കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കും; പതിവ് രീതികൾ പൊളിച്ചെഴുതി കോൺഗ്രസ്.. പുതിയ തന്ത്രങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് മുൻപുള്ള സെമിഫൈനലാണ് മുന്നണികളെ സംബന്ധിച്ച് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ ഇടതുപ്രവേശത്തിൽ യുഡിഎഫിനുള്ളിൽ ആശങ്ക ശക്തമാണെങ്കിലും നിവലിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.

ശിവശങ്കരന്റേയും ബിനീഷ് കോടിയേരിയുടേയും അറസ്റ്റ് യുഡിഎഫിന് വീണ് കിട്ടിയ സുവർണാവസരമാണ്'. തിരഞ്ഞെടുപ്പ് അടുക്കവെ കൂടുതൻ വമ്പൻ സ്രാവുകൾ ഭരണ പക്ഷത്ത് നിന്ന് വീഴും എന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിന് കരുത്ത് കാട്ടി മുന്നോട്ട് നീങ്ങാനുള്ള പുതിയ തന്ത്രങ്ങൾ പുറത്തെടുക്കുകയാണ് പാർട്ടി.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്


ഡിസംബറിലാകും സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുക. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇടതുരക്ഷത്തിന് നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു. ഇക്കുറി ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തദ്ദേശ തിരഞ്ഞെടുപ്പ് അഭിമാനപോരാട്ടമാണ്.

എൽഡിഎഫ് പ്രതീക്ഷ

എൽഡിഎഫ് പ്രതീക്ഷ

ജോസിന്റെ വരവ് മധ്യകേരളം ചുവപ്പിക്കും എന്ന പ്രതീക്ഷയാണ് എൽഡിഎഫിന്. സകല എതിർപ്പുകളേയും മറികടന്ന് ജോസ് വിഭാഗത്തിനെ മുന്നണിയിൽ എത്തിച്ചത് സെമിഫൈനൽ എന്ന് കണക്കാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ ലക്ഷ്യം വെച്ചാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചകൾ ഇതിനോടകം തന്നെ എൽഡിഎഫ് ആരംഭിച്ച് കഴിഞ്ഞു.

പ്രതിരോധത്തിലെന്ന്

പ്രതിരോധത്തിലെന്ന്

എന്നാൽ സ്വർണക്കടത്ത് കേസും തുടർ അറസ്റ്റുകളും ഭരണപക്ഷത്തെ വെട്ടിലാക്കിയിരിക്കുകയാണെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ.
മാത്രമല്ല ബിനീഷ് കോടിയേരി അറസ്റ്റോട് കൂടി സർക്കാർ കൂടുതൽ പ്രതിരോധത്തിലായെന്നും രാഷ്ട്രീയമായി സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നും കോൺഗ്രസ് നേതൃത്വം കണക്കാക്കുന്നുണ്ട്.

നിർദ്ദേശം നൽകി

നിർദ്ദേശം നൽകി

ഇതോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ ആവനാഴിയിലെ അമ്പുകൾ ഓരോന്നും പുറത്തെടുക്കുകയാണ് പാർട്ടി. ഇത്തവണ കർശന നിർദ്ദേശങ്ങളാണ് തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്.യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകണമെന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മണ്ഡലം പ്രസിഡന്റുമാർക്ക് നൽകിയ സർക്കുലറിൽ പറയുന്നത്.

സ്ഥാനാർത്ഥിത്വം നൽകില്ല

സ്ഥാനാർത്ഥിത്വം നൽകില്ല

ഒരേ വാർഡിൽ ഭാര്യയും ഭർത്താവും മാറി മാറി മത്സരിക്കുന്ന രീതി ഇത്തവണ അനുവദിക്കില്ലെന്നാണ് പാർട്ടി നിർദ്ദേശം.
2015 മുതൽ 2020വരെയുള്ള കാലയശവിൽ പാർട്ടി നിർദ്ദേശങ്ങൾ ലംഘിച്ചവർക്കും സ്ഥാനാർത്ഥിത്വം നൽകരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

ജില്ലാ കമ്മിറ്റികൾ നൽകണം

ജില്ലാ കമ്മിറ്റികൾ നൽകണം

പാർട്ടി സ്ഥാനാർത്ഥികളായി തിരുമാനിക്കുന്നവർക്ക് പാ്‍ട്ടിചിഹ്നം അനുവദിക്കും മുൻപ് അവർ പാർടട്ിക്ക് പൂർണ വിധേയമായിരിക്കുമെന്നും ലെവി കൃത്യമായി നൽകുമെന്നുള്ള സാക്ഷിപത്രം ഒപ്പിട്ട്അതത് ജില്ലാ കമ്മിറ്റികൾക്ക് നൽകണം.

വനിതാ സംവരണം

വനിതാ സംവരണം

50 ശതമാനം വനിതാ സംവരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനറല്‍ സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതെന്നാണ് മറ്റൊരു നിർദ്ദേശം. പരമാവധി അതത് വാർഡുകളിൽ തന്നെയുള്ളവർ മത്സരിക്കണം. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ വാര്‍ഡ് കമ്മിറ്റികള്‍ക്ക് കഴിയാതെ വന്നാല്‍ മേല്‍കമ്മിറ്റികള്‍ക്ക് മൂന്ന് പേരില്‍ കൂടാത്ത പാനല്‍ സമര്‍പ്പിക്കണം.

ലംഘിച്ചവർക്ക്

ലംഘിച്ചവർക്ക്

2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പാര്‍ട്ടി നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്ക് സ്ഥാനാർത്ഥിത്വം നൽകരുത്. വിമതരായി മത്സരിച്ചവർക്ക് ഇത്തവണ പാർട്ടി സ്ഥാനാർത്ഥിത്വംലഭിക്കില്ല. ഞ്ചു വര്‍ഷത്തിനിടെ പാര്‍ട്ടി നടപടിക്കു വിധേയരായവര്‍ക്ക് അവസരം നൽകിയാൽ മതിയെന്നാണ് നിർദ്ദേശം.

രാജിവെയ്ക്കണം

രാജിവെയ്ക്കണം

മണ്ഡലം പ്രസിഡന്റുമാര്‍, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാര്‍, സഹകരണസംഘം, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ മത്സരിച്ച് ത്രിതല പഞ്ചായത്ത്/നഗരസഭാ അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ രാജിവയ്ക്കണം.

അഴിമതി ആരോപണങ്ങൾ

അഴിമതി ആരോപണങ്ങൾ

കേസുകളിൽ പ്രതികളായവർക്കും അഴിമതി ആരോപണങ്ങൾ നേരിടുന്നവർക്കും സീറ്റ് നൽകേണ്ടെന്നാണ് പാർട്ടിയുടെ കർശന നിർദ്ദേശം. സ്ഥാനാർത്ഥിത്വത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ബന്ധപ്പെട്ട സബ് കമ്മിറ്റികൾക്കെതിരെ നടപടിയുണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കുന്നുണ്ട്.

ആര് പറഞ്ഞു ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന്; ബിഹാറിൽ പ്രതീക്ഷ പങ്കുവെച്ച് ചിദംബംരം<br />ആര് പറഞ്ഞു ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന്; ബിഹാറിൽ പ്രതീക്ഷ പങ്കുവെച്ച് ചിദംബംരം

അന്വേഷണം താരങ്ങളിലേക്ക്.. 4 താരങ്ങളെ ചോദ്യം ചെയ്ത് എൻസിബി? ബിനീഷ് വിഷയം ചർച്ച ചെയ്യാൻ 'അമ്മ',അന്വേഷണം താരങ്ങളിലേക്ക്.. 4 താരങ്ങളെ ചോദ്യം ചെയ്ത് എൻസിബി? ബിനീഷ് വിഷയം ചർച്ച ചെയ്യാൻ 'അമ്മ',

സർക്കാരിന്റെ എല്ലാ പദ്ധതികളും പിണറായി പണമുണ്ടാക്കാനുള്ള ഉപാധിയാക്കി:മുഖ്യമന്ത്രികെതിരെ കെ സുരേന്ദൻസർക്കാരിന്റെ എല്ലാ പദ്ധതികളും പിണറായി പണമുണ്ടാക്കാനുള്ള ഉപാധിയാക്കി:മുഖ്യമന്ത്രികെതിരെ കെ സുരേന്ദൻ

English summary
Kerala local body election; Congress introduces new guidelines regarding candidates selection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X