കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം മാറിയെടുക്കുന്നതിനായി ക്ഷമയോടെ ക്യൂ നില്‍ക്കണം; അതാണ് രാജ്യസ്‌നേഹമെന്ന് വെള്ളാപ്പള്ളി നടേശന്‍

അക്കൗണ്ടില്‍ നിന്നും പണമെടുക്കുന്നതിനായി ജനങ്ങള്‍ ക്ഷമയോടെ ക്യൂ നില്‍ക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

Google Oneindia Malayalam News

അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനായി ക്ഷമയോടെ ക്യൂ നില്‍ക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രുപയുടെ നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തെക്കുറിച്ച് ഇതാദ്യമായാണ് വെള്ളാപ്പള്ളി പ്രതികരിക്കുന്നത്. തന്റെ ഫേസ് ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്.

നിലവില്‍ നേരിടുന്നത് ചെറിയ ബുദ്ധിമുട്ടാണ്. വലിയൊരു ലക്ഷ്യത്തിന് വേണ്ടി ചെറിയ കഷ്ടപ്പാടുകള്‍ സഹിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. രാജ്യനന്മയെക്കരുതി സ്വയം സഹിക്കാന്‍ തയ്യാറാവണം. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരനെപ്പോലെ സാമ്പത്തിക അരക്ഷിതത്വത്തിനെതിരെ പോരാടാന്‍ ജനങ്ങള്‍ തയ്യാറാവണം. അതാണ് രാജ്യ സ്‌നേഹം. അതാവണം രാജ്യസ്‌നേഹമെന്നും വെള്ളാപ്പള്ളി തന്റെ പോസ്റ്റില്‍ പറയുന്നു.

ധീര നടപടി

ധീര നടപടി

ജനപക്ഷത്തു നിന്ന് ധീരമായ തീരുമാനമെടുത്ത പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി പറയുന്നു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ നോട്ടുകള്‍ പിന്‍വലിച്ചതില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടമായി കണ്ടാല്‍ മതി.

രാജ്യനന്മയെക്കരുതി

രാജ്യനന്മയെക്കരുതി

ചിലരൊക്കെ കരുതും പോലെ നോട്ടു പിന്‍വലിക്കല്‍ രാഷ്ട്രീയ പ്രേരിത സംഭവമൊന്നുമല്ലെന്നാണ് വെള്ളാപ്പള്ളിയുടെ കണ്ടെത്തല്‍. രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. രാജ്യനന്മയെ മുന്നില്‍ കണ്ട് ചിന്തിച്ചാല്‍ അത് മനസ്സിലാവും.

ആക്ഷേപം

ആക്ഷേപം

കറന്‍സി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം തികച്ചും രഹസ്യമായിരുന്നു. ഇതാണ് കൂടുതല്‍ ആക്ഷേപത്തിനിടയാക്കിയത്. പഴയ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് നേരത്തെ അറിയിപ്പു കൊടുത്തിരുന്നുവെങ്കില്‍ കള്ളപ്പണക്കാരൊക്കെ അവസരം ഉപയോഗിക്കും. കള്ളപ്പണം സുരക്ഷിതമായി ഒളിപ്പിക്കും. പ്രധാനമന്ത്രി ബുദ്ധിപരമായാണ് തീരുമാനമെടുത്തിരിക്കുന്നത്.
അവസ്ഥ മാറും.

മാറും

മാറും

500,1000 രൂപയൂടെ കറന്‍സി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഉടന്‍ മാറും. കള്ളപ്പണക്കാരെ തുരത്തിയോടിക്കാന്‍ കഴിയും. രാജ്യത്ത് സാമ്പത്തിക സുരക്ഷയ്ക്ക് യാതൊരു പ്രശ്‌നവും നേരിടേണ്ടി വരില്ലെന്നും വെള്ളാപ്പള്ളി സൂചിപ്പിക്കുന്നു.

English summary
The public must be patient while standing in front of the ATM. Currency ban is a brave decision taken by the Prime Minister. Vellappally Natesan appreciate the Modi's decision on currency ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X