ശ്രീജിവിന്റെ മരണം; ശ്രീജിത്തിനെ തെരുവിലാക്കിയത് യുഡിഎഫ്; ചെന്നിത്തലയുടെ നാടകം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം വീണ്ടും ഉയര്‍ന്നുവന്നിരിക്കെ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ നാടകത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. 2014ല്‍ പോലീസ് കസ്റ്റഡിയിലായിരിക്കെ ശ്രീജീവ് മരിക്കുമ്പോള്‍ യുഡിഎഫ് ഭരണമായിരുന്നു. ചെന്നിത്തല അന്ന് കാര്യമായ ഇടപെടല്‍ നടത്തിയിരുന്നില്ലെന്നാണ് ആക്ഷേപം.

സിബിഐയെകൊണ്ട് അന്വേഷിപ്പിക്കാനോ അനുജന്‍ ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരം ഒത്തുതീര്‍ക്കാനോ പോലീസ് മന്ത്രിയായിരുന്ന ചെന്നിത്തല ശ്രമിച്ചിരുന്നില്ല. സംഭവം ഇപ്പോള്‍ ചര്‍ച്ചയായിരിക്കെ ചെന്നിത്തല ശ്രീജിത്തിനെ ചെന്നുകണ്ട് സാന്ത്വനിപ്പിക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ചെന്നിത്തല അപഹാസ്യമായ നാടകം കളിക്കുകയാണെന്ന് ഇടതുപക്ഷക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചു.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ശ്രീജിത്തിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തുകയും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. കൂടാതെ, 10 ലക്ഷം രൂപ മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് നല്‍കി.

sreejiv

761 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്തിന് എല്ലാ ഘട്ടത്തിലും വൈദ്യ പരിശോധന സര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശ്രീജിത്തിനുവേണ്ടി കാര്യമായതൊന്നും ചെയ്തില്ല. കേന്ദ്ര സര്‍ക്കാരാകട്ടെ സിബിഐ അന്വേഷണം തള്ളുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ പിണറായി വിജയന്‍ സര്‍ക്കാരിനെ വിഷയത്തില്‍ പഴിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ തെളിവുകള്‍ നിരത്തി ഇടതുപക്ഷം പറയുന്നുണ്ട്.

ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു; മരണം, കരള്‍ രോഗത്തെ തുടര്‍ന്ന്

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Kerala's Sreejith still seeks answers for brother's death

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്