കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ മഴ പെയ്യാനുള്ള സാധ്യതയയുണ്ട്.'

രാഹുലിന് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ നിതീഷിന്റെ സഹായി... അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ്രാഹുലിന് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ നിതീഷിന്റെ സഹായി... അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ്

അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചെവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ബുധനാഴ്ച പാലക്കാട്, തൃശൂർ, ഇടുക്കി, വയനാട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ മുന്നറിയിപ്പ് ലഭിച്ചതോടെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തോടൊപ്പം തമിഴ്നാട്ടിലും ബെംഗളൂരുവിലും ശക്തമായ മഴയ്ക്ക് സാധ്യതയുളളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇടിയും മിന്നലും

ഇടിയും മിന്നലും

തമിഴ്നാട് വെതർ മാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിവരങ്ങൾ പ്രകാരം കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചെന്നൈയിലും തമിഴ്നാടിന്റെ തീര പ്രദേശങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം.. ബെംഗളൂരുവിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.

 തമിഴ്നാട് വെതർമാൻ

തമിഴ്നാട് വെതർമാൻ

കൃത്യമായ കാലാവസ്ഥ പ്രവചനങ്ങൾക്കായി ലക്ഷക്കണക്കിനാളുകൾ ആശ്രയിക്കുന്ന ഫേസ്ബുക്ക് പേജാണ് തമിഴ്നാട് വെതർമാൻ. കാലാവസ്ഥ നിരീക്ഷണ വകുപ്പിനെക്കാൾ പലപ്പോഴും കൃത്യമായിരിക്കും പ്രദീപ് ജോൺ എന്ന സാധാരണക്കാരൻ ഫേസ്ബുക്ക് പേജിൽ നടത്തുന്ന പ്രവചനങ്ങൾ. പ്രളയകാലത്ത് കേരളത്തെ കാലാവസ്ഥയെകുറിച്ച് നടത്തിയ പ്രവചനങ്ങളോടെ മലയാളികളും വെതർമാന്റെ ആരാധകരായി. 57 ലക്ഷത്തിൽ അധികം ആളുകളാണ് ഫേസ്ബുക്കിൽ വെതർമാനെ ഫോളോ ചെയ്യുന്നത്.

അണക്കെട്ട് തുറന്നു

അണക്കെട്ട് തുറന്നു

കനത്ത മഴയെ തുടർന്ന് നിറഞ്ഞ ഷോളയാർ ഡാമിന്റെ നാലു ഷട്ടറുകൾ ഞായറാഴ്ച ഉയർത്തിയിരുന്നു. ഇതേ തുടർന്ന് വൈകിട്ടോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരടിയോളം ഉയർന്നിരുന്നു. 2663 അടിയാണ് അണക്കെട്ടിന്റെ പൂർണ സംഭരണ ശേഷി. ജലനിരപ്പ് 2662.5 അടിയായതോടെയാണ് ഷട്ടറുകൾ തുറന്നത്.

കെടുതി വിലയിരുത്താൻ

കെടുതി വിലയിരുത്താൻ

അതേസമയം പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ അഞ്ച് ദിവസമായി പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ച് സംഘം നാശനഷ്ടങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

Recommended Video

cmsvideo
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത | Morning News Focus | Oneindia Malayalam

ഫേസ്ബുക്ക് പോസ്റ്റ്

തമിഴ്നാട് വെതർമാൻ ഫേസ് ബുക്ക് പേജിൽ പങ്കുവെച്ച വിവരങ്ങൾ.

ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും... കോണ്‍ഗ്രസ് നീക്കം പാളി!!ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും... കോണ്‍ഗ്രസ് നീക്കം പാളി!!

English summary
kerala may receive heavy rain in coming days, yellow alert in 5 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X