• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അണ്‍ലോക്ക് കേരളം; കൂടുതല്‍ ഇളവുകള്‍; 14 ദിവസം നിരീക്ഷണം വേണ്ട, ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം...

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ ആശങ്ക അകന്നിട്ടില്ലെങ്കിലും സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഇനി 14 ദിവസം ക്വാറന്റൈന്‍ ആവശ്യമുണ്ടാകില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കി.

cmsvideo
  Kerala Unlock: Quarantine Duration Limited To 7 Days | Oneindia Malayalam

  സംസ്ഥാനം ഇനിയും അടച്ചിടുന്നത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക പങ്കുവച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജാഗ്രത അനിവാര്യമാണ് എന്നതാണ് എടുത്തുപറയേണ്ടത്. ഇളുവകള്‍ സംബന്ധിച്ച് വിശദീകരിക്കാം....

   നിയന്ത്രണം നീക്കുന്നു, ജാഗ്രത കൈവെടിയരുത്

  നിയന്ത്രണം നീക്കുന്നു, ജാഗ്രത കൈവെടിയരുത്

  കേരളത്തില്‍ ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ നീക്കുകയാണ്. ദേശീയ തലത്തിലും നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിരുന്നു. എങ്കിലും ജാഗ്രത അനിവാര്യമാണ് എന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദേശം. ഇനിയും നിയന്ത്രണം തുടര്‍ന്നാണ് സമരം ചെയ്യുമെന്ന് വരെ വ്യാപാരികള്‍ ഭീഷണി മുഴക്കിയിരുന്നു.

  ക്വാറന്റൈന്‍ കാലാവധി കുറച്ചു

  ക്വാറന്റൈന്‍ കാലാവധി കുറച്ചു

  പുതിയ ഇളവുകളില്‍ പ്രധാനപ്പെട്ടത് ക്വാറന്റൈന്‍ കാലാവധി കുറച്ചു എന്നതാണ്. പുറത്ത് നിന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ ഇരിക്കണം എന്നാണ് ഇതുവരെയുള്ള നിര്‍ദേശം. ഇത് ഏഴ് ദിവസമാക്കി ചുരുക്കി. ഏഴ് ദിവസത്തിന് ശേഷം പരിശോധനയില്‍ രോഗമില്ലെന്ന് തെളിഞ്ഞാല്‍ നിരീക്ഷണം അവസാനിപ്പിക്കാം. എങ്കിലും 14 ദിവസം നിരീക്ഷിക്കുന്നതാണ് നല്ലത്.

   സര്‍ക്കാര്‍ ഓഫീസുകള്‍

  സര്‍ക്കാര്‍ ഓഫീസുകള്‍

  സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുമെന്നതാണ് മറ്റൊരു ഇളവ്. ജീവനക്കാര്‍ നാളെ മുതല്‍ എല്ലാവരും ഓഫീസുകളില്‍ ഹാജരാകണം. അതേസമയം, ഓഫീസില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങളുണ്ടാകും. മുന്‍കരുതല്‍ നടപടികളില്‍ വീഴ്ച വരുത്താന്‍ പാടില്ല.

  ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം

  ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം

  ഹോട്ടലുകള്‍ ആദ്യം അടച്ചിടാനായിരുന്നു നിര്‍ദേശം. പിന്നീട് തുറക്കാനും പാര്‍സല്‍ സര്‍വീസ് തുടങ്ങാനും നിര്‍ദേശിച്ചു. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നലിപ്പോള്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

  രോഗികള്‍ക്ക് കുറവില്ല

  രോഗികള്‍ക്ക് കുറവില്ല

  അതേസമയം, കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  ഇന്ന് മാത്രം മരിച്ചവര്‍

  ഇന്ന് മാത്രം മരിച്ചവര്‍

  കൊറോണ ബാധിച്ച് ഇന്ന് 19 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 572 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

   693 ഹോട്ട് സ്‌പോട്ടുകള്‍

  693 ഹോട്ട് സ്‌പോട്ടുകള്‍

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്പോട്ടുകളാണുള്ളത്.

  അതിര്‍ത്തിയില്‍ പണം പറന്നു വീഴുന്നു; പിന്നാലെ ആയുധങ്ങളും... പാകിസ്താന്റെ തന്ത്രം പൊളിച്ച് പോലീസ്അതിര്‍ത്തിയില്‍ പണം പറന്നു വീഴുന്നു; പിന്നാലെ ആയുധങ്ങളും... പാകിസ്താന്റെ തന്ത്രം പൊളിച്ച് പോലീസ്

  English summary
  Kerala Unlock; Quarantine duration limited to seven days, more details here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion