Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സിന്റെ മരണം; ഭര്‍ത്താവിനെയും അയല്‍വാസിയെയും ചോദ്യം ചെയ്തു

കൊച്ചി: അങ്കമാലി സ്വദേശിയായ മലയാളി നഴ്‌സ് ഒമാനിലെ സലാലയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും അയല്‍വാസിയെയും പോലീസ് ചോദ്യം ചെയ്തു. എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി അസീസി നഗറില്‍ തെക്കേതില്‍ ഐരുകാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു റോബര്‍ട്ടാണ് (27) കഴിഞ്ഞദിവസം താമസസ്ഥലത്തെ ഫ് ളാറ്റില്‍ കുത്തേറ്റ് മരിച്ചത്.

ഭാര്യ ആശുപത്രിയില്‍ ഡ്യൂട്ടിക്ക് എത്തേണ്ട സമയമായിട്ടും എത്താത്തതിനാല്‍ ഭര്‍ത്താവ് ലിന്‍സണ്‍ വീട്ടിലെത്തിയപ്പോഴാണ് ചിക്കുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കുവിന്റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. മോഷണശ്രമമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

oman-nurse

ഭര്‍ത്താവുമായി കുടുംബ കലഹം ഉണ്ടായോ എന്നകാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ആരെങ്കിലുമായി ശത്രുതയോ ഭീഷണിയോ ഉണ്ടായിരുന്നില്ലെന്ന് ലെന്‍സണ്‍ പറഞ്ഞു. ഇവരുടെ ഫ് ളാറ്റിന്റെ തൊട്ടടുത്ത് താമസിക്കുന്ന പാക്കിസ്ഥാന്‍ പൗരനെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഫ് ളാറ്റിന് സമീപമുണ്ടായിരുന്ന സിസിടിവിയും പരിശോധിച്ചു.

ഒമാനിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്നു ചിക്കു. ഇതെ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുകയായിരുന്നു ലിന്‍സണുമായി പരിചയത്തിലാവുകയും ആറു മാസം മുന്‍പ് വിവാഹിതയാകുകയുമായിരുന്നു. മരിക്കുമ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു യുവതി. ചിക്കുവിന്റെ ആശുത്രിയിലെ സുഹൃത്തുക്കളെയും അടുത്തദിവസം പോലീസ് ചോദ്യം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+