ചൂടിൽ വിയർത്ത് കേരളം; ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് 8 ജില്ലകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ടു ജില്ലകളിൽ താപനില മുന്നറിയിപ്പ് ഉണ്ട്. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്.
സാധാരണയെക്കാൾ 2-3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത ഉണ്ട്. കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ് ( 37.8). ചൂട് ഉയരുന്നതിനിടെ തൃശൂർ , എറണാകുളം ജില്ലകളിലെ ചില മേഖലകളിൽ ചെറിയ തോതിൽ മഴ ലഭിച്ചു. മധ്യ തെക്കൻ ജില്ലയിൽ ഇന്ന് ചെറിയ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

അതേ സമയം സംസ്ഥാനത്ത് താപനില ഉയർന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതകൾഡ കൂടുതൽ ആയതിനാൽ ആളുകള്ഡ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം പുിന ക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രിൽ 30 വരെയാണ് പുന ക്രമീകരിച്ചത്. താപ നില ഉയരുന്ന സാഹചര്യത്തിലാണ് ലേബർ കമ്മീഷണറേറ്റിന്റെ ജോലി സമയം പുന ക്രമീകരിച്ചുള്ള ഉത്തരവ്.
പകൽ സമയം ജോലി ചെയ്യുന്നവർക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ഉള്ളവർക്ക് ഉച്ചയ്ക്ക് 12 ന്
ഷിഫ്റ്റ് അവസാനിക്കും. വൈകീട്ട് മൂന്നിന് ഇത് പുനരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ജില്ലാ ലേബർ ഓഫീസർ, അസി. ലേബർ ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് ദൈനം ദിന പരിശോധന നടത്തും.












Click it and Unblock the Notifications