കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളവര്‍മ്മ കോളജ് വിവാദം, എന്തുണ്ട് സര്‍ക്കാരിന് പറയാന്‍: തോമസ് ഐസക്

  • By Muralidharan
Google Oneindia Malayalam News

കേരള വര്‍മ്മ കോളജില്‍ ഉണ്ടായിരിക്കുന്ന വിവാദത്തില്‍ സംസ്ഥാനം ഭരിക്കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക്ക് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവും യു ഡി എഫ് നോമിനികളുമാണ് കൊച്ചി ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത്. അതുകൊണ്ട് സര്‍ക്കാരും നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. രാജ്യവ്യാപകമായി മാട്ടിറച്ചി നിരോധം ബി ജെ പി കൊണ്ടുവന്നാല്‍ ഞങ്ങള്‍ പിന്തുണയ്ക്കുമെന്ന ദിഗ് വിജയ് സിംഗിന്റെ നിലപാടാണോ ഉമ്മന്‍ചാണ്ടിയ്ക്കും എന്നാണ് തോമസ് ഐസക് ചോദിക്കുന്നത്. കഴിഞ്ഞില്ല ഇനിയുമുണ്ട് ചോദ്യങ്ങള്‍... തോമസ് ഐസക്കിന്റെ പോസ്റ്റിലൂടെ.

എന്താണ് ഇവിടെ സംഭവിക്കുന്നത്

എന്താണ് ഇവിടെ സംഭവിക്കുന്നത്

വിചിത്രവും പ്രതിഷേധാര്‍ഹവുമായ സംഭവങ്ങളാണ് കേരള വര്‍മ്മ കോളജില്‍ ഉണ്ടായിരിക്കുന്നത്. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള ഈ കോളജ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പുരോഗമനപരമായ പാരമ്പര്യത്തിനും സ്വതന്ത്ര കലാലയാന്തരീക്ഷത്തിനും പ്രസിദ്ധമായിരുന്നു.

പ്രതിഷ്ഠയും വളച്ചുകെട്ടി പൂജയും

പ്രതിഷ്ഠയും വളച്ചുകെട്ടി പൂജയും

കുട്ടികളുടെയും മറ്റും വിശ്രമസങ്കേതമായിരുന്ന ആല്‍ത്തറയില്‍ അടുത്തകാലത്തായി ആദ്യം പ്രതിഷ്ഠയും പിന്നെ വളച്ചുകെട്ടി പൂജയുമെല്ലാം ആരംഭിച്ചു. ഇതിന്റെ പേരില്‍ ഇപ്പോള്‍ മാംസാഹാരവും കോളജില്‍ നിഷിദ്ധമാക്കിയിരിക്കുകയാണ്.

ഇവിടെയും ഭീതി വളര്‍ത്തുന്നു

ഇവിടെയും ഭീതി വളര്‍ത്തുന്നു

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവവും തുടര്‍ന്ന് സംഘപരിവാര്‍ പ്രമുഖര്‍ പരസ്യമായി നടത്തിയ കൊലവിളിയും രാജ്യമാസകലം ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ പേരില്‍ വലിയ വര്‍ഗീയ കലാപങ്ങള്‍ക്കാണ് അവ!ര്‍ കോപ്പുകൂട്ടുന്നത്.

ബീഫ് ഫെസ്റ്റിവല്‍ ഒരു നിലപാടാണ്

ബീഫ് ഫെസ്റ്റിവല്‍ ഒരു നിലപാടാണ്

ഈ പശ്ചാത്തലത്തില്‍ തങ്ങള്‍ക്കിഷ്ടമുളള ഭക്ഷണം കഴിക്കാനുളള അവകാശത്തിനു വേണ്ടിയുളള നിലപാട് ഒരു രാഷ്ട്രീയ നിലപാടായി മാറുന്നുണ്ട്. ഈ കാഴ്ചപ്പാടോടെയാണ് കേരള വര്‍മ്മ കോളജില്‍ എസ്എഫ്‌ഐ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.

ഐക്യദാര്‍ഢ്യം ആര്‍ എസ് എസിനോ

ഐക്യദാര്‍ഢ്യം ആര്‍ എസ് എസിനോ

എസ്എഫ്‌ഐ നേതാക്കളെ സസ്‌പെന്‍ഡു ചെയ്തുകൊണ്ടാണ് കോളജ് മാനേജ്‌മെന്റ് ആദ്യം സംഘപരിവാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് എന്നാണ് തോമസ് ഐസക് കുറ്റപ്പെടുത്തുന്നു.

ദീപ നിശാന്തിന്റെ ഭാഗം

ദീപ നിശാന്തിന്റെ ഭാഗം

ഈ നടപടിയിലെ അന്യായങ്ങള്‍ കോളജിലെ മലയാള അധ്യാപികയായ ദീപാ നിശാന്ത് ചൂണ്ടിക്കാണിച്ചു. മാനേജ്‌മെന്റ് നടപടി ഉയര്‍ത്തുന്ന സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ അവര്‍ ഫേസ് ബുക്കില്‍ തുറന്നെഴുതി. അതിന്റെ പേരില്‍ ഈ അധ്യാപികയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് മാനേജ്‌മെന്റ്.

നാളെ എന്തൊക്കെ പറയും

നാളെ എന്തൊക്കെ പറയും

'കലാ ക്ഷേത്രത്തില്‍ ബീഫ് കടത്തേണ്ടെന്ന് പറയുന്നവര്‍ ക്ഷേത്രത്തില്‍ അശുദ്ധി സമയത്ത് സ്ത്രീകള്‍ കയറരുതെന്ന് നാളെ പറഞ്ഞേക്കാം. അഹിന്ദുക്കള്‍ പുറത്ത് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടേക്കാം. ഭൂതകാല ജീര്‍ണ്ണതകളെ വരും തലമുറകള്‍ അതേപടി ചുമക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. വലിച്ചെറിയേണ്ടവയെ വലിച്ചെറിയുക തന്നെ വേണം' എന്നാണ് ദീപാ നിശാന്ത് ഫേസ് ബുക്കിലെഴുതിയത്.

സംഘപരിവാറിന് അടിയറ വെക്കരുത്

സംഘപരിവാറിന് അടിയറ വെക്കരുത്

ഈ ധീരമായ അഭിപ്രായത്തിന്റെ പേരില്‍ വാളെടുക്കുന്ന കോളജ് മാനേജ്‌മെന്റും അധികാരികളും കോളജ് കാമ്പസിന്റെ സംഘപരിവാറിന്റെ രാഷ്ട്രീയശാഠ്യങ്ങള്‍ക്ക് അടിയറവെയ്ക്കുകയാണ്.

ഇത് അംഗീകരിക്കാനാവില്ല

ഇത് അംഗീകരിക്കാനാവില്ല

കേരള വര്‍മ്മ കോളജ് സംഭവത്തോടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമായിക്കൂടി വളര്‍ന്നിരിക്കുകയാണ്. തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ അധ്യാപകര്‍ പ്രകടിപ്പിക്കാന്‍ പാടില്ല എന്ന മാനേജ്‌മെന്റിന്റെ ശാഠ്യം അംഗീകരിക്കാനാവില്ല.

യു ഡി എഫ് നിലപാട് വ്യക്തമാക്കണം

യു ഡി എഫ് നിലപാട് വ്യക്തമാക്കണം

എന്താണ് പ്രശ്‌നത്തില്‍ യുഡിഎഫിന്റെ നിലപാട്? കോണ്‍ഗ്രസ് നേതാവും യുഡിഎഫ് നോമിനികളുമാണല്ലോ കൊച്ചി ദേവസ്വം ബോര്‍ഡു ഭരിക്കുന്നത്. അതുകൊണ്ട് സര്‍ക്കാരും നിലപാട് വ്യക്തമാക്കണം. രാജ്യവ്യാപകമായി മാട്ടിറച്ചി നിരോധം ബിജെപി കൊണ്ടുവന്നാല്‍ ഞങ്ങള്‍ പിന്തുണയ്ക്കുമെന്ന ദിഗ്വിജയ് സിംഗിന്റെ നിലപാടാണോ ഉമ്മന്‍ചാണ്ടിയ്ക്കും?

നിലപാടി പിന്തുണ

ഈ വര്‍ഗീയ സ്വേച്ഛാധിപത്യപരമായ നിലപാടിനെ ചെറുക്കാന്‍ ദീപ എന്ന അധ്യാപികയും കേരള വര്‍മ്മ കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും സ്വീകരിച്ചിരിക്കുന്ന ഉറച്ച നിലപാടിനെ ഏവരും പിന്തുണയ്‌ക്കേണ്ടതാണ്. കൊച്ചി ദേവസ്വം ബോര്‍ഡിന്റെയും കോളജ് മാനേജ്‌മെന്റിന്റെയും നടപടികള് പിന്‍വലിക്കുകതന്നെ വേണം എന്ന് ആവശ്യപ്പെട്ടാണ് തോമസ് ഐസക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
CPM leader Dr Thomas Isaac wirtes about Keralavarma college controversy in his Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X