കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്ക് തുലാവര്‍ഷമെത്തുന്നു, മഴ ശക്തമാകും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ എത്തുന്നു. തുലാവര്‍ഷം ഞായറാഴ്ച കേരളത്തില്‍ എത്തും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഇന്ന് മഴയെത്തിയിട്ടുണ്ട്.

ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ണ്ട് എന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. ശ്രീലങ്കക്ക് സമീപത്തായാണ് ഇത് നിലവില്‍ സ്ഥിതി ചെയ്യുന്നത്.

dDAS

കടല്‍ നിരപ്പില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുകളിലാണ് ചക്രവാത ചുഴി രൂപപ്പെട്ടത്. അതിനിടെ വടക്ക് - കിഴക്കന്‍ ദിശയില്‍ കാറ്റ് ശക്തമായിട്ടുമുണ്ട്. ഇതും മഴയ്ക്ക് കാരണമായതാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

'ദിലീപ് വിരോധികളുടെ ആഘോഷത്തില്‍ ഞാനും പങ്കുചേരുന്നു... ഇതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്'; രാഹുല്‍ ഈശ്വര്‍'ദിലീപ് വിരോധികളുടെ ആഘോഷത്തില്‍ ഞാനും പങ്കുചേരുന്നു... ഇതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്'; രാഹുല്‍ ഈശ്വര്‍

നവംബര്‍ രണ്ട് വരെ കേരളത്തിലും ലക്ഷദ്വീപിന്റെ ചില മേഖലകളിലും മഴയോ ഇടിയോട് കൂടിയ മഴയോ ഉണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒക്ടോബര്‍ 30 ന് ശക്തമായ മഴ ലഭിക്കും.

രണ്ട് പേര്‍ കളം മാറ്റി.. അക്ഷോഭ്യനായി ജിഗ്നേഷ് മേവാനി; ഗുജറാത്തില്‍ ത്രിമൂര്‍ത്തികള്‍ക്ക് സംഭവിച്ചതെന്ത്?രണ്ട് പേര്‍ കളം മാറ്റി.. അക്ഷോഭ്യനായി ജിഗ്നേഷ് മേവാനി; ഗുജറാത്തില്‍ ത്രിമൂര്‍ത്തികള്‍ക്ക് സംഭവിച്ചതെന്ത്?

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 31 ന് ശക്തമായ മഴ ലഭിക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നവംബര്‍ ഒന്നിനും ശക്തമായ മഴ ലഭിക്കും.

'വിചാരണ പെട്ടെന്ന് തീരും.. പക്ഷെ ദിലീപ് അത് ചെയ്താല്‍..?' സാക്ഷികളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് മിനി'വിചാരണ പെട്ടെന്ന് തീരും.. പക്ഷെ ദിലീപ് അത് ചെയ്താല്‍..?' സാക്ഷികളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് മിനി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നവംബര്‍ രണ്ടിനും ശക്തമായ മഴ ലഭിക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.കഴിഞ്ഞ ആഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു.

English summary
Kerala Weather: rain will reach Kerala on Sunday says Meteorological Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X