Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടവയില്‍ മാതാവിനെ മര്‍ദിച്ച സംഭവം; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം:വര്‍ക്കല ഇടവയില്‍ അമ്മയെ മകന്‍ മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധാ കേസെടുത്തു. വര്‍ക്കല ഇടവ തുഷാരമുക്ക് സ്വദേശി റസാഖിനെതിരെയാണ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.
ഒളിവിലുള്ള പ്രതിയെ എത്രയും വേഗം പിടികൂടണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ പ്രകാരം ഉറപ്പാക്കിയിട്ടുള്ളതും അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ആക്റ്റിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.

varkala incident

സംഭവത്തില്‍ റസാഖിനെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. ആറ്റിങ്ങല്‍ ഡിവൈഎസ്‌പിയാണ്‌ അമ്മയെ മര്‍ദിച്ച റസാഖിനെ അറസ്റ്റ്‌ ചെയ്‌തത്‌. നേരത്തെ റസാഖിനെതിരെ പരാതിയില്ലെന്ന്‌ മര്‍ദനമേറ്റ അമ്മ പറഞ്ഞിരുന്നു. വര്‍ക്കല ഇടവയില്‍ ഡിസംബര്‍ 10ാം തിയതിയാണ്‌ ഈ ദാരുണ സംഭവം നടന്നത്‌. ലഹരി വസ്‌തുക്കള്‍ക്ക്‌ അടിമയായ റസാഖ്‌ ഇടക്കിടെ അമ്മയെ മര്‍ദിക്കാറുണ്ടെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. 26കാരനായ റസാഖിന്‌ ബസ്സുകളില്‍ ക്ലീനര്‍ ജോലിയാണ്‌.

വീഡിയോയയില്‍ തന്നെ മര്‍ദിക്കരുതെന്ന്‌ അമ്മ പറയുന്നത്‌ കേള്‍ക്കാം. മര്‍ദനമേറ്റ അമ്മയുടെ മകള്‍ തന്നെയാണ്‌ വീഡിയോ എടുത്തത്‌. വീഡിയോ വിദേശത്തുള്ള ബന്ധുക്കള്‍ക്ക്‌ അയച്ചു കൊടുത്തതോടെയാണ്‌ വിവരം പുറംലോകമറിയുന്നത്‌. ഇതിനോടൊപ്പം വീഡിയോ എടുത്ത മകളും അമ്മയെ ചീത്ത പറയുന്നുണ്ട്‌. അമ്മയെ മകന്‍ മര്‌ഡദിക്കാനുണ്ടായ കാരമം വ്യകതമല്ല

Recommended Video

cmsvideo
    സമനില തെറ്റിയാണ് നിന്നത്, ഭക്ഷണം കഴിക്കാന്‍ പോലും സമ്മതിച്ചില്ല

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+