സ്വവര്‍ഗ്ഗ പ്രണയത്തെ അയ്യേ എന്ന് പറയല്ലേ....; അവര്‍ക്ക് ഫുള്‍ സപ്പോര്‍ട്ടുമായി കേരള എംപിയുണ്ട്!!!

  • By: അക്ഷയ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: അടുത്തകാലാത്തായി ഭിന്നലിംഗക്കാര്‍ക്കെതിരെ നിരവധി അതിക്രമങ്ങള്‍ കേരളത്തിലുടനീളം ഉണ്ടായിട്ടുണ്ട്. രാജ്യത്ത് ആദ്യമായൊരു ട്രാന്‍സ് ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ച സംസ്ഥാനമായ കേരളത്തിലാണ് ഇത്തരം അധിക്രമങ്ങള്‍ ഉണ്ടാകുന്നതെന്നതും അശങ്കാവഹമാണ്. ഇതിനിടയില്‍ സ്വവര്‍ഗാനുരാഗം കുറ്റ വിമുക്തമാക്കികൊണ്ട് കേരളം നിയമനിര്‍മ്മാണം നടത്തണമെന്ന് എംപി ശശി തരൂര്‍ പറഞ്ഞിരിക്കുകയാണ്.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പിണറായി വിജയനൊപ്പം നില്‍ക്കുന്ന ഫോട്ടോയോടൊപ്പമാണഅ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ട്ടിക്കള്‍ 377 എടുത്തു കളയണമെന്ന ആവശ്യം ലൈംഗീക ന്യൂനപക്ഷങ്ങളുടെ ഭാഗത്തു നിന്നും ഉയര്‍ന്നു വരുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ശശി തൂരിന്റെ പ്രസ്താവന.

സ്വവര്‍ഗാനുരാഗം

സ്വവര്‍ഗാനുരാഗം

സ്വവര്‍ഗാനുരാഗത്തെ കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷ നിയമം 377 നെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഇതിന് മുമ്പ് വന്നിട്ടുണ്ട്. പത്ത് വര്‍ഷം തടവുവരെ ഏര്‍പ്പെടുത്താവുന്നതാണ് 1861 ലെ ബ്രിട്ടീഷ് നിയമം.

ശശി തരൂര്‍

ശശി തരൂര്‍

നിയമനിര്‍മ്മാണ സഭകളിലും ആര്‍ട്ടിക്കിള്‍ 377 ചര്‍ച്ച ചെയ്തിട്ടുണ്ട്്. ശശി തരൂര്‍ തന്നെ 2016ല്‍ ലോക്‌സഭയില്‍ ഈയൊരു ആവശ്യമുന്നയിച്ച് ബില്‍ ചര്‍ച്ചയ്ക്ക് വച്ചിരുന്നു. അവസാനം ബില്‍ തള്ളിപോകുകയാണ് ഉണ്ടായത്.

ദില്ലി ഹൈക്കോടതി

ദില്ലി ഹൈക്കോടതി

2009 ലെ ദില്ലി ഹൈക്കോടതി വിധി സെക്ഷന്‍ 377നെ കുറ്റ വിമുക്തമാക്കിയിരുന്നു എന്നാല്‍ വിവിധ മത സംഘടനകള്‍ ഇതിനെതിരെ എതിര്‍പ്പുമായി വരികയായിരുന്നു.

ജസ്റ്റിസ് നവനീതി പ്രസാദ് സിങ്

ഹൈക്കോടതി ജസ്റ്റിസ് നവനീതി പ്രസാദ് സിങിന്റെ സ്ഥാനാരോഹണ ചടങ്ങിനിടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതം തന്റെ എഫ്ബി പോജിലൂടെയാണ് ശശി തരൂര്‍ ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.

English summary
Kerala send a signal to the rest of India by decriminalizing sec 377 in this state: Shashi Tharoor
Please Wait while comments are loading...