ജിഷയുടെ കൊലപാതകം; പ്രതികളെന്ന് വേഷം കെട്ടിയത് രണ്ട് പോലീസുകാരെന്ന് ദേശാഭിമാനി
കൊച്ചി: പെരുമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെന്ന പേരില്‍ മുഖം തുണികൊണ്ട് മറച്ച് കൊണ്ടു നടന്നത് പോലീസുകാരെ. ഇക്കാര്യം ദേശാഭിമാനിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കളമശ്ശേരി റിസര്‍വ്വ് ക്യാമ്പിലെ രണ്ട് പോലീസുകാരെയാണ് ഇത്തരത്തില്‍ വേഷം കെട്ടിച്ചതെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരഞ്ഞെടപ്പ് അടുത്ത സാഹചര്യത്തില്‍ വിഷയം വിവാദമായി സര്‍ക്കാറിനെ ബാധിക്കാതിരിക്കാനാണ് പ്രതികളെ പിടികൂടിയെന്ന പേരില്‍ പോലീസ് നാടകം കളിച്ചത്. നാടിനെ നടുക്കിയ അരും കൊല നടന്ന് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് പറ്റിയില്ല. അണപൊട്ടുന്ന രോക്ഷം തണുപ്പിക്കാന്‍ ഉന്നത ഭരണ തല നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസിന്റെ പ്രച്ഛന്നവേഷമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിഷയുടെ സുഹൃത്തിനെയും അയല്‍വാസിയെയും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിലെടുത്തുവെന്ന് പോലീസ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഇവരെ ഡിവൈഎസ്പി ഓഫീസിലേക്ക് എത്തിക്കുമെന്നും അറിയിച്ചിരുന്നു. വാര്‍ത്താ ചാനലുകള്‍ക്ക് വീഡിയോ എടുക്കാന്‍ പറ്റും വിധം വളരെ സാവധാനത്തിലാണ് ഇവരെ ഓഫീസിനുള്ളിലേക്ക് കൊണ്ടുപോയത്.
രൂപത്തിലും ഭാവത്തിലും രണ്ടു തരത്തിലുള്ള പോലീസുകാരെ പ്രത്യേകം തിരഞ്ഞെടുത്തായിരുന്നു മുഖം മറച്ചുള്ള പരേഡ്. മുഖം മറച്ചവരോട് രൂപ സാദൃശ്യമുള്ള ഒരാള്‍ പോലും പരിസരത്തില്ലെന്നാണ് സമീപവാസികള്‍ പറയുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.
ഒരു കാര്യവും മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് പോലീസ് പരിസരവാദികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസിന് ആവശ്യമുള്ളവ മാധ്യമങ്ങള്‍ക്ക് കൃത്യമായി നല്‍കുന്നുമുണ്ട്. അതേസമയം ചിലരെ സംശയിക്കുന്നെന്നതായി സൂചന നല്‍കി അന്വേഷണം ത്വരിത ഗതിയില്‍ പുരോഗമിക്കുന്നെന്ന് കാണിക്കാന്‍ പോലീസ് നടത്തുന്ന കള്ളകളികളും പുറത്തു വന്നിട്ടുണ്ട്.
ചേച്ചിയുടെ ഭര്‍ത്താവിനെയും അയല്‍ക്കാരെയും ആദ്യം സംശയത്തിന്റെ കണ്ണില്‍പ്പെടുത്തിയരുന്നു. പിന്നീട് ജിഷ ജോലി ചെയ്ത ആശുപത്രിയിലെ സുഹൃത്താണ് പ്രതിയെന്ന് പ്രചരിപ്പിച്ചു. നൃത്താധ്യാപകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തെന്നും അറിയിച്ചു എന്നാല്‍ പ്രതികള്‍ ഇവരല്ലെന്ന് വൈകിട്ടോടെ സമ്മതിക്കുകയായിരുന്നു.
ബുധനാഴ്ച പകല്‍ കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്ത വ്യക്തിയല്ല പ്രതിയെന്ന് പോലീസ് ഐജി തന്നെ പറഞ്ഞു. അറസ്റ്റിന് ഇനിയും സമയമെടുക്കുമെന്ന് ഐജി അറിയിച്ചെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications