കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച അധ്യാപകനെതിരെ പ്രതികരിച്ചു; വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

കോളേജില്‍ നടന്ന പരിപാടിക്കിടെ വൈശാഖ് അസഭ്യ വര്‍ഷം നടത്തിയെന്നു കാണിച്ചാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.

  • By Nihara
Google Oneindia Malayalam News

കൊച്ചി : ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച അധ്യാപകനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തു.എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥി വൈശാഖ് ഡിഎസിനെയാണ് കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. കോളേജില്‍ നടന്ന പരിപാടിക്കിടെ വൈശാഖ് അസഭ്യ വര്‍ഷം നടത്തിയതാണ് പിരിച്ചു വിടലിന് കാരണമെന്നാണ് നോട്ടീസില്‍ പറഞ്ഞിട്ടുള്ളത്. ഡിസംബര്‍ 16 ന് കോളേജില്‍ നടന്ന നയം ഫെസ്റ്റിനിടയിലാണ് പരാതിക്ക് ആധാരമായ പരാമര്‍ശം അധ്യാപകന്‍ നടത്തിയത്.

വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ച് സംസാരിച്ച എസ്എസ് ഗിരിശങ്കര്‍ എന്ന അധ്യാപകന്റെ നിലപാടുകളെ ചോദ്യം ചെയ്തതാണ് അധിക്ഷേപത്തിലേക്ക് നയിച്ചത്. തന്നെ ചോദ്യം ചെയ്ത വൈശാഖിനോട് രുക്ഷമായ ഭാഷയിലാണ് അധ്യാപകന്‍ പ്രതികരിച്ചത്. നീ എസ്സി എസ്ടി അല്ലേ, എന്റെയും സര്‍ക്കാരിന്റെയും ഔദാര്യത്തില് അല്ലേ ജീവിക്കുന്നതെന്ന് അധ്യാപകന്‍ ചോദിച്ചുവെന്ന് വൈശാഖ് നല്‍കിയ പരാതിയില്‍ പറയുന്നു. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഇത് സംബന്ധിച്ച് വൈശാഖ് പരാതി നല്‍കിയിട്ടുള്ളത്.

students

അധ്യാപകന്റെ പരാമര്‍ശം തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് വൈശാഖ് നല്‍കിയ പരാതിയില്‍ പറയുന്നു. ജാതീയപരമായ അധിക്ഷേപത്തെക്കുറിച്ച് ഹോസ്റ്റലുകളിലടക്കം ചര്‍ച്ച ഉയര്‍ന്നുവന്നിട്ടുണ്ട്. സഹപാഠികളില്‍ പലര്‍ക്കും തന്റെ ജാതിയെക്കുറിച്ച് അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് ലഭിക്കുന്ന ആനൂകൂല്യത്തെക്കുറിച്ച് പോലും അവര്‍ ചോദിക്കുന്നുവെന്നും വൈശാഖിന്റെ പരാതിയില്‍ പറയുന്നു.

English summary
Law college student got suspended in giving compliants about teacher's misbehavior. The teacher called him by his caste. Student give compliant to Ernakulam City Police Commissioner about the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X