• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

18 വയസിന് മുകളിലുള്ളർക്കെല്ലാം ഈ മാസം തന്നെ ആദ്യ ഡോസ് വാക്സിൻ ലക്ഷ്യം, വിശദീകരിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ വിതരണം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 18 വയസിന് മുകളിലുള്ള 75 ശതമാനത്തിനും ആദ്യ ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞതായി അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതനുസരിച്ച് 2,15,72,491 പേർക്ക് ആദ്യ ഡോസ് വാക്സിനും 79,90,200 പേർക്ക്, അതായത് 27.84% പേർക്ക്, രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ആകെ 2,95,62,691 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്.

 കൊവിഡ് നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഒരു സിനിമ ചിത്രീകരിക്കുക എന്നത് അസാധ്യമാക്കി;മോഹന്‍ലാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഒരു സിനിമ ചിത്രീകരിക്കുക എന്നത് അസാധ്യമാക്കി;മോഹന്‍ലാല്‍

മൊത്തം ജനസംഖ്യയെടുത്താൽ യഥാക്രമം 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് വാക്സിൻ ലഭിച്ചവരുടെ അനുപാതം. നമ്മുടെ വാക്സിനേഷൻ ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. ഇന്ത്യയിലെ വാക്സിനേഷൻ ഒന്നാം ഡോസ് 40.08 ശതമാനവും (52,10,15,869) രണ്ടാം ഡോസ് 12.06 ശതമാനവുമാണ് (15,67,29,100). സംസ്ഥാനം നടത്തിയ വളരെ ഊർജ്ജിതമായ വാക്സിനേഷൻ യജ്ഞത്തിലൂടെയാണ് വളരെ കുറഞ്ഞ നാളുകൾ കൊണ്ട് ഈയൊരു ലക്ഷ്യം കൈവരിക്കാനായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പരമാവധി പേർക്ക് എത്രയും വേഗം വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മാത്രം 1.95 കോടിയിലധികം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ് മാസത്തിൽ മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് നൽകാനായത്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകി കേരളം മാതൃകയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പോസിറ്റീവാകുന്നവരിൽ വാക്സിനേഷൻ എടുത്തവരിലും കുറച്ചു പേർക്ക് രോഗബാധയുണ്ടാകുന്നുണ്ട്. എങ്കിലും അത് ഗുരുതരമാകുന്ന സാഹചര്യം വിരളമാണ്. മരണങ്ങളും അവർക്കിടയിൽ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ വാക്സിനേഷൻ എടുത്തവർക്കിടയിൽ രോഗബാധയുണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. കോവിഡ് കാരണം മരണം സംഭവിക്കുന്നത് പ്രധാനമായും പ്രായാധിക്യമുള്ളവർക്കിടയിലാണ്. അതിനാൽ പ്രായമായവരിൽ വാക്സിനേഷൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കാൻ ശ്രമിക്കണം. അതുപോലെത്തന്നെ അനുബന്ധരോഗങ്ങളുള്ളവരും വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കരുത്. മരണ നിരക്ക് വലിയ തോതിൽ കുറയ്ക്കാൻ അതു സഹായകമാകും.

60 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ നൽകാനായി പ്രത്യേക യജ്ഞം സംഘടിപ്പിച്ചു. വാക്സിൻ രജിസ്റ്റർ ചെയ്യാനറിയാത്തവരെ കൂടി ഉൾപ്പെടുത്തി വാക്സിൻ സമത്വത്തിനായി വേവ് (WAVE: Work Along For Vaccine Equity) ക്യാമ്പയിനും ഗർഭിണികളുടെ വാക്സിനേഷനായി മാതൃ കവചവും ആവിഷ്ക്കരിച്ച് നടപ്പിലാക്കി. 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ഈ മാസം തന്നെ ആദ്യ ഡോസ് വാക്സിൻ നൽകാനാണ് സംസ്ഥാനം സർക്കാർ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ കേന്ദ്രത്തോട് കൂടുതൽ വാക്സിൻ നൽകാൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിൽനിന്ന് വാക്സിൻ ലഭിക്കുന്നുണ്ട്. എന്നാൽ ചിലയിടത്ത് വാക്സിന്റെ കടുത്ത ക്ഷാമം നേരിടുകയാണ്. നാളെ 9,97,570 ഡോസ് വാക്സിൻ എത്തുമെന്നാണ് കേന്ദ്രം അറിയിപ്പ് തന്നിട്ടുള്ളത്.

ബിഗ് ബോസ് വിജയി മണിക്കുട്ടന് 75 ലക്ഷത്തിന്റെ ഫ്ളാറ്റ് കിട്ടിയോ? മറുപടിയുമായി മണിക്കുട്ടൻബിഗ് ബോസ് വിജയി മണിക്കുട്ടന് 75 ലക്ഷത്തിന്റെ ഫ്ളാറ്റ് കിട്ടിയോ? മറുപടിയുമായി മണിക്കുട്ടൻ

ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 92 ശതമാനം പേർക്ക് ഒന്നാം ഡോസും 48 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ള 54 ശതമാനം പേർക്ക് ഒന്നാം ഡോസ് നൽകിയിട്ടുണ്ട്. വാക്സിൻ വിതരണം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നതിനാൽ സാമൂഹിക പ്രതിരോധം അധികം താമസിയാതെ നമുക്ക് ആർജ്ജിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാരണങ്ങൾ കൊണ്ടെല്ലാം കേരളത്തിൽ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിൽ വലിയ ആശങ്ക വച്ചു പുലർത്തേണ്ടതില്ല എന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനും മാർഗനിർദേശങ്ങൾ ലഭിക്കുന്നതിനുമായി ദേശീയ തലത്തിലും അന്തർദേശീയ തലത്തിലുമുള്ള പ്രഗദ്ഭരായ ആരോഗ്യവിദഗ്ധരുമായി സർക്കാർ ചർച്ച നടത്തുകയുണ്ടായി. ഡോ. ഭരത് പങ്കാനിയ, ഡോ . ഡേവിഡ് പീറ്റേഴ്സ്, ഡോ. ദേവി ശ്രീധർ, ഡോ. അജയ് മഹൽ, ഡോ .സാങ്സുപ്റ, ഡോ .ഡേവിഡ് വിൽസൺ, ഡോ. ആർ. ആർ. ഗംഗാഖേദ്കർ, ഡോ. അനുരാഗ് അഗർവാൾ, ഡോ.ജേക്കബ് ജോൺ, ഡോ. സഞ്ജയ് പൂജാരി, ഡോ. ഗിരിധർ ബാബു, ഡോ. ഷാഹിദ് ജമീൽ, ഡോ. സ്വരൂപ് സർക്കാർ തുടങ്ങി പ്രശസ്തരായ നിരവധി വിദഗ്ധർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയുണ്ടായി.

കോവിഡ് മഹാമാരിയുടെ ആദ്യ നാൾ മുതൽ കേരളം സ്വീകരിച്ചു വരുന്ന പ്രതിരോധ മാർഗങ്ങൾ ഫലപ്രദമാണെന്ന് ചർച്ചയിൽ പൊതുവേ എല്ലാവരും അഭിപ്രായപ്പെട്ടു. ഐ.സി.എം.ആർ നടത്തിയ സെറോ പ്രിവലൻസ് സർവേ ഫലത്തിൽ ഏറ്റവും കുറച്ചു പേർക്ക് രോഗം പകർന്ന സംസ്ഥാനമാണ് കേരളമെന്ന് കണ്ടെത്തിയത് പലരും ചൂണ്ടിക്കാട്ടി. അതോടോപ്പം ആരോഗ്യമേഖലയെ ശക്തിപ്പെടുത്തി മരണ നിരക്ക് കുറച്ചു നിർത്തിയതിന് സംസ്ഥാനത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇപ്പോൾ കാണുന്ന വർദ്ധനവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, വാക്സിൻ വിതരണം മികച്ച രീതിയിൽ നടക്കുന്നതിനാൽ രോഗവ്യാപനം അധികം വൈകാതെ പിടിച്ചുകെട്ടാൻ സാധിക്കുമെന്നും ചർച്ചയിൽ പങ്കെടുത്ത പലരും അഭിപ്രായപ്പെടുകയുണ്ടായി.

മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഗീതുവും സംയുക്തയും; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ചിത്രങ്ങള്‍

എക്സസ് മോർട്ടാലിറ്റി, അതായത് മരണങ്ങൾ കഴിഞ്ഞ തൊട്ടു മുൻപുള്ള വർഷത്തേക്കാൾ എത്ര വർദ്ധിച്ചു എന്ന കണക്ക്, പരിശോധിച്ചാൽ കേരളമാണ് ഏറ്റവും കുറച്ച് മരണങ്ങൾ ഉണ്ടായ സംസ്ഥാനമെന്ന് കാണാൻ സാധിക്കുമെന്ന് വെല്ലൂർ സി.എം.സിയിലെ വൈറോളജിസ്റ്റായിരുന്ന ഡോ. ജേക്കബ് ജോൺ വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം കാണിച്ച മികച്ച രീതിയിൽ നടക്കുന്നതിനാൽ രോഗവ്യാപനം അധികം വൈകാതെ പിടിച്ചുകെട്ടാൻ സാധിക്കുമെന്നും ചർച്ചയിൽ പങ്കെടുത്ത പലരും അഭിപ്രായപ്പെടുകയുണ്ടായി. എക്സസ് മോർട്ടാലിറ്റി, അതായത് മരണങ്ങൾ കഴിഞ്ഞ തൊട്ടു മുൻപുള്ള വർഷത്തേക്കാൾ എത്ര വർദ്ധിച്ചു എന്ന കണക്ക്, പരിശോധിച്ചാൽ കേരളമാണ് ഏറ്റവും കുറച്ച് മരണങ്ങൾ ഉണ്ടായ സംസ്ഥാനമെന്ന് കാണാൻ സാധിക്കുമെന്ന് വെല്ലൂർ സി.എം.സിയിലെ വൈറോളജിസ്റ്റായിരുന്ന ഡോ. ജേക്കബ് ജോൺ വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം കാണിച്ച മികവിന്റെ ഫലമാണ് ഈ നേട്ടമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൃത്യമായ കണക്കുകൾ നൽകുന്ന സംസ്ഥാനം കേരളമാണെന്നും കണക്കുകൾ നിരത്തി അദ്ദേഹം വിശദീകരിച്ചു.

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  English summary
  Kerala's covid vaccination drive is moving good way Says CM Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X