കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ത്തികേയന്‍ എത്തുമ്പോള്‍ പുറത്ത് പോകുന്ന മന്ത്രിയാരാകും?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുന്നെേതാ മന്ത്രി സഭ പുന സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നു. സ്പീക്കര്‍ പദവിയില്‍ നിന്ന് കാര്‍ത്തികേയന്‍ മന്ത്രിസഭയിലേയ്ക്ക് എത്തിയാല്‍ നിലവിലുള്ള ഒരു മന്ത്രിയ്ക്ക് പുറത്ത് പോകേണ്ടി വരും. ആരാകും പുറത്ത് പോകുന്ന മന്ത്രിയെന്ന വൈകാതെ അറിയാം,

സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് കെ സി ജോസഫ് എത്തുമെന്നും ആ ഒഴിലില്‍ കാര്‍ത്തികേയന്‍ മന്ത്രിയാകുമെന്നും കരുതുന്നവര്‍ ഏറെയാണ്. ജി കാര്‍ത്തികേയന്‍ മന്ത്രിസഭയിലേയ്ക്ക് എത്തിയാല്‍ വിപുലമായ പുനസംഘടനായകും ഉണ്ടാവുക. അതേ സമയം ഒന്നിലധികം കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് സ്ഥാന ചലനം ഉണ്ടാകാനും ഇടയുണ്ട്.

Karthikeyan

സുപ്രധാന വകുപ്പുകള്‍ ഐ വിഭാഗത്തിന്റെ കൈയ്യിലാണെന്നും അവ പുനര്‍വിന്യസിയ്ക്കണമെന്നും എ വിഭാഗത്തിന് അഭിപ്രായമുണ്ട്.എന്നാല്‍ കാര്‍ത്തികേയന്‍ എംഎല്‍എ ആയി മാത്രം തുടരാനാഗ്രഹിച്ചാല്‍ പുതിയ സ്പീക്കറെ കണ്ടെത്തുന്നതിലേയ്ക്ക് മാത്രം കാര്യങ്ങള്‍ ചുരുങ്ങും.

ജൂലൈ 26 വരെയാണ് സ്പീക്കര്‍ എന്ന നിലയിലുള്ള പൊതുപരിപാടികള്‍ക്ക് ജി കാര്‍ത്തികേയന്‍ സമയം നല്‍കിയിട്ടുള്ളത്. 17 ന് നിയമസഭ സമ്മേളനം തീരുന്നതോടെ പുനസംഘടന ചര്‍ച്ചകള്‍ ചൂടുപിടിയ്ക്കും.ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, കെ മുളീധരന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, സിപി മുഹമ്മദ് എന്നിവരുടെ പേരുകള്‍ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് വന്നിട്ടുണ്ട്.

English summary
Kerala ministry heads for reshuffle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X