കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം കണ്ടെത്താന്‍ സീറോ സര്‍വേയുമായി കേരള സര്‍ക്കാര്‍, ഈ മാസം പൂര്‍ത്തിയാകും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സീറോ പ്രിവേലന്‍സ് സര്‍വേയുമായി സര്‍ക്കാര്‍. കേരളത്തില്‍ സര്‍വേ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. കൊവിഡ് വ്യാപനം ജനങ്ങളില്‍ എത്രത്തോളമുണ്ടെന്ന് അറിയാന്‍ വേണ്ടിയാണ് ഈ സര്‍വേ. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും സര്‍വേ നടക്കുന്നതായി വ്യക്തമാക്കി. ഈ മാസം തുടക്കത്തില്‍ തന്നെയാണ് സര്‍വേ തുടങ്ങിയത്. സെപ്റ്റംബര്‍ അവസാനത്തോടെ സര്‍വേ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നേരത്തെ തന്നെ സംസ്ഥാനത്ത് സര്‍വേ നടത്തണമെന്ന് പല വിദഗ്ധരും നിര്‍ദേശിച്ചിരുന്നു. കേരളം രോഗത്തെ തടയാനുള്ള ശ്രമം മാത്രമാണ് നടത്തുന്നതെന്നായിരുന്നു പരാതി.

1

രോഗത്തിന്റെ വ്യാപനം, ജനങ്ങള്‍ക്കിടയിലെ പഠനം എന്നിവയ്‌ക്കൊന്നും പ്രാധാന്യം നല്‍കുന്നില്ലെന്നും വിദഗ്ധര്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസുകള്‍ കുറവായിരുന്ന സാഹചര്യം കേരളം അതൊന്നും വിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പഠനം നടത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കൊവിഡ് സീറോ പോസിറ്റിവിറ്റി നിരക്ക വിവിധ പ്രായക്കാര്‍ക്കിടയില്‍ കണ്ടെത്താന്‍ സഹായകരമാകും. കുട്ടികളില്‍ അടക്കം സീറോ പോസിറ്റിവിറ്റി കണ്ടെത്തുകയാണ് പ്രധാനം. കുട്ടികളും മുതിര്‍ന്നവരിലും സര്‍വേ നടത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മൂന്നാം തരംഗത്തിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ കുട്ടികളില്‍ അടക്കമുള്ള പഠനങ്ങള്‍ വളരെ നിര്‍ണായകമാണ്.

അതേസമയം കേരളത്തില്‍ സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ പോലും ഈ പഠനം നിര്‍ണായകമാണെന്ന് വീണ ജോര്‍ജ് പറഞ്ഞു. കുട്ടികളില്‍ അടക്കം സീറോ പോസിറ്റിവിറ്റി നിരക്ക് അതിലൂടെ അറിയാം. പഠന റിപ്പോര്‍ട്ട് വ്യക്തമായ ശേഷം കൂടുതല്‍ തീരുമാനങ്ങള്‍ വരുമെന്നും വീണ പറഞ്ഞു. പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് നല്‍കുക. മുഖ്യമന്ത്രിയും വിദഗ്ധ സമിതിയും ചേര്‍ന്നാണ് സ്‌കൂള്‍ തുറക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുക. നിപയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇതുവരെയുള്ള എല്ലാ സാമ്പിളുകളും പരിശോധിച്ചെന്നും, അതെല്ലാം നെഗറ്റീവാണെന്നും വീണ വ്യക്തമാക്കി.

വൈറസിന്റെ ഉറവിടം കണ്ടെത്തുക വളരെ പ്രധാനമാണ്. സമ്പര്‍ക്കപട്ടിക പോലെ വളരെ നിര്‍ണായകമായ കാര്യമാണിത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പ്രത്യേക സംഘം സാമ്പിളുകള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വൈറസിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്തുകയാണ് അവര്‍ ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം കോഴിക്കോട്ടും സമീപ ജില്ലകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കുറച്ച് ദിവസം കൂടി തുടരുമെന്ന് വീണ പറഞ്ഞു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിരിക്കുന്ന പ്രദേശത്താണ് നിയന്ത്രണങ്ങള്‍ തുടരുക.. മൂന്ന് കിലോമീറ്ററിനുള്ളിലെ എല്ലാ വീടുകളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്.

കണ്ടെയിന്‍മെന്റ് സോണിലെ 15000 വീടുകളിലാണ് സര്‍വേ നടത്തുക. 68000 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ ഇന്ന് 20487 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂരാണ് ഏറ്റവുമധികം രോഗികളുള്ളത്. 2812 രോഗികളാണ് തൃശൂരില്‍ ഇന്ന് ഉള്ളത്. കോഴിക്കോട് 2057 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോടാണ് ഏറ്റവും രോഗികള്‍ കുറവ്. 284 രോഗികളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34861 സാമ്പിളുകളാണ് പരിശോധിച്ചത്. 15.19 ആണ് ടിപിആര്‍ നിരക്ക്. പ്രതിവാര ഇന്‍ഫെക്ഷന്‍ നിരക്ക് ഏഴിന് മുകളില്‍ 794 തദ്ദേശ വാര്‍ഡുകളുണ്ട്. ഇതില്‍ 692 വാര്‍ഡുകളും നഗരപ്രദേശങ്ങളിലാണ്.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 22484 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തിന് പുറത്തുള്ളവരില്‍ 102 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ബഹുഭൂരിപക്ഷം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 26155 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 793 പേരുടെ സമ്പര്‍ക്ക് ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 2272 പേരെ പുതുതായി ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് പ്രവേശിപ്പിച്ചിട്ടുണ്ട്.

English summary
kerala starts seroprevalence study, covid spread will be known by september end
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X