കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി; കശുവണ്ടി കോര്‍പ്പറേഷന്‍ തലപ്പത്തുനിന്നും രതീഷിനെ മാറ്റി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവച്ചതിനെ തുടര്‍ന്ന് അഴിമതി ആരോപിക്കപ്പെടുന്ന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ: കെ.എ.രതീഷിനെ സംസ്ഥാന സര്‍ക്കാര്‍ മാറ്റി. സ്ഥാനം രാജിവെക്കാന്‍ രതീഷ് നേരത്തെ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി നേരിട്ട് ഇടപെട്ടാമ് രതീഷിനെ മാറ്റിയത്.

അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ആര്‍.ചന്ദ്രശേഖരന്‍ രണ്ടാഴ്ച മുമ്പ് രാജി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കോര്‍പ്പറേഷന്‍ തലപ്പത്തുനിന്നും മാറാന്‍ രതീഷ് വിസമ്മതിക്കുകയായിരുന്നു. ഇതോടെ രതീഷിനെ മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദവുമുണ്ടായി. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ട് ഫയലില്‍ ഒപ്പിച്ചതോടെ രതീഷിന് സ്ഥാനം നഷ്ടമായി.

thiruvanthapuram-map

രതീഷിന്റെ സ്ഥാനമാറ്റത്തിന് വ്യാഴാഴ്ച മുഖ്യമന്ത്രി അനുമതി നല്‍കുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. താരതമ്യേന അപ്രധാനമായ, വ്യവസായ വകുപ്പിനു കീഴിലുള്ള, കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് എന്ന പരിശീലന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിട്ടാണ് രതീഷിന്റെ പുതിയ ചുമതല.

1,200 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിതനെ തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അനുമതി സംബന്ധച്ചുുള്ള വിജ്ഞാപനും അടുത്ത ദിവസം പുറത്തിറങ്ങും. സിബിഐ അന്വേഷണത്തില്‍ പ്രമുഖര്‍ കുടുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Kerala State Cashew Development Corporation Ratheesh, Ratheesh removed from KSCDC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X