Get Updates
Get notified of breaking news, exclusive insights, and must-see stories!

12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെ സമ്പൂർണ ലോക്ക്ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ...

നേരത്തെ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ശനിയാഴ്ച മുതൽ ഇതും പിൻവലിച്ചിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താറായിട്ടില്ലെന്നാണ് വിദഗ്ധ അഭിപ്രായം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗൺ വീണ്ടും ജൂൺ 16 വരെ നീട്ടിയത്. മെയ് എട്ടിന് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. നേരത്തെ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ശനിയാഴ്ച മുതൽ ഇതും പിൻവലിച്ചിരുന്നു.

covid 19

ജൂൺ 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ലോക്ക്ഡൗണിലും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.

നിലവിലുള്ള നിയന്ത്രണങ്ങള്‍ എല്ലാം തുടരുന്നതായിരിക്കും. സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്‌റ്റിക്കൽസ്‌ തുടങ്ങിയ കടകൾക്ക്‌ ജൂൺ 11ന്‌ ഒരു ദിവസം മാത്രം രാവിലെ ഏഴ് മണിമുതൽ വൈകീട്ട്‌ ഏഴ് വരെ പ്രവർത്തനാനുമതി നൽകും. ബാങ്കുകളുടെ പ്രവർത്തനവും നിലവിലുള്ളതുപോലെ തുടരും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും.

വാഹനഷോറൂമുകൾ മെയിന്റനൻസ്‌ വർക്കുകൾക്ക്‌ മാത്രം ജൂൺ 11ന്‌ തുറക്കാവുന്നതാണ്‌. മറ്റ്‌ പ്രവർത്തനങ്ങളും വിൽപനയും അനുവദിക്കില്ല. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മീനുകൾ തുടങ്ങിയവ ജൂൺ 17 മുതൽ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കും.

Recommended Video

cmsvideo
    Third wave dangerous for kids?

    ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

    സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് നിരക്ക് 10ല്‍ താഴെയെത്തിയ ശേഷം ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്നാണ് വിദഗ്ദര്‍ നല്‍കുന്ന ഉപദേശം. രണ്ടാം തരംഗത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ നിന്ന് 15 ലേക്ക് വളരെ പെട്ടാണ് കുറഞ്ഞുവന്നത്. എന്നാല്‍ അതിന് ശേഷം കാര്യമായ കുറവുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് നിബന്ധനകള്‍ കര്‍ശനമാക്കിയത്.

    മാലിദ്വീപില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് സാക്ഷി മാലിക്, ബിക്കിനി ചിത്രങ്ങല്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+