കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോധമറ്റ കെവിന്‍ എങ്ങനെ ആറ്റിലേക്ക് ഇറങ്ങി ഓടും? റിമാന്‍റ് റിപ്പോര്‍ട്ട് പ്രതികളെ രക്ഷിക്കാന്‍?

  • By Desk
Google Oneindia Malayalam News

കെവിന്‍റെ കൊലപാതക കേസില്‍ പോലീസ് സമര്‍പ്പിച്ച റിമാന്‍റ് റിപ്പോര്‍ട്ട് പ്രതികളെ സംരക്ഷിക്കാനാണെന്ന ആരോപണം ശക്തമാവുന്നു. ക്രൂരമര്‍ദ്ദനത്തിന് ഇരയായ കെവിന്‍ ഇടയ്ക്ക് തെന്‍മലയ്ക്ക് സമീപം വാഹനം നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടിയെന്നും സ്ഥലപരിചയമുള്ള ഷാനുവും കൂട്ടരും ചേര്‍ന്ന് ആറ്റിലേക്ക് കെവിനെ പിന്തുടര്‍ന്ന് പോയെന്നുമാണ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

മറ്റൊരു വഴിയുമില്ലാതെ കെവിന്‍ ആറ്റിലേക്ക് ചാടും എന്ന് ഉറപ്പാക്കി അക്രമി സംഘം മടങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രൂരമര്‍ദ്ദനത്തിന് ഇരയായി ഒരടി പോലും നടക്കാന്‍ കഴിയാത്ത കെവിന്‍ എങ്ങനെ ആറ്റിലേക്ക് നടന്ന് നീങ്ങുമെന്ന സംശയമാണ് ഉയരുന്നത്.

ഓടിച്ചിറക്കി

ഓടിച്ചിറക്കി

കെവിന്‍ മരിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയ കെവിന്‍ ആറ്റിലേക്ക് ഓടുകയാണെന്ന് കണ്ടെപ്പോള്‍ ആറ്റില്‍ വീണാലും പിന്നീട് രക്ഷപ്പെട്ട് പോയ്ക്കോളുമെന്ന് കരുതിയെന്നുമായിരുന്നു ഷാനു പോലീസിനോട് മൊഴി നല്‍കിയത്. എന്നാല്‍ ഷാനുവിന്‍റെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തില്ല. പിന്നാലെയാണ് മരിക്കണമെന്ന ഉദ്ദേശത്തോടെ ആഴമുള്ള പുഴയിലേക്ക് ഷാനുവിനെ പ്രതികള്‍ ഓടിച്ചിറക്കി വിടുകയായിരുന്നുവെന്നും നീന്തല്‍ അറിയാത്ത കെവിന്‍ വെള്ളം കുടിച്ചാണ് മരിച്ചതെന്നും പോലീസ് റിമാന്‍റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ബോധമില്ലാതെ

ബോധമില്ലാതെ

കോട്ടയം മുതല്‍ പുനലൂര്‍ വരെ മൂന്ന് മണിക്കൂര്‍ കെവിനെ ഷാനുവും സംഘവും വാഹനത്തില്‍ വെച്ച് വളഞ്ഞിട്ട് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെവിനെ മര്‍ദ്ദിക്കുന്നത് കാണാന്‍ കഴിയാഞ്ഞ് വാഹനം നിര്‍ത്തിയതായി വാഹനം ഓടിച്ച ഡ്രൈവര്‍ വരെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത്തരത്തില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഒരാള്‍ എങ്ങനെ വാഹനത്തില്‍ നിന്ന് ഓടി രക്ഷപ്പെടും എന്ന സംശയമാണ് ഉയരുന്നത്.

എടുത്തെറിഞ്ഞു

എടുത്തെറിഞ്ഞു

കെവിന്‍റെ മൃതദേഹത്തില്‍ കണ്ണിനുമുകളില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇത് മാരകായുധം ഉപയോഗിച്ച് മര്‍ദ്ദിച്ചപ്പോള്‍ ഉണ്ടായതാകാം എന്നാണ് ഫോറന്‍സിക് പരിശോധനയില്‍ പറയുന്നത്. ക്ഷതം സംഭവിക്കും വിധം കൊടിയ മര്‍ദ്ദനത്തിന് ഇരയായ ഒരാളുടെ ബോധം നശിച്ചിട്ടുണ്ടാകുമെന്നും ഫോറന്‍സിക് വിദഗ്ദര്‍ പറയുന്നു.

അനീഷിന്‍റെ മൊഴി

അനീഷിന്‍റെ മൊഴി

തെന്‍മലയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ മുന്നിലെ വാഹനത്തില്‍ നിന്നും കെവിനെ അബോധാവസ്ഥയില്‍ റോഡിലേക്ക് ഇറക്കി കിടത്തിയത് കണ്ടിരുന്നെന്ന് അനീഷും മൊഴി നല്‍കിയിരുന്നു. ഒരുപക്ഷേ ബോധമില്ലാത്ത കെവിനെ മരിച്ചതാകാം എന്ന് തെറ്റിധരിച്ച് ആറ്റില്‍ കൊണ്ടിട്ടതാകാം എന്ന സാധ്യതയും ഉയരുന്നുണ്ട്.

പരിശോധനാ ഫലം

പരിശോധനാ ഫലം

അതേസമയം മുക്കി കൊന്നതാണോ മുങ്ങിമരിച്ചതാണോയെന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ.

മുറിവുകള്‍

മുറിവുകള്‍

കെവിന്റെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ അക്രമികള്‍ മര്‍ദ്ദിച്ചിട്ടുണ്ട്. ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റു. ശരീരത്തില്‍ 20 മുറിവുകളുണ്ട്. ശരീരത്തില്‍ മര്‍ദ്ദിച്ചതിന്റെയും നിലത്തിട്ട് ഉരച്ചതിന്റെയും പാടുകളാണിത്. എന്നാല്‍ ഇതൊന്നും മരണകാരണമല്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

Recommended Video

cmsvideo
കെവിന്റെ കൊലയിലേയ്ക്ക് നയിച്ച സംഭവങ്ങള്‍ ഇതൊക്കയാണ് | Oneindia Malayalam
ജീര്‍ണിച്ചു

ജീര്‍ണിച്ചു

ശ്വാസ കോശത്തില്‍ നിറയെ വെള്ളം കയറിയിരുന്നു. 20 മണിക്കൂര്‍ വെള്ളത്തിലും 12 മണിക്കൂര്‍ കരയിലും കിടന്ന മൃതദേഹം കണ്ടെടുക്കുമ്പോള്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലം വന്നാല്‍ മാത്രമേ ഇക്കാര്യത്തിലൊക്കെ വ്യക്തത വരുള്ളൂ.

English summary
kevin murder case doubts about remand report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X