കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈറ്റര്‍ പൈലറ്റ്, സ്‌കൂബാ ഡൈവിംഗുമറിയാം, ഇനി ബഹിരാകാശത്തേക്ക്, തരംഗമായി മലയാളി പെണ്‍കുട്ടി!!

Google Oneindia Malayalam News

തിരുവനന്തപുരം: ഒരാള്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ നേടാനാവും. ആലോചിക്കുമ്പോള്‍ ഒരുപാടുണ്ടാവും. എന്നാല്‍ കാനഡയിലെ താമസിക്കുന്ന മലയാളിയായ ആതിര പ്രീതാ റാണിക്ക് മുന്നില്‍ പരിമിതികളൊന്നുമില്ല. ജീവിതത്തില്‍ പുതിയ ഇടങ്ങള്‍ തേടി പോവുകയാണ് ആതിര. ഇപ്പോള്‍ യുഎസ്സിലെ ബഹിരാകാശ സഞ്ചാര പരിശീലന പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ആതിര.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആസ്ട്രനോട്ടിക്കല്‍ സയന്‍സിന്റെ പരിശീലന പരിപാടിയാണിത്. ജീവിതത്തില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യമാണിത്. ആതിര ഒരു സകലകലാ വല്ലഭയാണെന്ന് വേണമെങ്കില്‍ പറയാം. വിശദമായ വിവരങ്ങളിലേക്ക്....

1

24കാരിയായ ആതിര തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് കാനഡയിലെത്തിയത്. ഈ സ്‌പേസ് പ്രോഗ്രാം പൂര്‍ത്തിയാക്കിയാല്‍ ബഹിരാകാശത്തേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലായിരിക്കുമെന്ന് ആതിര പറയുന്നു. കല്‍പ്പന ചൗളയുടെയും സുനിത വില്യംസിന്റെയും പാത പിന്തുടരണമെന്നാണ് ആതിരയുടെ ആഗ്രഹം. ഏത് രാജ്യത്ത് പോയാലും ഇന്ത്യയുടെ അടയാളം തന്റെ സ്‌പേസ് സ്യൂട്ടില്‍ ഉണ്ടാവുമെന്നും ആതിര പറയുന്നത്.

2

ഇന്ത്യന്‍ പൗരയായിട്ട് തന്നെയാണ് ആതിര ഈ പരിശീലന പരിപാടിക്ക് അപേക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് ഇവര്‍ക്ക് ഇന്ത്യക്കാരിയെന്ന പരിഗണനയോടെയാണ് ഇവിടെ പരിശീലനം ലഭിക്കുക. ബഹിരാകാശ യാത്രയില്‍ ഇവരുടെ അടയാളവും ഇന്ത്യക്കാരിയെന്നാവും. അതാണ് സ്യൂട്ടില്‍ ഇന്ത്യന്‍ പതാക പതിപ്പിക്കാന്‍ കാരണം. പ്രൊജക്ടര്‍ പോസ്സം എന്ന പ്രോഗ്രാം വഴിയാണ് തന്നെ ഇതിലേക്ക് തിരഞ്ഞെടുത്തത്. ഐഐഎഎസ് തന്നെയാണ് ഈ പദ്ധതി നടത്തുന്നത്.

3

കണ്ണിനെ വിശ്വസിക്കരുത്; ഈ ചിത്രത്തില്‍ കാണുന്നതെന്താണ്, ജിറാഫോ പക്ഷിയോ? വൈറല്‍ ഒപ്ടിക്കല്‍ ചിത്രംകണ്ണിനെ വിശ്വസിക്കരുത്; ഈ ചിത്രത്തില്‍ കാണുന്നതെന്താണ്, ജിറാഫോ പക്ഷിയോ? വൈറല്‍ ഒപ്ടിക്കല്‍ ചിത്രം

പൗരന്മാരായ ബഹിരാകാശ സഞ്ചാരികള്‍ എന്ന തലത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനാണ് ഈ പരിശീലനം. ഇതിലൂടെ വെറുതെ ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്ന വെറുമൊരു സഞ്ചാരി എന്ന ലേബല്‍ മാറും. റിസര്‍ച്ച് പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാര്യങ്ങളും ഇവര്‍ക്ക് കൊണ്ടുപോകാം. നിര്‍ണായകമായ പല കാര്യങ്ങളും ഇവര്‍ക്ക് ശേഖരിക്കുകയും ചെയ്യാം. യുഎസ്സിലെ ഫ്‌ളോറിഡ ടെക്കിലാണ് ആതിര പരിശീലനത്തിന് തയ്യാറെടുക്കുന്നത്. ആതിര ഒരു സകലാകലാ വല്ലഭയാണെന്ന് പറഞ്ഞാലും തെറ്റില്ല.

4

ഇതാണ് ഉത്സാഹിയായ ബീപ്പാത്തു; കളര്‍ഫുള്‍ ലുക്കില്‍ സ്റ്റൈലിഷായി കല്യാണി പ്രിയദര്‍ശന്‍, മൊഞ്ച് കൂടിയെന്ന് ആരാധകര്‍

മികച്ചൊരു ഫൈറ്റര്‍ പൈലറ്റാണ് ആതിര. ഈ കഴിവ് ഒന്ന് കൂടി പൊടി തട്ടിയെടുക്കുകയാണ് ആതിര. ഒപ്പം സ്‌കൂബ ഡൈവിംഗും അറിയാം ആതിരക്ക്. ബഹിരാകാശ സഞ്ചാരിക്ക് ഈ രണ്ട് കാര്യങ്ങളും ഗുണം ചെയ്യും. പരിശീലനത്തില്‍ ഇവ നേട്ടമാകുമെന്ന് ആതിര പറയുന്നു. ഫൈറ്റര്‍ ജെറ്റ് പറത്താന്‍ രണ്ട് വര്‍ഷം കൂടി കാത്തിരിക്കണം. ആതിരയുടെ ഫൈറ്റര്‍ ജെറ്റ് പരിശീലനം ഈ മാസം തുടങ്ങും. തിരുവനന്തപുരത്തെസെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലാണ് ആതിര പഠിച്ചത്. ചെറുപ്രായത്തിലേ ബഹിരാകാശമെന്നാണ് ആവേശമായിരുന്നു ആതിരയ്ക്ക്. തിരുവനന്തപുരത്തെ തന്നെ ബഹിരാകാശ സമൂഹമായ ആസ്‌ട്രോയിലൂടെയാണ് ആതിരയ്ക്ക് ഈ മേഖലയിലുള്ള താല്‍പര്യം വളര്‍ന്നത്.

5

18ാം വയസ്സ് മുതല്‍ ഒറ്റയ്ക്കാണ് ആതിരയുടെ ജീവിതം. അത് നിശ്ചയിച്ചുറപ്പിച്ചുള്ള പോക്കായിരുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് അസൈന്‍മെന്റുകളിലൂടെയാണ് ആതിര പണം കണ്ടെത്തിയത്. ഒരു വര്‍ഷത്തിന് ശേഷം റോബോട്ടിക്‌സ് കോഴ്‌സ് പഠിക്കാന്‍ കാനഡയിലേക്ക് പോവുകയായിരുന്നു അവര്‍. എന്നാല്‍ സ്വന്തമായി കമ്പനിയുണ്ട് ആതിരയ്ക്ക്. സ്‌പേസ് ടഗുകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന കമ്പനിയാണിത്. ഭൂമിയുടെ ഭ്രമണപഥത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിലാണ് ഈ കമ്പനി ഫോക്കസ് ചെയ്യുന്നത്. ഭര്‍ത്താവ് ഗോകുലും ആതിരയ്‌ക്കൊപ്പമുണ്ട്.

6

ബഹിരാകാശ മേഖലയിലെ മാലിന്യങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യുന്ന ഇവരുടെ കമ്പനിയെ കുറിച്ച് വലിയ അഭിപ്രായമാണ് ഉള്ളത്. നിരവധി പേര്‍ സമീപിക്കുന്നുണ്ടെന്ന് ആതിര പറയുന്നു. കാനഡയിലെ സ്‌പേസ് ഏജന്‍സിയും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏജന്‍സികളും ഈ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബഹിരാകാശ ശാസ്ത്രം ചിലപ്പോള്‍ കഠിനമായിരിക്കും. എന്നാല്‍ കൃത്യമായ അച്ചടക്കത്തോടെയും കുറച്ച് സര്‍ഗാത്മതയിലൂടെയും ഇതില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാമെന്നും ആതിര പറഞ്ഞു.

4 ദിവസങ്ങളില്‍ 5 ഛിന്നഗ്രഹങ്ങള്‍, വിമാനത്തേക്കാള്‍ വലിപ്പം; ഒന്ന് ഉരസിയാല്‍ ഭൂമി തീരും, വരവ് ഇങ്ങനെ4 ദിവസങ്ങളില്‍ 5 ഛിന്നഗ്രഹങ്ങള്‍, വിമാനത്തേക്കാള്‍ വലിപ്പം; ഒന്ന് ഉരസിയാല്‍ ഭൂമി തീരും, വരവ് ഇങ്ങനെ

Recommended Video

cmsvideo
ഇജ്ജാതി ഇടതുപക്ഷ അഭിപ്രായങ്ങൾ സമൂഹം തള്ളികളയണം | *Politics

English summary
kerala women get selected to astronaut training programme in us, her skill goes viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X