രാജ്യത്തെ കോവിഡ് കേസുകളിൽ മൂന്നിലൊന്നും കേരളത്തിൽ; വാക്സിനേഷനിൽ കുതിക്കുമ്പോഴും കുറയാതെ രോഗികളുടെ എണ്ണം
രാജ്യത്തെ കോവിഡ് കേസുകളിൽ മൂന്നിലൊന്നും കേരളത്തിൽ;വാക്സിനേഷനിൽ കുതിക്കുമ്പോൾ കുറയാതെ രോഗികളുടെ എണ്ണം
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്ന് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം ഏകദേശം പൂർണമായി തന്നെ മുക്തിനേടി കഴിഞ്ഞു. എന്നാൽ കേരളവും ഒഡിഷയുമുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ സാഹചര്യം മറിച്ചാണ്. ഇതിൽ തന്നെ കേരളത്തിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഉയർന്നുതന്നെ നിൽക്കുകയാണ്. പത്തിന് മുകളിലാണ് ഇപ്പോഴും സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ തലത്തിലെ കണക്കുകളിൽ വലിയൊരു ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്.

കഴിഞ്ഞ ഒരു മാസത്തെ കണക്കുകൾ പരിശോധിച്ചാൽ പ്രതിദിനം 11000 മുതൽ 13000 വരെ എന്ന ശരാശരിയിലാണ് കേരളത്തിൽ പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. അതേസമയം ദേശീയ തലത്തിൽ ഇത് 80000ൽ നിന്നും 40000ലേക്ക് കുറഞ്ഞു. ജൂൺ 15 മുതൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ കേരളം. കഴിഞ്ഞ രണ്ട് ദിവത്തെ കണക്കുകൾ പരിശോധിച്ചാൽ ആകെ കേസുകളുടെ മൂന്നിലൊന്നും ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണത്തിലെ കൊടുമുടിയിൽ നിന്ന് രാജ്യം താഴേക്ക് ഇറങ്ങിയപ്പോഴും കേരളത്തിൽ രോഗവ്യാപനം തുടർന്നുകൊണ്ടെയിരുന്നു. കഴിഞ്ഞ ജനുവരിയിലും സമാന സാഹചര്യമാണുണ്ടായിരുന്നത്. കൃത്യമായി പറഞ്ഞാൽ കോവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗം പോലും കേരളത്തിൽ അവസാനിച്ചട്ടില്ലെന്നാണ് കണക്കുകളിൽ നിന്ന് മനസിലാക്കുന്നത്.

കേരളത്തിൽ ഇതുവരെ 30 ലക്ഷത്തോളം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം പരിശോധിച്ചാൽ മഹാരാഷ്ട്രയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് മാത്രമാണ് കേരളം. എന്നാൽ 3.5 കോടി മാത്രം വരുന്ന കേരളത്തിലെ ജനസംഖ്യ വെച്ചുനോക്കുമ്പോൾ മഹാരാഷ്ട്രയേക്കാളും വലുതാണ് ഈ സംഖ്യ. കേരളത്തിൽ 90000 ആണ് കേസ് പെർ മില്ല്യൺ കണക്ക്.

അതേസമയം പകർച്ചവ്യാധിയെ നേരിടുന്നതിൽ സംസ്ഥാനത്തിന്റെ മികച്ച റെക്കോർഡിന്റെ തെളിവാണ് കേരളത്തിലെ താരതമ്യേന കുറവായ കോവിഡ് മരണ നിരക്ക്. ഇന്ത്യയിൽ കോവിഡ് മരണം ശരാശരി 1.32 ശതമാനമാണെന്നിരിക്കെ കേരളത്തിലിത് 0.47 ശതമാനമാണ്. 14157 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ കേവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ കണക്കുകളിൽ ഇത് എട്ടാം സ്ഥാനത്താണ്.
Recommended Video

എന്നാൽ കോവിഡ് രോഗികളുടെ എണ്ണം ഇങ്ങനെ ഉയർന്ന് നിൽക്കാൻ കാരണമായി ചൂണ്ടികാണിക്കപ്പെടുന്ന ഒരു കാരണം കൃത്യമായ റിപ്പോർട്ടിങ്ങാണ്. ഇന്ത്യയിൽ നടത്തിയ സെറോസർവേകളും ഇത് തെളിയിക്കുന്നു. രാജ്യത്ത് ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ 25 എണ്ണം റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നാണ് കണക്ക്. എന്നാൽ കേരളത്തിൽ ഇത് അഞ്ച് എണ്ണം മാത്രമാണ്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് തന്നെ നിൽക്കുകയുമാണ്. കേരളത്തിൽ 100 പരിശോധനകളിൽ 13 പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്യുന്നു. ഉത്തർപ്രദേശിൽ ടിപിആർ മൂന്നിൽ താഴെയാണ്.
6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...












Click it and Unblock the Notifications