കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് ജില്ലകളില്‍ ഇനി അവശ്യസര്‍വീസുകള്‍ മാത്രം; ലോക്ക് ഡൗണില്‍ പരിഭ്രാന്തരാകേണ്ടെന്ന് റവന്യൂ മന്ത്രി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് രോഗം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 75 ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കേരളത്തിലെ ഏഴ് ജില്ലകളും ഇതില്‍പ്പെടും. ഈ ജില്ലകളിലുള്ളവര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടുന്നതിന് സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചരക്കു കടത്തിന് തടസമുണ്ടാകില്ല. ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ടാകും. എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന് പ്രാഥമിക വിവരം മാത്രമാണ് കേരളത്തിന് ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. കൊറോണ ഭീതി മൂലം രാജ്യത്ത് നടപ്പാക്കുന്ന മറ്റങ്ങള്‍ ഇങ്ങനെ....

ഇതാണ് ഏഴ് ജില്ലകള്‍

ഇതാണ് ഏഴ് ജില്ലകള്‍

തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജിലകളിലാണ് കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അവശ്യ സര്‍വീസുകള്‍ മാത്രമാകും ഈ ജില്ലകളില്‍ ഇനി ലഭ്യമാകുക. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം നടപ്പാക്കുകയാണ് സംസ്ഥാനം.

എത്രദിവസമാണ് ലോക്ക് ഡൗണ്‍

എത്രദിവസമാണ് ലോക്ക് ഡൗണ്‍

എത്ര ദിവസമാണ് ലോക്ക് ഡൗണ്‍ എന്ന് തീരുമാനിച്ചിട്ടില്ല. രോഗത്തിന്റെ വ്യാപനം കുറഞ്ഞാല്‍ സാഹചര്യം പൂര്‍വസ്ഥിതിയിലാകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന പ്രതികരണം. ഏതൊക്കെ സര്‍വീസുകള്‍ ഈ ഏഴ് ജില്ലകളില്‍ എത്തിക്കാന്‍ പറ്റുമെന്ന കാര്യത്തില്‍ സര്‍ക്കര്‍ പട്ടിക പുറത്തുവിടുമെന്നാണ് വിവരം. ലോക്ക് ഡൗണ്‍ ജനജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

തീവണ്ടികള്‍ ഓടില്ല

തീവണ്ടികള്‍ ഓടില്ല

രാജ്യം ഇന്ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, തമിഴ്‌നാടും ജാര്‍ഖണ്ഡും കര്‍ഫ്യൂ തിങ്കളാഴ്ച രാവിലെ വരെ മാറ്റി. തീവണ്ടി ഗതാഗതം ഈ മാസം 31 വരെ നിര്‍ത്തിവച്ചു. ഗുഡ്‌സ് ട്രെയിന്‍ മാത്രമാണ് ഈ വേളയില്‍ ഓടുക. എല്ലാ മെട്രോ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

മരണം ഏഴായി

മരണം ഏഴായി

രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണം ഏഴായി. മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് ലോക് ഡൗണ്‍ നടപ്പാക്കേണ്ട സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

ക്ഷാമമുണ്ടാകില്ലെന്ന് മന്ത്രി

ക്ഷാമമുണ്ടാകില്ലെന്ന് മന്ത്രി

അവശ്യ വസ്തുക്കളുടെ ക്ഷാമം കേരളത്തിലുണ്ടാകില്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങള്‍, അവശ്യവസ്തുക്കള്‍ കിട്ടുന്ന കടകള്‍, ബാങ്കുകള്‍, എടിഎമ്മുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ ലഭിക്കാന്‍ സൗകര്യമൊരുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജനജീവിതം സ്തംഭിപ്പിക്കാനല്ല, കര്‍ശന നടപടികളിലൂടെ പ്രതിരോധത്തിനാണ് സംസ്ഥാനം ഒരുങ്ങുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു.

English summary
Kerala seven District Shut Down; Revenue Minister E Chandrashekharan Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X