കേരളം കൊടുംചൂടില്‍; 45 ഡിഗ്രി പിന്നിട്ട് താപനില, പാലക്കാട് താപനില ഇങ്ങനെ, ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍. 45 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടിരിക്കുകയാണ് കേരളത്തിലെ താപനില. പാലക്കാട് താപനില ചിന്തിക്കാവുന്നതിലും അപ്പുറത്തേക്കാണ് ഉയര്‍ന്നിരിക്കുന്നത്. 45.5 ഡിഗ്രിയാണ് താപനില പാലക്കാട്ടെ എരിമയൂരില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുകളിലാണ് ഈ താപനില.
അതേസമയം തൃശൂരിലെ വെള്ളാനിക്കരയിലും പീച്ചിയിലും ചൂട് 42 ഡിഗ്രി പിന്നിട്ടു. സംസ്ഥാനത്തെ സാഹചര്യം അതിതീവ്രമായ അവസ്ഥയിലാണ്. അനുദിനം താപനില വര്‍ധിച്ച് വരികയാണ്. പാലക്കാട് തന്നെ റെക്കോര്‍ഡ് വേഗത്തിലാണ് താപനില കുതിക്കുന്നത്.മലമ്പുഴയില്‍ 42.3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകളില്‍ ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പതിനാല് ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. അതേസമയം കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് കടുത്ത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്നും നാളെയും അഞ്ച് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റി കടുത്തജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. പകല്‍ പതിനൊന്ന് മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
അതേസമയം സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത് കൊടും ചൂടാണ്. പാലക്കാടും, തൃശൂരും, കണ്ണൂരുമാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. അനൗദ്യോഗിക കണക്ക് പ്രകാരം കണ്ണൂര്‍ ചെമ്പേരിയില്‍ 41.3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇരിക്കൂര്‍, തൃശൂരിലെ പീച്ചി, വെള്ളാനിക്കര, എന്നിവയ്ക്ക് പുറമേ പാലക്കാട് ജില്ലയിലെ പല പ്രദേശങ്ങളിലും നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.
ടേസ്റ്റി ഫുഡ് കഴിക്കണോ: എങ്കില്‍ യാത്ര ചെയ്യണം: ഈ നഗരങ്ങളില്‍ ഫുഡ് വേറെ ലെവലാണ്
ഔദ്യോഗിക ഡാറ്റ പ്രകാരവും റെക്കോര്‍ഡ് താപനിലയാണ് സംസ്ഥാനത്തെന്നാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 39 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ പാലക്കാട് ജില്ലയില്‍ രേഖപ്പെടുത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലും 39 ഡിഗ്രി സെല്‍ഷ്യസ് തന്നെ രേഖപ്പെടുത്തി. സംസ്ഥാനത്തെ ശരാശരി താപനില 36.2 ഡിഗ്രി സെല്‍ഷ്യസാണ്. ഇതൊക്കെ കടന്നാണ് ഇപ്പോഴത്തെ താപനില കുതിക്കുന്നത്.
അതേസമയം വിഷുദിനത്തില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ കേരളത്തില്‍ ചൂട് താങ്ങാവുന്നതിലും അപ്പുറത്തായിരിക്കുമെന്നാണ് മുന്നറിയിപ്പ്.












Click it and Unblock the Notifications