കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫില്‍ ഒറ്റപ്പെട്ട് കോണ്‍ഗ്രസ്; കുഞ്ഞാലിക്കുട്ടിയും ജോസഫും മുതല്‍ പ്രേമചന്ദ്രന്‍ വരെ... സുധാകരനും മുരളിയും

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടി തന്നെയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് അപേക്ഷിച്ച് ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കൂടുതല്‍ ഭരണത്തിലെത്തിയിട്ടുണ്ട് എന്ന വാദം കൊണ്ടൊന്നും ഈ തിരിച്ചടിയെ മറയ്ക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം.

'400 കോടി ഒഴുക്കിയിട്ടും' ക്ലച്ച് പിടിക്കാതെ ബിജെപി; തിരിച്ചടിയായത് തമ്മിലടി! ഭരണനേട്ടത്തിന് ജനം വോട്ട് ചെയ്തു'400 കോടി ഒഴുക്കിയിട്ടും' ക്ലച്ച് പിടിക്കാതെ ബിജെപി; തിരിച്ചടിയായത് തമ്മിലടി! ഭരണനേട്ടത്തിന് ജനം വോട്ട് ചെയ്തു

ലീഗിന്റെ മലപ്പുറത്ത് ലീഗിനെ നിലം തൊടീക്കാതെ ഒരു മുനിസിപ്പാലിറ്റി! ഒറ്റ ലീഗുകാരനും ജയിച്ചില്ല... എൽഡിഎഫ് വിജയംലീഗിന്റെ മലപ്പുറത്ത് ലീഗിനെ നിലം തൊടീക്കാതെ ഒരു മുനിസിപ്പാലിറ്റി! ഒറ്റ ലീഗുകാരനും ജയിച്ചില്ല... എൽഡിഎഫ് വിജയം

കോണ്‍ഗ്രസിന്റെ കണ്ണ് തുറപ്പിച്ച് ജോര്‍ജ്ജിന്റെ മകന്‍... ചരിത്രം കുറിച്ച ജയം, ഇനി വാതില്‍ അടയില്ലകോണ്‍ഗ്രസിന്റെ കണ്ണ് തുറപ്പിച്ച് ജോര്‍ജ്ജിന്റെ മകന്‍... ചരിത്രം കുറിച്ച ജയം, ഇനി വാതില്‍ അടയില്ല

എന്നിരുന്നാലും കോണ്‍ഗ്രസ് നേതാക്കള്‍ അത് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഏറ്റവും മികച്ച വിജയം യുഡിഎഫിന് നേടിക്കൊടുത്ത മുസ്ലീം ലീഗിന് അങ്ങനെയല്ല അഭിപ്രായം. ലീഗ് മാത്രമല്ല, പിജെ ജോസഫും പ്രേമചന്ദ്രനും എല്ലാം കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്താണ് ഇനി യുഡിഎഫില്‍ സംഭവിക്കാന്‍ പോകുന്നത്...

താഴേക്ക് പോയില്ല

താഴേക്ക് പോയില്ല

യുഡിഎഫ് താഴേക്ക് പോയിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഒക്കെ പറയുന്നത്. എല്‍ഡിഎഫിന് അഭിമാനിക്കാനുള്ള വിജയമൊന്നും ഉണ്ടായിട്ടില്ല എന്നാണ് മുല്ലപ്പള്ളി പറയുന്നത്.

നില മെച്ചപ്പെടുത്തിയെന്ന്

നില മെച്ചപ്പെടുത്തിയെന്ന്

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 365 ഗ്രാമപ്പഞ്ചായത്തുകളിലാണ് വിജയിച്ചതെങ്കില്‍ ഇത്തവണ അത് 375 ആയിട്ടുണ്ട് എന്നാണ് ആശ്വാസത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മുനിസിപ്പാലിറ്റികളില്‍ 41 ല്‍ നിന്ന് 45 ല്‍ എത്തി എന്നും ആണ് വാദം. ഒരു വാദത്തിന് ഇത് സമ്മതിക്കാം...

ബ്ലോക്കിലെ ബ്ലോക്കുകള്‍

ബ്ലോക്കിലെ ബ്ലോക്കുകള്‍

ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യം കൂടി കോണ്‍ഗ്രസ് നേതാക്കള്‍ ഒന്ന് പരിഗണിക്കേണ്ടതാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 108 എണ്ണത്തിലും ജയിച്ചത് എല്‍ഡിഎഫ് ആണ്. യുഡിഎഫിന് ആകെ കിട്ടിയത് 44 എണ്ണമാണ്. കഴിഞ്ഞ തവണ 61 ബ്ലോക്ക് പഞ്ചായത്തുകളില്‍ ജയിച്ചിരുന്നു യുഡിഎഫ്.

തകര്‍ന്നടിഞ്ഞ ജില്ലാ പഞ്ചായത്തുകള്‍

തകര്‍ന്നടിഞ്ഞ ജില്ലാ പഞ്ചായത്തുകള്‍

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തുകള്‍ 7- 7 എന്ന നിലയില്‍ ആയിരുന്നു. എന്നാല്‍ ഇത്തവണ അത് 10 - 4 ആണ്. അതായത് എല്‍ഡിഎഫ് മൂന്ന് ജില്ലാ പഞ്ചായത്തുകള്‍ പിടിച്ചെടുത്തപ്പോള്‍ യുഡിഎഫിന് നഷ്ടപ്പെട്ടത് മൂന്ന് ജില്ലാ പഞ്ചായത്തുകള്‍ ആണ്.

തങ്ങള്‍ ഭദ്രമെന്ന് കുഞ്ഞാലിക്കുട്ടി... അപ്പോള്‍?

തങ്ങള്‍ ഭദ്രമെന്ന് കുഞ്ഞാലിക്കുട്ടി... അപ്പോള്‍?

തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി നടത്തിയ നിരീക്ഷണം സത്യത്തില്‍ കോണ്‍ഗ്രസിനെ ക്രൂശിക്കുന്നതാണ്. തങ്ങളുടെ സ്വാധീന മേഖലകളില്‍ എല്ലാം നില ഭദ്രമാണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അതിനര്‍ത്ഥം കോണ്‍ഗ്രസിന്റെ സ്വാധീന മേഖലകള്‍ ഭദ്രമായിരുന്നില്ല എന്ന് തന്നെയാണ്. തിരഞ്ഞെടിപ്പ് ഫലം യുഡിഎഫ് ഒന്നിച്ചും കോണ്‍ഗ്രസ് പ്രത്യേകമായും പരിശോധിക്കണം എന്നും കുഞ്ഞാലിക്കുട്ടി പറയുന്നുണ്ട്.

കാലുവാരി കോണ്‍ഗ്രസ്

കാലുവാരി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് കാലുവാരിയെന്നാണ് യുഡിഎഫിലെ കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ നേതാവായ പിജെ ജോസഫ് ആരോപിക്കുന്നത്. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് കാലുവാരിയെന്നാണ് ജോസഫിന്റെ ആരോപണം. യുഡിഎഫിന് കെട്ടുറപ്പില്ലായിരുന്നു എന്നും ജോസഫ് പറയുമ്പോള്‍, ആരോപണ ശരങ്ങളെല്ലാം കോണ്‍ഗ്രസിന് നേര്‍ക്ക് തന്നെയാണ്.

സംഘടനാശേഷിയില്ലാത്ത കോണ്‍ഗ്രസ്

സംഘടനാശേഷിയില്ലാത്ത കോണ്‍ഗ്രസ്

സിപിഎമ്മിനേയും ബിജെപിയേയും നേരിടാനുള്ള സംഘടനാശേഷി യുഡിഎഫിന് ഇല്ലാതെ പോയി എന്നാണ് ആര്‍എസ്പി നേതാവും എംപിയും ആയ എന്‍കെ പ്രേമചന്ദ്രന്‍ പറയുന്നത്. അതിന്റെ ഉത്തരവാദിത്തവും ചെന്നെത്തുന്നത് യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ തലയിലേക്ക് തന്നെയാണ്.

സര്‍ജ്ജറി വേണം

സര്‍ജ്ജറി വേണം

യുഡിഎഫിലെ ഘടകക്ഷികള്‍ മാത്രമല്ല കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിട്ടുള്ളത്. തിരഞ്ഞെടുപ്പ് പരാജയത്തെ വിജയമെന്ന രീതിയില്‍ ആദ്യ ഘട്ടത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ച ടിഎന്‍ പ്രതാപന്‍ എംപിയും പിന്നീട് തിരുത്തി. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ അടിയന്തര 'സര്‍ജറി' തന്നെ വേണം എന്നാണ് ടിഎന്‍ പ്രതാപന്റെ പ്രതികരണം. പരാജയത്തെ ഗൗവരത്തോടെ കാണുന്നു എന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

സംഘനാദൗര്‍ബല്യം

സംഘനാദൗര്‍ബല്യം

യുഡിഎഫിന്റെ സംഘടനാ ദൗര്‍ബല്യമാണ് ഈ പരാജയത്തിന്റെ കാരണം എന്നാണ് കെ സുധാകരന്‍ എംപി പറയുന്നത്. എന്നാല്‍ കണ്ണൂരില്‍ യുഡിഎഫിന്റെ പ്രകടനം മെച്ചപ്പെട്ടു എന്ന് സുധാകരന്‍ പറയുന്നും ഉണ്ട്. മറ്റിടങ്ങളില്‍ കോണ്‍ഗ്രസിന് സംഘടനാദൗര്‍ബല്യമുണ്ടായി എന്ന് പറയുമ്പോള്‍ ലക്ഷ്യം വയ്ക്കുന്നത് ആരെയെന്നത് പകല്‍വെളിച്ചം പോലെ വ്യക്തമാണ്.

തോറ്റാല്‍ തോറ്റെന്ന് പറയണം

തോറ്റാല്‍ തോറ്റെന്ന് പറയണം

കെ മുരളീധരനാണ് നേതൃത്വത്തിനെതിരെ രംഗത്ത് വന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവ്. തോറ്റാല്‍ തോറ്റു എന്ന് തന്നെ പറയണം, തോറ്റതിന് ശേഷം ജയിച്ചു എന്ന് പറയരുത് എന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. മുഖ്യമന്ത്രിയാകാനിരിക്കുന്നവര്‍ പണിയെടുക്കണമെന്നും മുരളി പറഞ്ഞു. വിശാല ഐ ഗ്രൂപ്പിലെ വിള്ളല്‍ പ്രകടമാക്കുന്നതാണ് മുരളിയുടെ പ്രതികരണം.

Recommended Video

cmsvideo
റേഷൻ കടക്കാരി ബുള്ളറ്റ് സ്ഥാനാർഥിക്കു മിന്നും ജയം| Oneindia Malayalam
വയനാട് എംപി പ്രതികരിച്ചോ

വയനാട് എംപി പ്രതികരിച്ചോ

മേല്‍ പറഞ്ഞ കോണ്‍ഗ്രസ് നേതാക്കളില്‍ മിക്കവരും കേരളത്തില്‍ നിന്നുള്ള ലോക്‌സഭ എംപിമാര്‍ ആണ്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള മറ്റൊരു പ്രധാനപ്പെട്ട എംപി വയനാട്ടില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയാണ്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരുപരിപാടികളിലും ഇടപെട്ടിട്ടേ ഇല്ല. ഈ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടും ഇല്ല

English summary
Kerala Local Body Election Results: UDF allies criticise Congress and internal fight started in Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X