രണ്ട് മലയാളി എംപിമാർ ഫോൺവിളിയിൽ 'വീണു'; അക്കൗണ്ട് കാലിയായി
ദില്ലി: പണം തട്ടിപ്പുക്കാരുടെ ഫോണ്‍ വിളിയില്‍ കുടുങ്ങിയ കേരളത്തിലെ രണ്ട് എം പിമാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ തട്ടിപ്പുക്കാരെ പിടികൂടിയെങ്കിലും പണം തിരികെ ലഭിച്ചില്ല. ജാര്‍ഖണ്ഡില്ർ നിന്നാണ് ഇവരെ പിടികൂടിയത്.
ദില്ലി പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പ വെളിപ്പെട്ടത്. ഇത് വന്‍ ശൃംഖലായാണ. ഇതില്‍ ഏതാനും പേര്‍ പിടിടയിലായിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് ചോര്‍ന്നു
പണം തട്ടിപ്പുക്കാരുടെ ഫോണ്‍വിളിയില്‍ കേരളത്തിലെ രണ്ട് എംപിമാരാണ് കുടുങ്ങിയത്. തട്ടിപ്പുകാരെ പിടികൂടിയെങ്കിലും പണം തിരികെ കിട്ടിയിട്ടില്ല.

അക്കൗണ്ടില്‍ തട്ടിപ്പ് നടത്തിയെന്ന്
താങ്കളുടെ അക്കൗണ്ടില്‍ ആരോ തട്ടിപ്പ് നടത്തിയെന്നാണ് വിളിച്ചയാള്‍ എംപിയോട് പറഞ്ഞത്. ഇയാള്‍ ആര്‍ബി ഐ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍കോള്‍.

ആവശ്യപ്പെട്ടത് വിശദാംശങ്ങള്‍ നല്‍കാന്‍
അക്കൗണ്ട്, എടിഎം കാര്‍ഡ് തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. തന്റെ ഫോണിലെത്തിയ ഒടിപി നമ്പറും കൈമാറിയിരുന്നു.

പണം നഷ്ടമായത്
ഒരുല്കഷത്തിലേറെ പണം നഷ്ടപ്പെട്ടതിന് ശേഷമാണ് തട്ടിപ്പ് മനസ്സിലായത്. രണ്ടാമത്തെ എംപിക്ക് എഴുപതിനായിരം രൂപ നഷ്ടമായി.

തട്ടിപ്പ് വെളിപ്പെട്ടത്
ദില്ലി പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പ് വെളിപ്പെട്ടത്. ഇത് വന്‍ ശൃംഖലായാണ്. ഇതില്‍ ഏതാനും പേര്‍ പിടിടയിലായിട്ടുണ്ട്.

തട്ടിയെടുത്തത് വന്‍ തുക
എംപിമാരെ പോലെ നൂറുകണക്കിന് ആളുകളില്‍ നിന്നായി വന്‍ തുകയാണ് തട്ടിയെടുത്തിട്ടുള്ളത്. ഐടി പ്രൊഫഷനുകളാണ് ഇതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

വിശദാംശങ്ങള്‍ കൈമാറരുത്
അക്കൗണ്ട്, എടിഎം വിശദാംശങ്ങള്‍, പിന്‍ നമ്പര്‍ എന്നിവ ആര്‍ക്കും കൈമാറരുതെന്ന് റിസര്‍ബാങ്ക് മുന്നറിയിപ്പുണ്ട്. പ്രമുഖ ബാങ്കുകളും ഇടയ്ക്കിടെ ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്.












Click it and Unblock the Notifications