കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ സുപ്രീംകോടതിയെ തിരുത്തി കേരളം

  • By Meera Balan
Google Oneindia Malayalam News

ദില്ലി:മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ സുപ്രീം കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്ന് കേരളം. അണക്കെട്ടിലെ ജലം പങ്കു വയ്ക്കല്‍ കരാര്‍ നിലനില്‍ക്കുന്നതല്ലെന്ന് കേരളം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജിയിലാണ് കേരളത്തിന്റെ വാദം. അണക്കെട്ട് സുരക്ഷിതമാണെന്ന സുപ്രീം കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്ന് പുനപരിശോധന ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടി

1886 ല്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യവും ബ്രിട്ടീഷി ഇന്ത്യും തമ്മിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം പങ്ക് വയ്ക്കുന്നതിനുള്ള കരാര്‍ ഒപ്പു വച്ചത്. ഇന്ത്യന്‍ ഫെഡറേഷന്‍ രൂപ വല്‍ക്കരിയ്ക്കുമ്പോള്‍ കരാറിന്റെ പിന്തുടര്‍്ച്ചാവകാശം തമിഴ്‌നാടിനാണെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വിഭാവനം ചെയ്തത് പോലെ ഇന്ത്യന്‍ ഫെഡറേഷനല്ല ഉണ്ടായതെന്നും അതിനാല്‍ കരാര്‍ നിലനില്‍ക്കുന്നതുമല്ലെന്നുമാണ് കേരളത്തിന്റെ വാദം.

അണക്കെട്ട് സുരക്ഷിതമല്ല

അണക്കെട്ട് സുരക്ഷിതമല്ല

അണക്കെട്ട് സുരക്ഷിതമാണെന്ന സുപ്രീം കോടതിയുടെ വാദം തെറ്റാണെന്നാണ് കേരളം നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ പറയുന്നത്.

വെള്ളത്തിന്റെ തോത് പരിണഗിച്ചില്ല

വെള്ളത്തിന്റെ തോത് പരിണഗിച്ചില്ല

തുടര്‍ച്ചായായി മഴ പെയ്താല്‍ ഉണ്ടാകുന്ന പരമാവധി വെള്ളപ്പൊക്കത്തിന്റെ തോത് കോടതി പരിഗണിച്ചില്ലെന്ന് കേരളം പുനപരിശോധന ഹര്‍ജിയില്‍ പറയുന്നു

പുനപരിശോധന ഹര്‍ജി

പുനപരിശോധന ഹര്‍ജി

ജലം പങ്കുവയ്ക്കല്‍ കരാര്‍ നിലനില്‍ക്കുന്നതല്ലെന്ന് കേരളം സുപ്രാം കോടതിയെ അറിയിച്ചു

തുറന്ന കോടതിയില്‍

തുറന്ന കോടതിയില്‍

കേസിന്റെ വാദം തുറന്ന കോടതിയില്‍ നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു

English summary
Kerala submit review petition in supreme court on Mullaperiyar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X