കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ കൈവിടുമെന്ന് ഉറപ്പായി; ഒടുവിൽ വജ്രായുധം പുറത്തെടുത്ത് കാപ്പൻ,മുംബൈയിലേക്ക് പറന്ന് പവാറിനെ കണ്ടു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്ന് പാലാ. കെഎം മാണി വര്‍ഷങ്ങളോളം കൈവശം വച്ചിരുന്ന മണ്ഡലം അദ്ദേഹത്തിന്റെ വിയോഗത്തോടെ എന്‍സിപി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുഡിഎഫ് വിട്ട് ജോസ് കെ മാണി ഇടതുപാളയത്തിലെത്തിയ സാഹചര്യത്തില്‍ പാലാ വീണ്ടും ചര്‍ച്ചയാകുകയാണ്. പാലാ സീറ്റ് സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയില്ലെന്നും സീറ്റ് വിട്ടുതരില്ലെന്ന നിലപാടിലുമാണ് മാണി സി കാപ്പന്‍. ഇക്കാര്യത്തില്‍ ഇപ്പോള്‍ നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ് മാണി സി കാപ്പന്‍..വിശദാംശങ്ങളിലേക്ക്..

അണിയറയില്‍ നീക്കം

അണിയറയില്‍ നീക്കം

പാലാ മണ്ഡലത്തെ ചൊല്ലി എല്‍ഡിഎഫില്‍ പോര് മുറുകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല, കാരണം ഇടതുമുന്നണിയിലെ രണ്ടു പാര്‍ട്ടികളാണ് ഈ മണ്ഡലത്തിന് വേണ്ടി ഇപ്പോള്‍ അണിയറിയില്‍ ശക്തമായ നീക്കം നട്തുന്നത്. ഒന്ന് നിലവിലെ എംഎല്‍എ മാണി സി കാപ്പനും. മറ്റൊന്ന് ജോസ് കെ മാണിയും. ജോസ് മുന്നണിയിലെത്തിയതോടെയാണ് പാലായെ ചൊല്ലി വിവാദം തുടങ്ങിയത്.

കാപ്പന്‍ പുറത്തുപോയേക്കും

കാപ്പന്‍ പുറത്തുപോയേക്കും

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മണ്ഡലമാണ് പാലാ എന്നാണ് സിപിഎം നേതാക്കളുടെയും അഭിപ്രായം. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കേണ്ടിവരും. ഈ സാഹചര്യത്തില്‍ കാപ്പന്‍ പുറത്താകുമെന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല, അദ്ദേഹത്തിനൊപ്പം എന്‍സിപി പൂര്‍ണമായും നില്‍ക്കുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്.

യുഡിഎഫിലേക്ക് ചേക്കേറുമോ

യുഡിഎഫിലേക്ക് ചേക്കേറുമോ

പാലാ സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും എന്‍സിപിയിലെ ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ പാലാ മണ്ഡലം നഷ്ടമായാല്‍ മാണി സി കാപ്പനാണ് തളരുക. അദ്ദേഹത്തിനൊപ്പം പാര്‍ട്ടിയും മുന്നണിയും നില്‍ക്കാന്‍ സാധ്യതയില്ല. ഈ അവസരം ഉപയോഗപ്പെടുത്തി മാണ്ി സി കാപ്പനെ യുഡിഎഫിലേക്ക് ചേക്കേറുമോ എന്നുള്ള കാര്യം കണ്ടറിയണം.

നിര്‍ണായക നീക്കവുമായി കാപ്പന്‍

നിര്‍ണായക നീക്കവുമായി കാപ്പന്‍

എന്നാല്‍ ഇപ്പോള്‍ മാണി സി കാപ്പന്‍ നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ്. പാല സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് മാണി സി കാപ്പന്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തേടിയിരിക്കുകയാണ്. ഇതിനായി മാണി സി കാപ്പനും പീതാംബര കുറുപ്പും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.

ഉറപ്പ് നല്‍കി പവാര്‍

ഉറപ്പ് നല്‍കി പവാര്‍

എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം പാല സീറ്റ് സംബന്ധിച്ച് ഇടപെടാമെന്നാണ് ശരദ് പവാര്‍ ഉറപ്പ് നല്‍കി. സീറ്റ് എന്‍സിപിക്ക് തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താമെന്നാണ് ശരദ് പവാര്‍ നല്‍കിയ ഉറപ്പ്. ഇതോടെ സംസ്ഥാന നേതാക്കള്‍ക്ക് ചെറിയ ഒരു പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്.

ഇടതുമുന്നണിയിലെ ചര്‍ച്ചകള്‍

ഇടതുമുന്നണിയിലെ ചര്‍ച്ചകള്‍

ജോസ് മുന്നണിവിട്ട് എത്തിയതോടെ പാല സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയത് പോലെയാണ് ഇടതുമുന്നണിയിലെ ചര്‍ച്ചകള്‍. ഇക്കാര്യത്തില്‍ പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകമെന്ന സൂചനയാണ് മാണി സി കാപ്പന് ഇടതുനേതാക്കള്‍ നല്‍കുന്നത്.

പകരം മറ്റൊരു സീറ്റ്

പകരം മറ്റൊരു സീറ്റ്

പാലയ്ക്ക് പരകമായി വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് നല്‍കാമെന്ന് എല്‍ഡിഎഫ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കാപ്പനും എന്‍സിപി നേതൃത്വത്തിനും അതിനോട് താല്‍പര്യമില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതാക്കളുടെ പിന്തുണ തേടുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ചാണ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ച നടന്നത്.

മുന്നണി മാറ്റം

മുന്നണി മാറ്റം

അതേസമയം, പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി മാറ്റം വേണമെന്ന കാര്യവും സംസ്ഥാന നേതാക്കള്‍ ശരദ് പരവാറിനെ അറിയിച്ചെന്നാണ് സൂചന. എന്നാല്‍ ഇതിനെ അനുകൂലിച്ചുള്ള നിലപാടല്ല ശരദ് പവാറിനുള്ളത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി വിഷയത്തില്‍ സമവായത്തിന് ശ്രമിക്കാമെന്നാണ് ശരദ് പവാര്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala
ജോസ് പക്ഷം

ജോസ് പക്ഷം

എന്നാല്‍ സീറ്റ് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് നേതാക്കള്‍ പറയുമ്പോഴും പാലായില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ജോസ് പക്ഷം ആരംഭിച്ചുകഴിഞ്ഞെന്നാണ് സൂചന. എന്തായാലും പാല് സീറ്റ് സംബന്ധിച്ച് എന്‍സിപിയില്‍ ഭിന്നത രബക്ഷമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

മികച്ച ഭരണം നടക്കുന്ന സംസ്ഥാനമായി കേരളം: പലർക്കും സഹിക്കാൻ കഴിയാത്ത വാര്‍ത്തയെന്ന് എംബി രാജേഷ്മികച്ച ഭരണം നടക്കുന്ന സംസ്ഥാനമായി കേരളം: പലർക്കും സഹിക്കാൻ കഴിയാത്ത വാര്‍ത്തയെന്ന് എംബി രാജേഷ്

ബീഹാറിൽ സൗജന്യ കൊവിഡ് വാക്‌സിൻ വാഗ്ദാനം;ചട്ടലംഘനമല്ല,ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീൻചിറ്റ്ബീഹാറിൽ സൗജന്യ കൊവിഡ് വാക്‌സിൻ വാഗ്ദാനം;ചട്ടലംഘനമല്ല,ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീൻചിറ്റ്

തേജസ്വിയേക്കാള്‍ നിതീഷ് ഭയപ്പെടുന്നത് തേര്‍ഡ് ഫ്രണ്ടിനെ, 10 ശതമാനം വോട്ട് ഗെയിം ചേഞ്ചര്‍!!തേജസ്വിയേക്കാള്‍ നിതീഷ് ഭയപ്പെടുന്നത് തേര്‍ഡ് ഫ്രണ്ടിനെ, 10 ശതമാനം വോട്ട് ഗെയിം ചേഞ്ചര്‍!!

English summary
Kerala Politics; Mani C Kappan meets NCP president Sharad Pawar to discuss Pala seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X