കേരളത്തിന് രണ്ടു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ കൂടി..

Subscribe to Oneindia Malayalam

ദില്ലി: കേരളത്തില്‍ പുതിയതായി രണ്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. ചെങ്ങന്നൂര്‍, ഇടുക്കി എന്നിവിടങ്ങളിലായിരിക്കും പുതിയ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. കേരളത്തിന്റെ പ്രത്യേക ആവശ്യ പ്രകാരമാണ് പുതിയ രണ്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ അനുവദിച്ചത്.

തപാല്‍ വകുപ്പുമായി സംയോജിച്ചായിരിക്കും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. രാജ്യത്ത് പുതിയതായി 149 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. താന്‍ മന്ത്രിപദം ഏറ്റെടുക്കുമ്പോള്‍ രാജ്യത്ത് ആകെ 77 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. പാസ്പോര്‍ട്ട് ലഭിക്കാന്‍ ആളുകള്‍ക്ക് ഒരുപാടു ദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ടെന്ന് താന്‍ മനസ്സിലാക്കി. അങ്ങനെ ഒരാളും പാസ്പോര്‍ട്ട് ലഭിക്കാന്‍ 50 കിലോമീറ്ററിലധികം സഞ്ചരിക്കണ്ടേി വരുന്ന അവസ്ഥ ഉണ്ടാകരുതെന്ന് മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയതു കൊണ്ടാണ് പുതിയ 149 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നാണ് സുഷമാ സ്വരാജ് വ്യക്തമാക്കിയത്.

ജിഎസ്ടിയുടെ മറവിൽ വില കൂട്ടി വിൽപ്പന നടത്തുന്നവരെല്ലാം പെടും!കേരളത്തിലെ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന

passport

എട്ട് വയസ്സില്‍ താഴെ ഉള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് 10 ശതമാനം കുറച്ചതായും സുഷമാ സ്വരാജ് അറിയിച്ചിരുന്നു.

English summary
Kerala will get 2 more passport kendras
Please Wait while comments are loading...