കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

418 ബാറുകളും തുറക്കില്ല; പുതിയ 312 ബാറുകള്‍ പൂട്ടും

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: നിലവാരമില്ലാത്ത 418 ബാറുകള്‍ പൂട്ടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിനൊടുവില്‍ സംസ്ഥാനത്തെ മദ്യനയത്തില്‍ സമ്പൂര്‍ണമായ മാറ്റം വരുത്താന്‍ യുഡിഎഫ് ഏകോപന സമിതി യോഗം തീരുമാനിച്ചു. കോണ്‍ഗ്രസിലും യുഡിഎഫിനുള്ളിലും നാളുകളായി തുടരുന്ന വിവാദത്തിന് പുതിയ തീരുമാനത്തോടെ അന്ത്യം കുറിക്കും.

പുതിയ മദ്യനയം നടപ്പില്‍ വരുന്ന 2015 ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമായിരിക്കും അനുമതി നല്‍കുകയെന്ന് യുഡിഎഫ് യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവില്‍ നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയിട്ടിരിക്കുന്ന 418 ബാറുകളും തുറക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു.

Kerala Bar Close

മാത്രമല്ല, ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന 312 ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ ഏപ്രില്‍ മാസത്തോടെ പൂട്ടും. കൂടാതെ ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ വര്‍ഷവും 10% ബിവറേജസ് ഔട്ട്‌ലറ്റുകള്‍ വീതം കുറയ്ക്കും. ഇവിടെ ജോലിചെയ്യുന്നവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും മദ്യനയം വിശദീകരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യത്തിനെതിരെയുള്ള ബോധവത്കരണ പരിപാടികള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ശക്തമാക്കും. പരമ്പരാഗത കള്ളുചെത്തു തൊഴിലാളികളെ സംരക്ഷിക്കും. എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആയി ആചരിച്ച് മദ്യം ഒഴിവാക്കുമെന്നും ഇത്തരത്തില്‍ വര്‍ഷത്തില്‍ 52 ദിവസം മദ്യം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അടുത്ത 11ന് യുഡിഎഫിന്റെ സമ്പൂര്‍ണയോഗം ചേരുന്നുണ്ട്. പുതിയ മദ്യനയത്തിന് അന്ന് അന്തിമ തീരുമാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
he UDF meeting held today decided to allow bars only in five star hotels from April 1. Sunday will also be a dry day – the day when the liquor sale will not be allowed, thus taking the total number of dry days to 52
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X