കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത, മുന്നറിയിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ന്യുന ന്യുന മര്‍ദ്ദം രൂപപ്പെട്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു ഒക്ടോബര്‍ 22 ഓടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്രന്യുന മര്‍ദ്ദമായും ഒക്ടോബര്‍ 23 നു അതി തീവ്രന്യുന മര്‍ദ്ദ മായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തുടര്‍ന്ന് വടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് ഒക്ടോബര്‍ 24 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. തുടര്‍ന്ന് ഒഡിഷ തീരത്ത് നിന്ന് ഗതിമാറി വടക്ക് -വടക്ക് കിഴക്ക് ദിശയില്‍ നീങ്ങി ഒക്ടോബര്‍ 25 ഓടെ പശ്ചിമ ബംഗാള്‍ - ബംഗ്ലാദേശ് തീരത്തിനടുത്തെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കൂടാതെ തെക്കു കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 23 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.

alappuzha

അതേസമയം, കേരള തീരത്ത് ഇന്നും നാളെയും ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതല്‍ ഒക്ടോബര്‍ 23 വരെയും മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിനു തടസമില്ല. കേരള തീരത്ത് ഇന്നും നാളെയും ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതല്‍ ഒക്ടോബര്‍ 23 വരെയും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 'ഗവർണറോട് തോറ്റതിന് യുപിയോടോ..,അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തല്‍, ഇത് കാപട്യം'; വി മുരളീധരൻ 'ഗവർണറോട് തോറ്റതിന് യുപിയോടോ..,അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തല്‍, ഇത് കാപട്യം'; വി മുരളീധരൻ

ഇന്നും നാളെയും മാലിദ്വീപ് തീരം ആന്‍ഡമാന്‍ കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, ആന്‍ഡമാന്‍ കടല്‍ അതിനോട് ചേര്‍ന്ന തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഇന്ന് ആന്‍ഡമാന്‍ കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും 22ന് ആന്‍ഡമാന്‍ അതിനോട് ചേര്‍ന്നുള്ള വടക്ക്, മധ്യ-കിഴക്കന്‍, മധ്യ- പടിഞ്ഞാറന്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അന്ന് ആശ്വസിപ്പിക്കാൻ ഓടിയെത്തിയ വി എസിനെ മറക്കാന്‍ കഴിയില്ല: പിറന്നാള്‍ ആശംസകളുമായി കെകെ രമഅന്ന് ആശ്വസിപ്പിക്കാൻ ഓടിയെത്തിയ വി എസിനെ മറക്കാന്‍ കഴിയില്ല: പിറന്നാള്‍ ആശംസകളുമായി കെകെ രമ

ഒക്ടോബര്‍ 22ന് മാലിദ്വീപ് തീരപ്രദേശം, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഒക്ടോബര്‍ 24ന് ഒറീസ വെസ്റ്റ് ബംഗാള്‍ തീരങ്ങള്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ , അതിനോട് ചേര്‍ന്നുള്ള മധ്യ, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

English summary
Kerala Rain Update: Low pressure over Bay of Bengal and Chance of turning into a cyclone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X