കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി ഫലം: പട്ടികജാതി-വര്‍ഗ വകുപ്പുകള്‍ക്ക് കീഴിലുള്ള 26 സ്‌കൂളില്‍ 23 ഇടത്തും 100 ശതമാനം വിജയം

Google Oneindia Malayalam News

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയില്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ക്ക് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ മികച്ച വിജയം. പട്ടികവര്‍ഗ വകുപ്പിന്റെ 17 സ്‌കൂളില്‍ 16 ഇടത്തും നൂറ് ശതമാനമാണ് വിജയം. ഇവിടങ്ങളില്‍ 642 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 627 പേരും വിജയിച്ചു. അഞ്ച് കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

പട്ടികജാതി വകുപ്പിന്റെ ഒന്‍പത് സ്‌കൂളുകളില്‍ ഏഴ് സ്‌കൂളിനും നൂറ് ശതമാനം വിജയമാണ്. നാല് പേര്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 278 പേര്‍ പരീക്ഷ എഴുതിയതില്‍ 275 പേരും ഇവിടങ്ങളില്‍ വിജയിച്ചു. കൊവിഡ് പ്രതിസന്ധികള്‍ക്കിടെ കുറച്ച് കാലം ഓണ്‍ലൈനായും പിന്നീട് ക്ലാസിലെത്തിയും ആണ് ഈ മിടുക്കര്‍ പഠനം പൂര്‍ത്തിയാക്കിയത്.

WWS

അതിനാല്‍ ഉന്നത വിജയം ഇരട്ടി മധുരമായി. ഈ പ്രതിസന്ധികളും സാമൂഹ്യ സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ എം ആര്‍ എസുകളിലെ കുട്ടികളുടെ പ്രകടനം മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഏറെ മികച്ചതായി എന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

99.26 ആണ് ഇത്തവണത്തെ എസ് എസ് എല്‍ സി വിജയ ശതമാനം. എസ് എസ് എല്‍ സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 4,23,303 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. 44,363 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

'ഇങ്ങനെ പറയാമോ?പശു അമ്മയും കശ്മീരി പണ്ഡിറ്റുകളുടേത് ഹിന്ദു വംശഹത്യയുമല്ലേ?സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം'ഇങ്ങനെ പറയാമോ?പശു അമ്മയും കശ്മീരി പണ്ഡിറ്റുകളുടേത് ഹിന്ദു വംശഹത്യയുമല്ലേ?സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം

99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ക്കാണ് ഫുള്‍ എ പ്ലസ് ലഭിച്ചത്. കൊവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഈ വര്‍ഷവും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.

പ്രിയാ... നിങ്ങള്‍ ആ പറഞ്ഞത് 100 ശതമാനം കറക്ടാ..; കിടിലന്‍ ഫോട്ടോയും ക്യാപ്ഷനുമായി പ്രിയാമണി

പുനര്‍മൂല്യനിര്‍ണയത്തിന് ഉള്ള അപേക്ഷ ജൂണ്‍ 16 മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് വണ്ണിനുള്ള മാര്‍ഗരേഖയും പ്രോസ്പെക്ടസും ഒരാഴ്ചക്കകം പുറത്തിറക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%.

English summary
kerala sslc result 2022: Out of 26 schools under SC, ST 100 percent win in 23 school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X