Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ: കൊല്ലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി;മഴക്കെടുതി മരണം 13 ആയി, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം; കൊലത്ത് ഇത്തിക്കരയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു നൗഫൽ ഒഴുക്കിൽപ്പെട്ടത്. പള്ളിമൺ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വെൽഡിംഗ് ജോലിക്കാരനാണ് നൗഫൽ. പണി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. അഞ്ച് പേരാണ് ആറ്റിൽ ഇറങ്ങിയത്. ഇതിൽ നാല് പേർ ഒഴുക്കിപ്പെട്ടു. മൂന്ന് പേർ രക്ഷപ്പെട്ടു. എന്നാൽ നൗഫലിനെ കാണാതാവുകയായിരുന്നു. സ്കൂബാ സംഘവും മുങ്ങൽ വിദഗ്ദരും ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ നാട്ടുകാരാണ് പള്ളിമൺ ഭാഗത്ത് മൃതദേഹം കണ്ടത്. അതേസമയം ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസങ്ങളായി പെയ്യുന്ന മഴയിൽ മരിച്ചവരുടെ എണ്ണം 13 ആയി.

rainssa-1659295223.jpg -Pr

അതേസമയം മഴയിൽ ഒഴുക്കിൽ പെട്ട് കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ചേറ്റുവയിൽ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി നേവിയുടെ ഹെലികോപ്റ്റർ വഴിയും തെരച്ചിൽ നടത്തുന്നുണ്ട്. കുളച്ചൽ സ്വദേശികളായ ഗിൽബർട്ട്, മണി എന്നിവർക്ക് വേണ്ടിയാണ് തെരച്ചിൽ.

സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഇന്ന് പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെയും 9 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. 7 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കനത്ത മഴയുണ്ടെങ്കിലും സംസ്ഥാനത്തെ ഡാമുകള്‍ സുരക്ഷിതമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. റൂള്‍ കര്‍വ് അനുസരിച്ച് മാത്രമാണ് ഡാമുകളില്‍ നിന്നും വെള്ളം ഒഴുക്കിവിടുന്നത്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ


റെഡ് അലർട്ട് പ്രഖ്യാപിച്ച ഡാമുകളിൽ ശക്തമായ നിരീക്ഷണം നടത്തിക്കൊണ്ടിക്കുകയാണ്. എൻ ഡി ആർ എഫിന്റെ സംഘം മികച്ച പ്രവർത്തനം നടത്തുന്നുണ്ട്. ശബരിമല തീർത്ഥാടനം അനുവദിച്ചിട്ടുണ്ടെങ്കിലും പമ്പയിലെ സ്നാനം അനുവദിക്കില്ല.എല്ലാ വകുപ്പുകളേയും കൂട്ടിയോജിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ശബരിമലയിലെ തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടത്തിയിരിക്കുന്നത്. വകുപ്പുകളെ സജ്ജമാക്കിയിട്ടുണ്ട്. തീർത്ഥാടകർ യാത്ര സമയത്ത് അതീവ ജാഗ്രത പുലർത്തണം. അതിതീവ്ര മഴയുടെ സാഹചര്യത്തിൽ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ പോലും മണ്ണിടിച്ചൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ടായിട്ടുണ്ട്. അതിനാൽ മലയോര മേഖലകളിലൂടെയുള്ള യാത്രകൾ ആളുകൾ നല്ലത് പോലെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+