍ക്ക് 2016ലെ വര്‍ധന പ്രകാരം 15800 രൂപയാണ് കിട്ടിയത്. ഇപ്പോള്‍ 1000 രൂപ കൂടി വര്‍ധിച്ചു. ഡെപ്യൂട്ടി മേയര്‍ക്ക് 14200 രൂപയും. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന് 10400 രൂപയും അംഗങ്ങള്‍ക്ക് 9200 രൂപയുമാണ് ഇനി ഓണറേറിയം. ഓണറേറിയത്തിന് പുറമെ പ്രത്യേക സിറ്റിങ് അടിസ്ഥാനമാക്കിയുള്ള സംഖ്യകളും അംഗങ്ങള്‍ക്ക് പ്രതിമാസം കിട്ടും.

'രണ്ടു ദിവസമായി പണം കൊണ്ടുനടക്കുന്നു'... സുരേന്ദ്രനെ വെട്ടിലാക്കുന്ന കോളുണ്ടെന്ന് പ്രസീത'രണ്ടു ദിവസമായി പണം കൊണ്ടുനടക്കുന്നു'... സുരേന്ദ്രനെ വെട്ടിലാക്കുന്ന കോളുണ്ടെന്ന് പ്രസീത

ക്യൂട്ട് ചിത്രങ്ങളുമായി പ്രിയ നടി മഡോണ സെബാസ്റ്റിയന്‍

Recommended Video

cmsvideo
Covishield shows better antibody response than Covaxin, says study | Oneindia Malayalam

English summary
Kerala Local Bodies Elected members Monthly honorarium increased by RS 1000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X