അതിരപ്പള്ളി വിഷയം; ഇടത് ബുദ്ധിജീവികള്‍ ഇടയുന്നു
തൃശൂര്‍: അതിരപ്പള്ളി വിഷയത്തില്‍ പിണറായി വിജയന് കൈകൊണ്ട നിലപാടില്‍ ഇടത് ബുദ്ധിി ജീവികള്‍ ഇടയുന്നു. ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്ത് എത്തി.
പദ്ധതി നടപ്പാക്കിയാല്‍ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടുന്നതിനപ്പുറംനിരവധി സസ്യ ജീവജാലങ്ങള്‍ ഈ മേഖലയില്‍ നിന്നും അപ്രത്യക്ഷമാകുമെന്ന് പരിഷത്ത് പറയുന്നു. കേരളത്തിലെ അവശേഷിക്കുന്ന മഴക്കാടുകളില്‍ ഒന്നായ വാഴച്ചാല്‍ മേഖലയിലെ 140 ഹെക്ടറോളം പോന്ന് വനഭൂമി നശിക്കുമെന്നും പരിഷത്ത് വ്യക്തമാക്കുന്നു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് ചാലക്കുടി പുഴയില്‍ ഇനിയൊരു ജലവൈദ്യുത പദ്ധതി കൂടി വന്നാലും അത് അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയെ ബാധിക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പരിഷത്ത് നിലപാടി വ്യക്തമാക്കി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

കുടിവെള്ളക്ഷാമം
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ പദ്ധതി ചെറുതായി നടപ്പാക്കുകയാണെങ്കിലും പുഴയിലെ നീരൊഴുക്ക് പകുതിയാകും. മേഖലയിലെ ജനങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടേണ്ടി വരുമെന്നും പരിഷത്ത് മുന്നറിയിപ്പ് നല്കുന്നു.

ബദല്‍ മാര്‍ഗ്ഗം
സൗരോര്‍ജം അടക്കമുള്ള ബദല്‍ മാര്‍ഗങ്ങളെപറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്ന് ആവശ്യപ്പെടുന്ന പരിഷത്ത് വന്‍ തുക ചിലവഴിച്ച് പദ്ധതി നടപ്പിലാക്കിയാല്‍ ലക്ഷ്യം നേടുമോ എന്ന ചോദ്യവും ഉയര്‍ത്തുന്നു.

വംശനാശ ഭീഷണി
മലമുഴക്കി, വേഴാമ്പല്‍, സിംഹവാലന്‍ കുരങ്ങ് എന്നിങ്ങനെ വംശനാശം നേരിടുന്ന നിരവധി ജീവികള്‍ കാണപ്പെടുന്ന മേഖലയാണിത്. ജീവികളുടെ ആവാസ സ്ഥലം നശിക്കുമെന്നും പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.

ആഗോളതാപം
ആഗോളതാപനം ചെറുക്കാന്‍ വനസംരക്ഷിക്കുക മാത്രമാണ് വഴിയെന്നിരിക്കെ പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും പരിഷത്ത് വ്യക്തമാക്കുന്നു.

കാടുകള്‍ മുങ്ങും
ആതിരപ്പള്ളി പദ്ധതി നിലവില്‍ വന്നാല്‍ ക്യാച്ച്മെന്റ് ഏരിയയിലെ വനത്തിന്റെ സ്വഭാവം മാറും. സ്വാഭാവികമായ ജലനിര്ഗമനമായ വെള്ളച്ചാട്ടം നിയന്ത്രിക്കപ്പെടുന്നത് നിരവധി പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് കാരണമാകുമെന്നും കണ്ടെത്തിയിരുന്നു. മാധവ്ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിലും ഈ നിഗമനം ശരിവെക്കുന്നുണ്ട്.

ആദിവാസികളും ആവാസ വ്യവസ്ഥയും
പദ്ധതി നടപ്പിലാക്കാന്‍ പോകുന്ന പ്രദശത്ത് രണ്ട് ആദിവാസി കോശനിയാണ് ഉള്ളത്. ഇവരെ ഇവിടെനിന്നും പറിച്ച് മാറ്റേണ്ടി വരും. വാഴച്ചാല്‍ കോളനിയും പൊകലപ്പാറ കോളനിയും പിന്നീട് ഇല്ലാതാകും. വനാവകാശ രേഖ ലഭിച്ചിട്ടുള്ള ഈ ആദിവാസി കുടുംബങ്ങളുടെ അനുമതി ഇല്ലാതെ ഇവരെ കുടിയൊഴിപ്പിക്കാനോ പദ്ധതി നടപ്പിലാക്കാനോ സാധിക്കില്ലെന്നാണ് മറ്റൊരു വസ്തുത.

ജലസേചന വദ്ധതികള്‍ താളം തെറ്റും
രണ്ടാമത്തെ കാതലായ പ്രശ്നം പ്രദേശത്തെ ജലസേചന പദ്ധതികള്‍ നോക്കുകുത്തികളാകും. നിലവില്‍ രണ്ട് ജില്ലകളിലെ 20,000 ഹെക്ടറോളം കൃഷിസ്ഥലത്ത് വെള്ളമെത്തിക്കുന്ന ജലസേചന പദ്ധതിയായ തുമ്പൂര്‍മൂഴിക്ക് ആതിരപ്പള്ളി പദ്ധതി വന്നാല്‍ വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാക്കും.

ഉയരമില്ലാത്ത അണക്കെട്ട്
സ്ഥാപിത ശേഷിയുടെ 20 ശതമാനം പോലും വൈദ്യുതി ലഭിക്കാത്ത അണക്കെട്ടാണ് ആതിരപ്പള്ളിയില്‍ ഉയരുകയെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം. സിഇഎ അംഗീകരിച്ച 233 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കെഎസ്ഇബി സമ്മതിച്ചാല്‍ തന്നെ 27 മെഗാവാട്ടില്‍ താഴെയായിരിക്കും ആതിരപ്പള്ളി പദ്ധതിയുടെ ഉത്പാദനം. കേരളത്തില്‍ മഴയില്ലാത്ത ആറുമാസം എട്ട് മെഗാവാട്ട് വൈദ്യുതിയില്‍ താഴെ മാത്രമേ ആതിരപ്പള്ളിയില്‍ നിന്നും ലഭിക്കൂ.

പീക്ക് അവര്‍
പീക്ക് അവറില്‍ ആതിരപ്പള്ളിയില്‍ നിന്നും എത്ര വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും ഇതിന് എത്ര വെള്ളം ആവശ്യമുണ്ടെന്നുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കെഎസ്ഇബിക്ക് കൃത്യമായ ഉത്തരമില്ല. 24 മണിക്കൂറില്‍ 20 മണിക്കൂര്‍ സാധാരണ ഉത്പാദനവും നാല് മണിക്കൂര്‍ പീക്ക് അവറുമാണ്.

പ്രദേശം വെള്ളത്തിനടിയിലാകും
വൈകിട്ട് ആറ്മുതല്‍ പത്ത് മണിവരെയുള്ള നാല് മണിക്കൂര്‍ സമയം വര്‍ധിച്ച തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വെള്ളം പെട്ടെന്ന് തുറന്നു വിട്ടാല്‍ സൃഷ്ടിക്കപ്പെടുന്ന വെള്ളപ്പൊക്കം മാരകമായിരിക്കുമെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി പറയുന്നു. വെള്ളച്ചാട്ടം ഒഴുകി ചേരുന്ന കണ്ണംകുഴി തോടിന് താഴെയുള്ള നിരവധി സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം സ്ഥിരമായി വെള്ളത്തിനടിയിലാകും.

നീരൊഴുക്ക് കാത്ത് സൂക്ഷിക്കും
എന്ത് വിലകൊടുത്തും ചാലക്കുടി പുഴയിലെ നീരൊഴുക്ക് കാത്തു സൂക്ഷിക്കുമെന്ന പ്രതിജ്ഞയുമായി ചാലക്കുടി പുഴ സംരക്ഷണ സമിതിയും പരിസ്ഥിത വാദികളും മറ്റും ഉള്‍പ്പെടുന്ന വലിയൊരുവിഭാഗം ഒരു വശത്തും വികസനവാദികളും സിപിഎമ്മിനെ പിന്തുണയ്ക്കുന്നവരും ചേര്‍ന്ന് മറുവശത്തും നിലകൊള്ളുന്നുണ്ട്.

പിടിവാശിയില്ല
ആതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാറിന് പിടിവാശിയില്ലെന്നും എല്ലാവരോടും കൂടി ആലോചിച്ച് മാത്രമേ തീരുമോനമെചുക്കൂ എന്ന് ബൈദ്യുതി മന്ത്രി കടകംപല്ലി സുരേന്ജ്രന് പറഞ്ഞു.

മുന്‍ഗണന
ആരുടെയും മേല്‍ ആതിരപ്പള്ളി പദ്ധതി അടിച്ചേല്‍പ്പിക്കില്ലെന്നും മുടങ്ങിക്കിടക്കുന്ന വൈദ്യുതി പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് കടകെപള്ളി സുരേന്ദ്രന് പറഞ്ഞു.
-
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ











Click it and Unblock the Notifications