കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക് സഭാ, കേരളം പോളിങ് ബൂത്തിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ 2.43 ലക്ഷം വോട്ടര്‍മാര്‍ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. പതിനാറാം ലോക് സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളമടക്കം എട്ടു സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെ സമ്മതിദാനവകാശം വിനിയോഗിക്കാം.

27 വനിതാ സ്ഥാനാര്‍ത്ഥികളടക്കം 269 പേരാണ് കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത്. നിഷേധ വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ടെന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.

Lok Sabha Election

20476 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ 2126 ബൂത്തുകള്‍ പ്രശ്‌നബാധിതമെന്ന് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 52000ഓളം പോലിസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്കുമാത്രമാണ് വോട്ടവകാശം.

വോട്ടര്‍ പട്ടികയില്‍ പേരുളള മറ്റൊരാളുടെ വോട്ടുചെയ്യാന്‍ ശ്രമിച്ചാല്‍ ശിക്ഷാ നടപടിക്ക് വിധേയരാവും. കളള വോട്ടുചെയ്യാന്‍ ശ്രമിച്ചതായി കണ്ടെത്തിയാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ വോട്ടുചെയ്യാന്‍ വന്നയാളെ ഡ്യൂട്ടിയിലുളള പോലീസിന് കൈമാറും. ഒപ്പം സ്ഥലപരിധിയിലുളള പോലീസ് സ്റ്റേഷനിലെ എസ്.ഐ. യ്ക്ക് അനക്‌സര്‍ 9 ഫോറത്തില്‍ പരാതിയും നല്‍കും.

വോട്ടുരേഖപ്പെടുത്താന്‍ വന്നയാള്‍ യഥാര്‍ത്ഥ വോട്ടറല്ല എന്ന് ബോധ്യം വന്നാല്‍ ഏജന്റുമാര്‍ക്ക് തര്‍ക്കം ഉന്നയിക്കാം. ഇതിന് രണ്ട് രൂപ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കി കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഫോറത്തില്‍ രസീത് വാങ്ങണം. തുടര്‍ന്ന് തര്‍ക്കത്തിനു വിധേയനായ വ്യക്തിക്ക് ആള്‍മാറാട്ടം നടത്തിയാല്‍ ലഭിക്കുന്ന ശിക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കും.

എന്നാല്‍ സമ്മതിദാനപ്പട്ടികയിലുളളയാള്‍ താന്‍ തന്നെയാണെന്ന് വോട്ടര്‍ പറഞ്ഞാല്‍ തര്‍ക്കം ഉന്നയിക്കപ്പെട്ട വോട്ടര്‍മാരുടെ രജിസ്റ്ററില്‍ പേരും വിലാസവും രേഖപ്പെടുത്തി ഒപ്പോ വിരലടയാളമോ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ആവശ്യപ്പെടാം. വോട്ടര്‍ ഇതിന് വഴങ്ങാതിരുന്നാല്‍ വോട്ടുചെയ്യാന്‍ അനുവദിക്കില്ല. എന്നാല്‍ ഒപ്പ് രേഖപ്പെടുത്തിയാല്‍ തര്‍ക്കമുന്നയിച്ച ഏജന്റിനോട് തെളിവ് നല്‍കാന്‍ പ്രസൈഡിംഗ് ഓഫീസര്‍ ആവശ്യപ്പെടും.

ഇതില്‍ ഏജന്റ് വിജയിച്ചാല്‍ വോട്ടറുടെ തിരിച്ചറിയല്‍ സംബന്ധിച്ച് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് കൂടുതലര്‍ തെളിവുകള്‍ തേടാം. ക്യൂവില്‍ നില്‍ക്കുന്നവര്‍, വോട്ടറുടെ അയല്‍ക്കാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരില്‍ നിന്നും തെളിവ് ശേഖരിക്കാം. വന്നത് യഥാര്‍ത്ഥ വോട്ടറാണെന്ന് ബോധ്യം വന്നാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ തര്‍ക്കത്തിനുവിധേയനായ വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കും.

ഉത്തമ വിശ്വാസത്തോടെയല്ല തര്‍ക്കം ഉന്നയിച്ചതെന്നു കണ്ടാല്‍ ഏജന്റ് ഒടുക്കിയഫീസ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. എന്നാല്‍ ആള്‍മാറാട്ടം തെളിഞ്ഞാല്‍ വോട്ടുചെയ്യാന്‍ എത്തിയ വ്യക്തിയെ പോലീസിന് കൈമാറും. തര്‍ക്കം ഉന്നയിച്ചയാള്‍ക്ക് ഫീസ് മടക്കി നല്‍കും

ബിഹാര്‍ (6), ഛത്തീസ്ഗഡ് (1), ഹരിയാന (10), ജമ്മുകശ്മീര്‍ (1), ജാര്‍ഖണ്ഡ് (5), മധ്യപ്രദേശ് (9), മഹാരാഷ്ട്ര (10), ഒഡീഷ (10), ഉത്തര്‍പ്രദേശ് (10), ആന്‍ഡമാന്‍ നിക്കോബാര്‍ (1), ചണ്ഡീഗഡ് (1), ലക്ഷദ്വീപ് (1), ദില്ലി (7) എന്നിവിടങ്ങളിലും വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കും.

English summary
Kerala is all set to vote for electing its 20 members to Lok Sabha Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X