കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി വെബ്‌സൈറ്റ് വില്‍പനയ്ക്ക്?

Google Oneindia Malayalam News

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി എസ് സി) വെബ്‌സൈറ്റ് വില്‍പനയ്‌ക്കോ. ചോദ്യം വെറുതെയല്ല. ഗൂഗിളില്‍ കയറി വെറുതെ പി എസ് സി എന്ന് സെര്‍ച്ച് ചെയ്താല്‍ കാണാം. പി എസ് സി നേരത്തെ ഉപയോഗിച്ചിരുന്ന ഡൊമൈന്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. കേരള പി എസ് സിയുടെ പഴയ സൈറ്റായ www.keralapsc.org ആണ് വില്‍പയ്ക്കുള്ളത്.

കേരള പി എസ് സി എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ രണ്ടാമത്തെ റിസള്‍ട്ടായി ഇത് കാണാം. പി എസ് സി പുതിയ സൈറ്റിലേക്ക് മാറിയപ്പോഴാണ് നേരത്തെ ഉപയോഗിച്ച സൈറ്റ് ഫ്രീയായത്. 2003 ഏപ്രില്‍ ഒന്നിനാണ് keralapsc.org രജിസ്റ്റര്‍ ചെയ്തത്. കാലാവധി തീര്‍ന്ന ശേഷം സര്‍ക്കാര്‍ ഇത് പുതുക്കിയിട്ടില്ല. ഈ വര്‍ഷം ജൂണ്‍ 19 നാണ് www.keralapsc.org വീണ്ടും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

kerala-psc

www.keralapsc.gov.in ആണ് കേരള പി എസ് സിയുടെ പുതിയ വെബ്‌സൈറ്റ്. സൈറ്റിന്റെ ലേ ഔട്ടും ലോഗിന്‍ കാര്യങ്ങളും ഒന്നും മാറ്റിയിട്ടില്ല. കേരള പി എസ് സിയുടെ പുതിയ ഒഴിവുകള്‍ എന്ന് തുടങ്ങി ഒട്ടേറെ നോട്ടിഫിക്കേഷനുകള്‍ ഇപ്പോഴും വില്‍പനയ്ക്ക് വെച്ചിരിക്കുന്ന സൈറ്റിന്റെ അഡ്രസിലേക്ക് പോകുന്നുണ്ട്.

വിക്കിപീഡിയയില്‍ കേരള പി എസ് പി പേജില്‍ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് അഡ്രസില്‍ ക്ലിക് ചെയ്താലും പഴയ സൈറ്റിലേക്ക് തന്നെ പോകും. വിക്കിപീഡിയയില്‍ റഫറന്‍സായി കൊടുത്തിരിക്കുന്ന ലിങ്കുകളെല്ലാം ചെന്നെത്തിക്കുക പഴയ സൈറ്റിലേക്കാണ്. പുതിയ സൈറ്റിലേക്ക് മാറുമ്പോള്‍ പഴയ അഡ്രസ് നിലനിര്‍ത്തുകയും ലിങ്കുകള്‍ പുതിയ സൈറ്റിലേക്ക് തിരിച്ചുവിടുകയുമാണ് സാധാരണ ചെയ്യുക.

ആളുകള്‍ക്ക് പുതിയ സൈറ്റ് പരിചയമായിക്കഴിഞ്ഞാല്‍ മാത്രമേ പഴയ ഡൊമൈന്‍ പുതുക്കാതെ വിടുകയോ ഉപേക്ഷിക്കുകയോ ചെയ്യുക പതിവുള്ളൂ. 1956 ല്‍ സ്ഥാപിച്ച കേരള പബ്ലിസ് സര്‍വീസ് കമ്മീഷനില്‍ 1600 ലധികം ജോലിക്കാരുണ്ട്. തിരുവനന്തപുരം പട്ടത്താണ് ഹെഡ് ഓഫീസ്. ഡോ. കെ എസ് രാധാകൃഷ്ണനാണ് ചെയര്‍മാന്‍.

English summary
Old website of Kerala PSC for sale.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X