കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഇ-പാസ് ആവശ്യമാണോ? പുതിയ വിവരങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ചെന്നൈ: അന്തര്‍ സംസ്ഥാന യാത്രകളും ചരക്ക് ഗതാഗതവും തടസപ്പെടരുതെന്നും സംസ്ഥാനങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പാസോ പെര്‍മിറ്റോ പാടില്ലെന്നും അയല്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ പ്രകാരം അതിര്‍ത്തി കടന്നുള്ള വ്യക്തികളുടെ യാത്രയ്ക്കും ചരക്ക് ഗാതഗതത്തിനും നിയന്ത്രണങ്ങള്‍ പാടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.

epass

ഇതിന് പിന്നാലെ എല്ലാ നിയന്ത്രണങ്ങളും കര്‍ണാക സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സംസ്ഥാനത്തെത്തുന്നവര്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നില്ല. 14 ദിവസത്തെ ക്വാറന്റീനും ഇ-പാസ് സംവിധാനവും എല്ലാം കര്‍ണാടക സര്‍ക്കാര്‍ എടുത്തുകളഞ്ഞു.

എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ഇ-പാസ് സംവിധാനം നിര്‍ത്തലാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് താല്‍പര്യമില്ല. ഇ-പാസ് സംവിധാനം നിലവിലുള്ളതുകൊണ്ട് കൊവിഡ് രോഗികളെ കണ്ടെത്താന്‍ സഹായിക്കുന്നുണ്ടെന്നാണ് തമിഴ്‌നാടിന്റെ വാദം.

Recommended Video

cmsvideo
India's discussion with russia for sputnik 5 | Oneindia Malayalam

ഇ-പാസ് സംവിധാനം തുടരാന്‍ തന്നെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇ-പാസുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ആഗസ്റ്റ് 29ന് ചേരുന്ന അവലോകന യോഗത്തില്‍ എടുക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്നത്തെ യോഗത്തില്‍ ഇ-പാസ് സംവിധാനം തുടരാന്‍ തീരുമാനിച്ചാല്‍ കേരളം അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കും.

ഇ-പാസ് സംവിധാനം ഒഴിവാക്കാന്‍ പലരും മടിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശത്തിനെതിരെയുള്ള അതൃപ്തി അറിയിക്കുമെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി പറഞ്ഞു. ഇ-പാസ് ഇപ്പോള്‍ ഒഴിവാക്കിയാല്‍ കൊവിഡ് മഹാമാരിക്കെതിരായി നടത്തിയ എല്ലാ ശ്രമങ്ങളും പാഴായിപ്പോകുമെന്നും അദ്ദേഹം അറിയിച്ചു. ഇ-പാസ് സംവിദാനം നിര്‍ത്തലാക്കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കനത്ത വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ പറഞ്ഞു.

യാത്ര ചെയ്യുന്നത് കൊണ്ട് മാത്രമല്ല കൊവിഡ് പടരുന്നത്. എല്ലാവരും മാസ്‌ക് ധരിക്കാനും കൈകള്‍ കഴുകാനും, സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ആഗസ്റ്റ് 29ന് ചേരുന്ന യോഗത്തില്‍ ഇ-പാസ് നിര്‍ബന്ധമാക്കിയാല്‍ കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്നവര്‍ -പാസ് എടുക്കേണ്ടിവരും.

'എന്തൊക്കെ അസംബന്ധങ്ങളാണ്, വായിൽത്തോന്നുന്നതല്ലല്ലോ വാർത്ത'! മനോരമയെ കുടഞ്ഞ് തോമസ് ഐസക്!'എന്തൊക്കെ അസംബന്ധങ്ങളാണ്, വായിൽത്തോന്നുന്നതല്ലല്ലോ വാർത്ത'! മനോരമയെ കുടഞ്ഞ് തോമസ് ഐസക്!

 സ്വർണ്ണം അയച്ചവരെ തിരിച്ചറിഞ്ഞു: ഇതുവരെ കേരളത്തിലേക്ക് കടത്തിയത് 166 കിലോ സ്വർണ്ണം!! സ്വർണ്ണം അയച്ചവരെ തിരിച്ചറിഞ്ഞു: ഇതുവരെ കേരളത്തിലേക്ക് കടത്തിയത് 166 കിലോ സ്വർണ്ണം!!

English summary
Kerala Unlock 4.0: Is ePass required to travel from Kerala to Tamil Nadu?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X