മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറക്കുന്നതിൽ സുപ്രീംകോടതിയെ അറിയിക്കുമെന്ന് കേരളം; പ്രതിഷേധം ശക്തം
ദില്ലി: മുല്ലപ്പെരിയാർ വിഷയത്തിൽ വീണ്ടും സുപ്രീം കോടതിയിൽ വിവരം അറിയിക്കുമെന്ന് കേരളം. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു വിടുന്നത് പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ഇന്നലെ രാത്രി മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒൻപത് ഷട്ടറുകളാണ് മുന്നറിയിപ്പില്ലാതെ തുറന്നത്. അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തിയതോടെ പരിസര പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു. രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും അണക്കെട്ട് തുറന്നതില്‍ കേരളത്തിന്റെ പ്രതിഷേധം മേല്‍നോട്ടസമിതിയെ അറിയിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സുപ്രീം കോടതിയെയും വിവരം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
Recommended Video

തിങ്കളാഴ്ച രാത്രി എട്ടരയോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തമിഴ്നാട് കൂടുതല്‍ ഉയര്‍ത്തിയത്. ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ അധികമായാണ് ഉയര്‍ത്തിയത്. ഇതോടെ, 12654.09 ക്യുസെക്സ് ജലമാണ് പെരിയാറിലേക്കെത്തിയത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന തോതിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കിയത്.
സാധാരണയിലും കൂടുതല്‍ വെളളം തുറന്ന് വിട്ടതോടെ പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗര്‍, നല്ല്തമ്പി കോളനി എന്നിവിടങ്ങളില്‍ വെള്ളം കയറി. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും തമിഴ്നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതില്‍ കേരളത്തിന്റെ പ്രതിഷേധം മേല്‍നോട്ടസമിതിയെ അറിയിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സുപ്രീം കോടതിയെയും വിവരം അറിയിക്കും. കേരളത്തിന്റെ പ്രതിഷേധം തമിഴ്നാട് ചീഫ് സെക്രട്ടറിയെയും ചീഫ് എന്‍ജിനീയറെയും അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നത് സംബന്ധിച്ചും മുന്നറിയിപ്പ് കൂടാതെ അണക്കെട്ട് തുറക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
അതിനിടെ, തിങ്കളാഴ്ച രാത്രി തുറന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒന്‍പതു ഷട്ടറുകളില്‍ എട്ടും അടച്ചു. നിലവില്‍ തുറന്നിരിക്കുന്ന ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ വള്ളക്കടവില്‍ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറിയിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു.

എന്നാൽ, മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്ന് രംഗത്തെത്തി. സംഭവത്തിൽ മുഖ്യമന്ത്രിയും സർക്കാരും ആരെയോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നത്. മേൽനോട്ട സമിതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറിൽ നിന്നും രാത്രികാലങ്ങളിൽ വെള്ളം ഒഴുകി വിട്ടുവെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
പെരിയാർ തീരത്തെ ജനങ്ങൾ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ്. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഇതേക്കുറിച്ച് ഒന്നു പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രി എന്തുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രിയുമായി സംഭവത്തിൻ്റെ ഗൗരവത്തെ കുറിച്ച് സംസാരിക്കുന്നില്ലെന്നും സതീശൻ ചോദിച്ചു.

എന്നാൽ, പാർലമെൻ്റിൽ വിഷയം ഉയർത്തിക്കൊണ്ട് കേരള കോൺഗ്രസ് എം പ്രതിനിധികളായ എം.പിമാർ രംഗത്തെത്തി. രാജ്യസഭാ എംപിമാരായ തോമസ് ചാഴികാടനും ജോസ് കെ. മാണിയുമാണ് വിഷയത്തിൽ ഇടപ്പെട്ടത്. സംഭവത്തിൽ കേരളം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ജോസ് കെ. മാണി പറഞ്ഞു. മുല്ലപ്പെരിയാർ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങൾ സംബന്ധിച്ച് വിഷയമാണിത്. ഇത് പരിഹരിക്കാൻ തമിഴ്നാടിൻ്റെ ഭാഗത്തുനിന്നുള്ള ഇടപെടലും പ്രധാനമാണെന്നും ജോസ് കെ.മാണി പറഞ്ഞു.
ബെട്ടിയിട്ട ബായതണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടാ എളാപ്പാ; അമേയയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications