തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം എന്താണ്? എത്ര സീറ്റുകളിലാണ് മത്സരം, അറിയേണ്ട കാര്യങ്ങള്‍ ഇവ!!
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നാളെ നടക്കാനിരിക്കുകയാണ്. എന്നാല്‍ എന്തൊക്കെയാണ് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ രീതികള്‍ എത്ര ഘട്ടം തിരഞ്ഞെടുപ്പുകലാണ് ഉള്ളത്. തുടങ്ങിയ വിവരങ്ങള്‍ പലര്‍ക്കും അറിയില്ല. കേരളത്തിലെ മൊത്തം എത്ര ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും ചിലപ്പോള്‍ അറിയാത്ത വിഷയങ്ങളായിരിക്കും. അത്തരം നിര്‍ണായക കാര്യങ്ങള്‍ ഇവിടെ വിശദീകരിക്കുകയാണ്.

മൂന്ന് ഘട്ടം
ഡിസംബര്‍ എട്ടിനാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. ഡിസംബര്‍ പത്തിന് രണ്ടാം ഘട്ടവും ഡിസംബര്‍ 14ന് മൂന്നാം ഘട്ടവും നടക്കും. നേരത്തെ ഒക്ടോബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് കോവിഡ് കാരണം വൈകുകയായിരുന്നു. നവംബര്‍ 12ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കാലാവധി കഴിഞ്ഞിരുന്നു.

ജില്ലകള്‍ ഇങ്ങനെ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഡിസംബര്‍ പത്തിന് നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍. 2.71 കോടി വോട്ടര്‍മാര്‍ക്കാണ് വോട്ട് ചെയ്യാനുള്ള അവകാശമുള്ളത്. കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍.

എത്ര സീറ്റിലേക്ക് മത്സരം
കേരളത്തില്‍ 1200 ഭരണസമിതികളാണ് ഉള്ളത്. 14 ജില്ലകളിലായി ഇത് ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവയായി തരംതിരിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തവണ 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ മറ്റൊരു ദിവസം തിരഞ്ഞെടുപ്പ് നടക്കും. 15962 വാര്‍ഡുകളാണ് 941 ഗ്രാമപഞ്ചായത്തുകളില്‍ ഉള്ളത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 2080 സീറ്റുകളും, ജില്ലാ പഞ്ചായത്തുകളില്‍ 331 സീറ്റുകളും, 86 മുനിസിപ്പാലിറ്റികളില്‍ 3078 വാര്‍ഡുകളും ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 414 വാര്‍ഡുകളുമാണ് ഉള്ളത്.

സംവരണ സീറ്റുകള്‍
കേരളത്തിലെ 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ്. 2009ല്‍ പാസാക്കിയ നിയമപ്രകാരമാണിത്. സംസ്ഥാനത്ത് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സംവരണുള്ള മണ്ഡലങ്ങളുണ്ട്. മൂന്ന് മുന്നണികളാണ് കേരളത്തില്‍ ഉള്ളത്. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും. എല്‍ഡിഎഫും യുഡിഎഫും മാറി ഭരിക്കുന്നതാണ് രീതി.

കക്ഷി നില
2015 തിരഞ്ഞെടുപ്പില്‍ സിപിഎം മുന്നണിയായ എല്‍ഡിഎഫ് 941 ഗ്രാമപഞ്ചായത്തുകളില്‍ 551 എണ്ണം നേടിയിരുന്നു. മുനിസിപ്പാലിറ്റികളില്‍ 86ല്‍ 42 എണ്ണം നേടിയിരുന്നു. ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണവും നേടിയ. ബ്ലോക്ക് പഞ്ചായത്തുകളില്‍ 88 എണ്ണവും കോര്‍പ്പറേഷനുകളില്‍ നാല് എണ്ണഴവും നേടി. യുഡിഎഫിന് 362 പഞ്ചായത്തുകളും 7 ജില്ലാ പഞ്ചായത്തുകളും രണ്ട് കോര്‍പ്പറേഷനുകളും 40 മുനിസിപ്പാലിറ്റികളും 63 ബ്ലോക്ക് പഞ്ചായത്തുകളുമാണ് ലഭിച്ചത്. ബിജെപിക്ക് 14 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും ഭരണം ലഭിച്ചു.












Click it and Unblock the Notifications