കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ശക്തമായ മഴ; ഡാമുകള്‍ തുറന്നു, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടിലില്‍ ന്യൂന മര്‍ദ്ദം രൂപ്പെട്ടതിനാലാണ് കേരളത്തില്‍ മഴ ശക്തമാകുകയെന്ന് കാലാവസ്ഥ നിരാീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് തെന്മല പരപ്പാര്‍ അണക്കെട്ട് തുറന്നു. കനത്ത മഴയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ പലയിടത്തും വെള്ളക്കെട്ടാണ്. എസി റോഡില്‍ വെള്ളം കയറി. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ശക്തമായ മഴ തുടരുന്നു. ഇടുക്കിയിലും കനത്ത മഴ തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.12 അടിയായി ഉയര്‍ന്നു. ഇന്നലെ ഇടുക്കി ഡാമില്‍ ബ്ലു ആലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ra

ഉറയില്‍ നിന്ന് വാളെടുത്താല്‍ രക്തം കാണാതെ തിരിച്ചുവെക്കില്ല; ആരാണ് നിഹാംഗ് സിഖുകാര്‍ഉറയില്‍ നിന്ന് വാളെടുത്താല്‍ രക്തം കാണാതെ തിരിച്ചുവെക്കില്ല; ആരാണ് നിഹാംഗ് സിഖുകാര്‍

ഇനിയും വെള്ളം നിറയുകയാണെങ്കില്‍ ഷട്ടറുയര്‍ത്തി വെള്ളം തുറന്ന് വിടേണ്ടി വരുമെന്നാണ് അധികൃതര്‍ പറഞ്ഞത്. പരമാവധി വൈദ്യുതി ഉല്‍പാദിപ്പിച്ചും മറ്റും കെഎസ്ഇബി ജല നിരപ്പ് കുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 2403 അടിയാണ് ഇടുക്കി ഡാമിലെ പരമാവധി ജല സംഭരണ ശേഷി. മുല്ലപ്പെരിയാരില്‍ ജലനിരപ്പ് 128.80 അടിയെ വരെയ്ത്തി. അതിശക്തമായ മഴയെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നിട്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ പെയ്യുമെന്നതിനാല്‍ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

കെപിസിസി ഭാരവാഹി പട്ടിക: നേതാക്കള്‍ കലിപ്പില്‍, അവസാന നിമിഷം വേണുഗോപാല്‍ വെട്ടിയെന്ന് പരാതിbകെപിസിസി ഭാരവാഹി പട്ടിക: നേതാക്കള്‍ കലിപ്പില്‍, അവസാന നിമിഷം വേണുഗോപാല്‍ വെട്ടിയെന്ന് പരാതിb

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്നലെ രാത്രിമുതല്‍ ശക്തമായി മഴ പെയ്യുകയാണ്.
തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ചെമ്പകമംഗലത്ത് ചുവരിടിഞ്ഞു വീണു. രണ്ടു കുട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. നിലവില്‍ പത്തനം തിട്ട ജില്ലയും പ്രളയ ഭീതിയിലാണ്. 2018ല്‍ പത്തനംതിട്ടയില്‍ മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള പ്രളയമായിരുന്നു ഉണ്ടായിരുന്നത്.

കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?

Recommended Video

cmsvideo
Water level in Idukki dam rising; Blue alert issued | Oneindia Malayalam

12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ ജില്ലയില്‍ പെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഠ്ഠിരിക്കുകയാണ്. കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് നിലവില്‍ ഉയര്‍ന്നിരിക്കുകയാണ്. ആനത്തോട് ഡാമില്‍ ഇന്നലെ വൈകീട്ടു തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ജനങ്ങളെല്ലാംവരും ജാഗ്രതയോടെയിരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

English summary
heavy rain in kerala; dams are opened, 11 districts orange alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X