Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

യെലോ അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളും ജില്ലകളും

26 / 05 / 2022 ന് : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം , കോഴിക്കോട്, വയനാട്

27 / 05 / 2022 ന് : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം , കോഴിക്കോട് , വയനാട്

എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് .

rain

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനം നിരോധിച്ചിരിക്കുന്നു

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ 26 05 - 2022 മുതല്‍ 27 05 - 2022 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ഞങ്ങളുടെ പൈങ്കിളി വേറെ ലെവലാണ്; ലുക്കെന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, വൈറലായി ഫോട്ടോഷൂട്ട്

പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍

26-05-2022 മുതല്‍ 27-05-2022 വരെ: കേരള തീരത്തും അതിനോട് ചേര്‍ന്ന കന്യാകുമാരി തീരം , തെക്ക് തമിഴ്നാട് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലും തീയ്യതികളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

അതേസമയം, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ മേഖലകള്‍, മാലിദ്വീപ് കോമറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ പ്രദേശങ്ങളിലേക്ക് കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖല എന്നിവടങ്ങളില്‍ കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യത. കാലവര്‍ഷത്തിന്റെ കേരളത്തിലേക്കുള്ള വരവ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിപ്പില്‍ പറയുന്നു.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+