കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നത് പണിമുടക്ക് വാരം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി എല്‍ഡിഎഫ് നടത്തുന്ന സമരങ്ങള്‍ കേരളത്തിലെ ജനങ്ങളെ അങ്ങനെ കാര്യമായൊന്നും ബാധിച്ചിരുന്നില്ല. എന്നാല്‍ ജന ജീവിതം സ്തംഭിപ്പിക്കാവുന്ന രണ്ട് സമരങ്ങള്‍ക്കാണ് അടുത്ത ആഴ്ച കേരളം സക്ഷിയാവുക.

ഒന്ന് നേരത്തെ പ്രഖ്യാപിച്ച സമരവും മറ്റൊന്നും കെഎം മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനോടുളള പ്രതിഷേധവും ആണ്. ജനങ്ങളുടെ യാത്ര മുടക്കുന്ന സമരങ്ങളാണ് രണ്ടും.

Private Bus

ഓട്ടോറിക്ഷകള്‍ക്കും മറ്റും നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഓട്ടോ-ടാക്‌സി ഫെഡറേഷന്‍ ജനുവരി 28 ന് സമരം പ്രഖ്യാപിച്ചു. ജനുവരി 29 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ അിശ്ചിത കാല സമരം നേരത്തെ പ്രഖ്യപിച്ചിട്ടുണ്ട്.

ഓട്ടോ- ടാക്‌സി സമരത്തില്‍ സംസ്ഥാനത്തെ ഓട്ടോറിക്ഷകളും, മറ്റ് ടാക്‌സി വാഹനങ്ങളും 28 ന് നിരത്തിലറങ്ങില്ല. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ നഗരങ്ങളെ ഓട്ടോ ടാക്‌സി പണിമുടക്ക് കാര്യമായി ബാധിച്ചേക്കും.

മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിനിറങ്ങുന്നത്. അനിശ്ചിത കാല സമരം എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മിനിമം ചാര്‍ജിനൊപ്പം കിലോമീറ്റര്‍ നിരക്കുകളും പരിഷ്‌കരിക്കണം എന്നാണ് ആവശ്യം. ജനുവരി 27 ന് സര്‍ക്കാരുമായി ബസ് ഉടമകളുടെ ചര്‍ച്ചയുണ്ട്. ചര്‍ച്ച പാളിയാല്‍ സമരം ഉറപ്പ്.

English summary
Kerala to face Auto-Taxi strike and Private Bus strike in next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X