മന്ത്രി ഇടപെട്ടു!! കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിൽ നിന്ന് പിന്മാറി!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശമ്പളവും പെൻഷനും വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ ഒരു വിഭാഗം തൊഴിലാളികൾ ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് പിൻവലിച്ചു. 14ന് അർധരാത്രി മുതൽ 15ന് അർധ രാത്രിവരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി തൊഴിലാളി നേതാക്കൾ ന
ത്തിയ ചർച്ചയ്ക്ക് ശേഷമാണ് പണിമുടക്കിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. ഈ മാസവും ശമ്പളവും പെൻഷനും വൈകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ പണിമുടക്കിന് ഒരുങ്ങിയത്. 12ന് രാത്രിയോടെ തൊഴിലാളികൾക്ക് ശമ്പളം നൽകിയിരുന്നു.

ksrtc

ഇതാദ്യമായിട്ടല്ല കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങുന്നത്. ശശീന്ദ്രൻ മന്ത്രിയായിരിക്കെ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്ക് നടത്തിയിരുന്നു. ഒടുവിൽ വായ്പയെടുത്ത് പ്രശ്നം താത്കാലികമായി പരിഹരിക്കുകയും ചെയ്തു.

അതിനിടെ കെഎസ്ആര്‍ടിസിയുടെ പ്രശ്നത്തിന് പരിഹാരം കാണാൻ മഹാരാഷ്ട്രയിലെ ബാങ്കിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിൽ പണം നൽകാമെന്നാണ് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ വാഗ്ദാനം. 1600 കോടി രൂപ നൽകാമെന്നാണ് ശരദ് പവാർ വാഗ്ദാനം നൽകിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു വരികയാണ്. 10 ശതമാനത്തിലും താഴഴെ പലിശയ്ക്ക് വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് വർഷമെങ്കിലും കാലാവധിയുള്ള വായ്പയാണ് തേടുന്നത്.

English summary
ksrtc strike cancelled
Please Wait while comments are loading...