കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗൺ: ഒന്നര മാസത്തിനിടെ 17 ആത്മഹത്യകൾ; സാഹചര്യം അതീവ ഗുരുതരം, കണക്കുകൾ ഞെട്ടിക്കുന്നത്

കോവിഡ് സ്ഥിരീകരിക്കാത്ത കോവിഡ് മരണങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം ലോകത്തെയാകമാനം ഒരേ രീതിയിലാണ് പ്രതിസന്ധിയിലാക്കിയത്. അതിവേഗം പടർന്നുപിടിച്ച വൈറസിന് മുന്നിൽ പലർക്കും ജീവൻ നഷ്ടമാവുകയും ചിലർ ജീവനും മരണത്തിനുമിടയിൽ നിന്ന് മടങ്ങി വരുകയും ചെയ്തു. കഴിഞ്ഞ ഒന്നര വർഷത്തിനിടയ്ക്ക് നേരിട്ട് കോവിഡ് ബാധിച്ചല്ലാതെ ഈ രോഗത്തിന്റെ ആഘാതം മരണത്തിലേക്ക് തള്ളിവിട്ട് നിരവധി പേരുടെ ഓർമ്മകളും പേറി ജീവിക്കുന്നവരും നമ്മുടെയിടയിലുണ്ട്.

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

1

ഒരു ഘട്ടത്തിൽ ഏറെ അഭിമാനത്തോടെയാണ് ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ കേരള മാതൃകയ്ക്കുണ്ടായിരുന്ന സ്വീകാര്യതയെ അവ നേടിതന്ന പുരസ്കാരങ്ങളെയും മലയാളികൾ കണ്ടിരുന്നത്. രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ മുൻകരുതൽ നടപടികളുമായി മുന്നോട്ട് പോയ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഗുണം ചെയ്തുവെന്നതിൽ ആർക്കും സംശയമില്ല.

2

എന്നാൽ അതേ കേരള മാതൃക ഇന്ന് ഏറെ വിമർശനങ്ങൾക്കും കാരണമാവുകയാണ്. അതിന് നിരവധിയായ കരണങ്ങളുണ്ട്. കോവിഡ് രണ്ടാം തരംഗത്തിൽ നിന്നും കേരളം ഇനിയും മുക്തമായിട്ടില്ലെന്ന് മാത്രമല്ല അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. ഉയർന്ന് നിൽക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതോടൊപ്പമാണ് ലോക്ക്ഡൗൺ മൂലം നേരിടുന്ന സാമ്പത്തിക, മാനസിക പ്രതിസന്ധികൾ.

3

ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളും ഇതിനോടകം തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. പഞ്ചാബിൽ സ്കൂളുകൾ തുറക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ നീങ്ങുമ്പോൾ ഇവിടെ ഇപ്പോഴും വ്യാപര സ്ഥാപനങ്ങൾ പോലും പൂർവ്വ സ്ഥിതിയിൽ പ്രവർത്തനം ആരംഭിച്ചട്ടില്ല. ബിസിനസ് രംഗം ആകെ തകർന്ന അവസ്ഥയിൽ ആത്മഹത്യകളുടെ വാർത്തയാണ് ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നു കേൾക്കുന്നത്.

4

ഇതാണ് തുടക്കത്തിൽ പറഞ്ഞ കോവിഡ് സ്ഥിരീകരിക്കാത്ത കോവിഡ് മരണങ്ങൾ. കഴിഞ്ഞ ഒന്നര മാസത്തിനിടയ്ക്ക് 17 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഓരോ മൂന്ന് ദിവസത്തിലും ഒരു ആത്മഹത്യയെന്ന നിലയിലാണ് ഇപ്പോൾ സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി മൂലമുള്ള ജീവനൊടുക്കലുകൾ. സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി എത്രത്തോളം ദയനീയമാണെന്നും അതുമൂലം അവർ എത്രത്തോളം പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ ആത്മഹത്യകൾ.

5

അന്നന്നത്തെ വരുമാനം കണ്ടെത്തിയിരുന്ന മാർഗങ്ങളും അടയുമ്പോഴാണ് നിർണായകമായ ഇത്തരം തീരുമാനങ്ങളിലേക്ക് ജനങ്ങൾ നീങ്ങുന്നത്. ഇത് സർക്കാരിന്റെയും ഭരണ സംവിധാനങ്ങളുടെയും വീഴ്ചയായി പ്രതിപക്ഷം ചൂണ്ടികാണിക്കുന്നു. രോഗികളുടെ എണ്ണം കുറയുമ്പോൾ തുറക്കുകയും കൂടുമ്പോൾ പൂർണമായും അടച്ചിടുകയും ചെയ്യുന്ന കേരളത്തിന്റെ ലോക്ക്ഡൗൺ രീതിയ്ക്കെതിരെ പല വിമർശനങ്ങളും ഉയരുന്നുണ്ട്. ടിപിആർ അനുസരിച്ചുള്ള ലോക്ക്ഡൗൺ അശസ്ത്രീയമാണെന്ന വാദം തുടക്കം മുതൽ ഉയരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും തുടരുന്നത് അതേ നയമാണ്.

6

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത ആത്മഹത്യ സംഭവങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. ലൈറ്റ് ആൻഡ് സൗണ്ട് ഉടമകൾ മുതൽ കർഷകൻ വരെ വിവിധ മേഖലകളിലുള്ള വിവിധ തൊഴിലുകൾ ചെയ്യുന്നവർ ആത്മഹത്യ ചെയ്തവരുടെ പട്ടികയിലുൾപ്പെടുന്നു. പാലക്കാടും ശൗരിശപട്ടത്തുമാണ് ലൈറ്റ് ആൻഡ് സൗണ്ട് ഏജൻസികൾ നടത്തിയിരുന്നവർ ആത്മഹത്യ ചെയ്തത്. വടകരയിൽ ഒരു ഹോട്ടൽ ഉടമയും അടിമാലിയിൽ ബേക്കറി ഉടമയും ആത്മഹത്യ ചെയ്തപ്പോൾ ഇടുക്കി വെള്ളയാംകുടിയിലെ കർഷകനും പാലക്കാട് ഒരു കർഷകനും ജീവനൊടുക്കി. ഇങ്ങനെ നീളുന്നു ആത്മഹത്യ ചെയ്തവരുടെ പട്ടിക.

7

ഈ ആത്മഹത്യകളെല്ലാം തെളിയിക്കുന്നത് സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളെയാണ്. കോവിഡ് രണ്ടാം രോഗവ്യാപനത്തിന്റെ ഘട്ടത്തിലുണ്ടായ അടച്ചുപൂട്ടലാണ് സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കിയത്. ഏപ്രിൽ മാസത്തിൽ ആരംഭിച്ച ലോക്ക്ഡൗൺ സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.

8

ഈ ആത്മഹത്യകളെല്ലാം തെളിയിക്കുന്നത് സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളെയാണ്. കോവിഡ് രണ്ടാം രോഗവ്യാപനത്തിന്റെ ഘട്ടത്തിലുണ്ടായ അടച്ചുപൂട്ടലാണ് സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കിയത്. ഏപ്രിൽ മാസത്തിൽ ആരംഭിച്ച ലോക്ക്ഡൗൺ സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.

9

ഈ സാഹചര്യത്തിൽ പലവഴികളിൽ നിന്ന് ജീവിതമാർഗ്ഗം കണ്ടെത്തിയവർ പ്രതിസന്ധിയിലായി. കടം വാങ്ങിച്ചും ഉണ്ടായിരുന്നതെല്ലാം വിറ്റഴിച്ചും ചെറിയ സംരഭങ്ങൾക്ക് തുടക്കം കുറിച്ചവരും അവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ദിവസ വേദനക്കാരുമാണ് ഇതിന്റെ തിക്ത ഫലം അനുഭവിക്കുന്നത്. ഇതാണ് ഒന്നിന് പുറകെ ഒന്നായുള്ള ആത്മഹത്യകൾ നമ്മളോട് പറയുന്നത്.

10

ഇത്തരത്തിൽ ആത്മഹത്യ ചെയ്തവരെല്ലാം തങ്ങളുടെ അവസാന വാക്കുകളിലും വ്യക്തമാക്കുന്നത് ഇത് തന്നെയാണ്. വരുമാനം മാർഗം മുടങ്ങിയതോടെ ദൈനംദിന കാര്യങ്ങൾ വരെ പ്രതിസന്ധിയിലായി. അതിനെ മറികടക്കാൻ വാങ്ങിയ കടം ബാധ്യത ഇരട്ടിയാക്കുന്നു. ലോക്ക്ഡൗൺ പിൻവലിച്ചാലും ഇനിയൊരു തിരിച്ചുവരവ് എന്ന് സാധ്യമാകുമെന്ന കാര്യത്തിൽ വ്യകതതയില്ല. ഇത് ആത്മഹത്യ ചെയ്തവർ മാത്രമല്ല ജീവിച്ചിരിക്കുന്ന പലരും ഉറക്കെ വിളിച്ചു പറയുന്നുണ്ട് ഇപ്പോൾ.

11

ബക്രീദിന് മുൻപ് കോഴിക്കോട് മിഠായി തെരുവിലടക്കം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപാരികളും പൊലീസും വക്കുതർക്കമുണ്ടായിരുന്നു. വലിയ ആഘോഷമാക്കേണ്ട ഉത്സവദിനങ്ങളിൽ തങ്ങളുടെ കച്ചവടം സാധാരണ രീതിയിൽ പോലും നടക്കാത്തതിലുള്ള രോക്ഷമായിരുന്നു അത്. കൊല്ലത്ത് കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി പൊലീസുകാരോട് തട്ടികയറുന്നതും നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ടു. അസ്വസ്ഥരായ ഒരു വലിയ വിഭാഗം ജനം ഇവിടെയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങളെല്ലാം.

12

അശാസ്ത്രീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും അത് നടപ്പിലാക്കുകയും ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന എതിർപ്പുകളാണിത്. അതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ കേരള പൊലീസ് നടത്തി വരുന്ന വേട്ടയാടലുകളും ഇപ്പോൾ ചർച്ചയാവുകയാണ്. സംസ്ഥാനത്ത് പൊലീസ് ആരെയും മർദിക്കരുതെന്നാണ് സർക്കാറിന്‍റെ നിലപാടെന്ന് മുഖ്യമന്ത്രി വിശദീകരിക്കുമ്പോഴും ഒരു തരത്തിലും ന്യായീകരിക്കാൻ പാടില്ലാത്ത ഒറ്റപ്പെട്ട പല സംഭവങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

13

പാരിപ്പള്ളി - പരവൂർ റോഡിൽ പാമ്പുറത്ത്​ ചരുവത്തിൽ മീൻ വിൽക്കാനെത്തിയ അഞ്ചുതെങ്ങ് സ്വദേശിയായ വൃദ്ധയുടെ മത്സ്യം പൊലീസ് വലിച്ചെറിഞ്ഞു കളഞ്ഞു.​ നവവരാനെ തടഞ്ഞ സംഭവവും സാധാരണക്കാരായ വഴിയോരക്കച്ചവടക്കാരിൽ നിന്ന് പിഴയീടാക്കിയും പാരിപ്പള്ളി പൊലീസ് പിന്നെയും ഞെട്ടിച്ചു. ബ​ലി​പെ​രു​ന്നാ​ൾ ത​ലേ​ന്ന് രാ​ത്രി ബാ​ര്‍ബ​ര്‍ ഷോ​പ്പി​ലെ​ത്തി​യ യു​വാ​വി​നെ തൊ​ണ്ട​ര്‍നാ​ട് പൊ​ലീ​സ്‌ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് മ​ര്‍ദി​ച്ചു. മാളയിൽ കോ​ഴി വാ​ങ്ങാ​ൻ പോ​യ ചെ​റു​പ്പ​ക്കാ​ര​നെ പൊ​ലീ​സ് ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റി​ന് പ​റ​ഞ്ഞ​യ​ച്ചു.

14

പശുവിന് പുല്ലുചെത്താൻ പോയ ക്ഷീര കർഷകന് രണ്ടായിരം രൂപയാണ് അമ്പലത്തറ പൊലീസ് പിഴ എഴുതിയത്. വിജനമായ പറമ്പിൽ പോയ കർഷകന് വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്. പിഴ നൽകിയില്ലെങ്കിൽ ​കേസ്​ കോടതിയിലെത്തിച്ച്​ വലിയ പ്രയാസം നേരിടേണ്ടി വരുമെന്ന ഭീഷണിയും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായി. അങ്ങനെ റിപ്പോർട്ട് ചെയ്തതും അല്ലാത്തതുമായ നിരവധി സംഭവങ്ങളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

Recommended Video

cmsvideo
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ

English summary
Kerala lockdown restrictions: Suicide cases increased during these days due to financial crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X