സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ജൂലൈ 26, 27 തിയതികളിൽ സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്
തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം സജീവമായി തുടരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും അതിതീവ്ര മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ കക്കയത്താണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, 10 സെന്റി മീറ്റർ. കോഴിക്കോട്, വൈത്തിരി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽ 9 സെന്റി മീറ്റർ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്.

ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്
അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 26, 27 തിയതികളിൽ സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് റിപ്പോർട്ട്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും മഴയുടെ സ്വാധീനം കൂടുതലായും ഉണ്ടാവുക. വരും ദിവസങ്ങളിൽ കാലവർഷം ദുർബലമാകാനാണ് സാധ്യത.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലർട്ടുള്ള ജില്ലകളിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് നളെ ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications