കൊവിഡ് വാക്സിൻ ഉത്പാദനത്തിനും സാധ്യത തേടി കേരളം, കേന്ദ്രത്തിന് കത്തയച്ച് എഎം ആരിഫ് എംപി
തിരുവനന്തപുരം: 1 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനമെടുത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അത് കൂടാതെ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ക്കും കേരളം തുടക്കം കുറിക്കുകയാണ്. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡില്‍ കൊവിഡ് വാക്‌സിന്‍ ഉത്പാദനം സാധ്യമാകുമോ എന്നതാണ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കെഎസ്ഡിപി വ്യവസായ വകുപ്പിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കും. രണ്ട് കൊവിഡ് വാക്‌സിനുകള്‍ ആണ് രാജ്യത്ത് ഉപയോഗത്തിലുളളത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെകിന്റെ കൊവാക്‌സിനും. പേറ്റന്റ് ഉള്ളതിനാല്‍ വാക്‌സിനുകളുടെ ഫോര്‍മുല കെഎസ്ഡിപിക്ക് ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണം. 400 കോടി രൂപയാണ് വാക്‌സിന്‍ പ്ലാന്റ് സ്ഥാപിക്കുന്നത് കണക്കാക്കപ്പെടുന്ന തുക.
ഇഞ്ചക്ഷൻ മരുന്നുകൾ ഉത്പാദിപ്പിക്കാൻ സൗകര്യമുള്ള പൊതുമേഖല സ്ഥാപനമായ കലവൂർ കെ.എസ്. ഡി.പി. യിൽ കോവിഡ് വാക്സിൻ നിർമ്മാണം ആരംഭിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ധനസഹായവും നൽകാൻ കേന്ദ്രം തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിയായ എഎം ആരിഫ് കേന്ദ്ര സർക്കാരിന് കത്തയച്ചു. ഇപ്പൊൾ അനുഭവപ്പെടുന്ന വാക്സിൻ ക്ഷാമത്തിന് പരിഹാരം കാണാനും കുറഞ്ഞ നിരക്കിൽ സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകാനും ഇതിലൂടെ സാധിക്കും. ഇവിടെ മെഡിക്കൽ ഓക്സിജൻ നിർമ്മിക്കുന്നതിനുള്ള ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കാനും സംസ്ഥാന സർക്കാരുമായി ചേർന്ന് കേന്ദ്രം മുൻകൈ എടുക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ.ഹർഷവർധന് അയച്ച കത്തിൽ എഎം ആരിഫ് എംപി ആവശ്യപ്പെട്ടു.












Click it and Unblock the Notifications