കോഴിക്കോട് കൊടിയത്തൂരില്‍ എല്‍ഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സംഘര്‍ഷം, രണ്ട് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കൊടിയത്തൂരില്‍ തദ്ദേശ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. എല്‍ഡിഎഫ് പ്രവര്‍ത്തകരും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായിരിക്കുന്നത്. സംഘര്‍ഷത്തില്‍ രണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കുമേറ്റു. ഷാമില്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊടിയത്തൂരിലെ ജിഎംയുപി സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വിവിധയിടങ്ങളില്‍ ഇതേ പോലെ തിരഞ്ഞെടുപ്പ് സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ട്.

കൊടുവള്ളിയില്‍ എല്‍ഡിഎഫ്-എസ്ഡിപിഐ പ്രവര്‍ത്തകരാണ് തമ്മിലാണ് സംഘര്‍ഷം നടന്നത്. കൊടുവള്ളി നഗരസഭയിലെ 16. 17, 19 ഡിവിഷനുകളിലെ പോളിംഗ് ബൂത്തുകളുള്ള കരുവംപൊയില്‍ സ്‌കൂളിലാണ് സംഘര്‍ഷമുണ്ടായത്. ഇവിടെ പോലീസെത്തിയാണ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത്. ഇരുപാര്‍ട്ടികളുടെയും പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ പ്രദേശത്ത് എത്തിയതോടെ പോലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തു. മേഖലയില്‍ അരമണിക്കൂറോളം സംഘര്‍ഷാവസ്ഥ തുടരുകയും ചെയ്തു.
നേരത്തെ നാദാപുരം തെരുവംപറമ്പില്‍ യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മിലായിരുന്നു സംഘര്‍ഷം. പോളിംഗ് ബൂത്തിന് മുമ്പിലെ ആള്‍ക്കൂട്ടത്തെ ഒഴിപ്പിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബൂത്തിനടുത്ത് കൂട്ടം കൂടി നിന്ന പ്രവര്‍ത്തകരോട് ഒഴിഞ്ഞ് പോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കില്‍ അവര്‍ തയ്യാറായില്ല.ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ഇതോടെ സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. അമ്പതോളം കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
Recommended Video
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കനത്ത പോളിംഗ് തുടരുകയാണ്. പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര തുടരുകയാണ്. വോട്ടിംഗ് ശതമാനം 70 കടന്നു കുതിക്കുകയാണ്. എല്ലാ ജില്ലയിലും വോട്ടിംഗ് ശതമാനം 75 കടന്നു. പലയിടത്തും പോളിംഗ് പതിയെയാണ് നടക്കുന്നതെന്ന് പരാതിയുണ്ട്. കഴിഞ്ഞ തവണത്തേക്കാണ് റെക്കോര്‍ഡ് പോളിംഗ് ഇത്തവണയുണ്ടാവുമെന്നാണ് സൂചന. കവിഞ്ഞ തവണ 77 ശതമാനത്തിന് മുകളില്‍ പോളിംഗുണ്ടായിരുന്നു. ഇത്തവണ 77 ശതമാനം കടന്നു. ഇപ്പോഴും വോട്ടിംഗ് തുടരുകയാണ്.












Click it and Unblock the Notifications