
കാരുണ്യ പ്ലസിന്റെ 80 ലക്ഷത്തിന്റെ ഭാഗ്യവാൻ തയ്യൽ തൊഴിലാളി..'പോക്കറ്റിൽ സേഫാക്കിയ ലോട്ടറി'
തിരുവനന്തപുരം: ലോട്ടറി അടിച്ചിട്ടും അറിയാതെ പോകുന്ന പല സംഭവങ്ങളും നമ്മൾ മുൻപ് കേട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പെരുവ മൂർക്കാട്ടുപടിയിലെ വിഷ്ണു ടെയ്‌ലേഴ്സ് ഉടമ പതിച്ചേരിൽ കനിൽ കുമാറിന്റെ ജീവിത്തിലും നടന്നിരിക്കുന്നത്. കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് കനിൽ കുമാറിനെ തേടിയെത്തിയത്. പക്ഷേ ഭാഗ്യദേവത കനിഞ്ഞത് അറിയാൻ കനിൽ കുമാർ ഇത്തിരി വൈകിയെന്ന് മാത്രം.

ഇന്നലെ ഉച്ചയോടെയായിരുന്നു കനിൽ കുമാർ ലോട്ടറി എടുത്തത്. വെള്ളൂർ സ്വദേശിയായ ലോട്ടറി ഏജന്റ് കടയിൽ വന്നപ്പോഴായിരുന്നു ഇത്. വൈകീട്ട് ഫലം പ്രഖ്യാപിച്ചപ്പോൾ ചാടി കയറി ടിക്കറ്റ് അടിച്ചോയെന്ന് നോക്കി.PK 270396 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എന്നാൽ തന്റെ നമ്പർ കനിൽ കുമാറിന്റെ കണ്ണിൽ പതിഞ്ഞില്ല, ടിക്കറ്റ് ദേ ചുരുട്ടി പോക്കറ്റിൽ.
'സീമ നായരല്ലേ, സംഘി..,പച്ച സാരി ഉടുത്താലും വിമർശിക്കുമോ?; നടിയുടെ മറുപടി, വൈറൽ

വൈകീട്ടോടെ തയ്യൽ കടയ്ക്ക് വായ്പ എടുക്കുന്നതിനായി ബാങ്കിലെത്തിയപ്പോഴാണ് തനിക്ക് ആണ് ആ 80 ലക്ഷത്തിന്റെ ഭാഗ്യം കൈവന്നിരിക്കുന്നതെന്ന് കനിൽ കുമാർ അറിഞ്ഞത്. ഒരു സുഹൃത്തായിരുന്നു ഇക്കാര്യം കനിലിനെ വിളിച്ച് അറിയിച്ചത്. ഉടൻ തന്നെ ടിക്കറ്റ് മുളക്കുളം സര്‍വ്വീസ് സഹകരണ ബാങ്കിൽ നൽകി.

ലോട്ടറിയെടുക്കുന്ന ആളാണ് കനിൽ. നേരത്തേയും ചെറിയ സമ്മാനങ്ങളൊക്കെ കനിലിനെ തേടി വന്നിട്ടുണ്ട്. 50,000, 500 , 100 എന്നിങ്ങനെയുള്ള സമ്മാനങ്ങളാണ് കനിലിന് മുൻപ് ലഭിച്ചത്. കനിലിന്റെ ഭാര്യ പ്രസന്നയും കനിലിനൊപ്പം തയ്യൽ കടയിൽ തന്നെ ജോലി ചെയ്യുകയാണ്. ഒരു മകനുണ്ട്.

കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. PD 573123 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. PA 400897 ,PB 452627, PC 905907,PD 508399,PE 863629,,PF 964579,PG 855374, PH 886258, PJ 986696, PK 230338,PL 814114 ,PM 678887 എന്നീ ടിക്കറ്റുകൾക്കാണ് സമ്മാനം.
'വീണ ഡോ റോബിൻറെ പിആർ, മീഡിയ സപ്പോർട്ട് മുഴുവൻ കൊടുക്കുന്നു'?; പ്രതികരിച്ച് വീണ

ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. 12 പേർക്ക് 1 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 5000, 1000, 500, 100 എന്നിങ്ങനെയാണ് നാല് മുതൽ ഏഴ് വരെയുള്ള സമ്മാന തുകകൾ
77 കോടിയുടെ ഭാഗ്യം മലയാളിക്ക് ലഭിക്കുമോ? ഞെട്ടിച്ച പ്രഖ്യപനവുമായി ബിഗ് ടിക്കറ്റ്, ജീവിതം മാറി മറിയും